Previous Question Paper - MALAYALAM 1

LDC Previous Question Paper THIRUVANANTHAPURAM 2013

1. ജാതി വ്യക്തി ഭേദമില്ലാത്ത നാമമാണ്
a) സർവ്വനാമം
b) മേയനാമം
c) സാമാന്യനാമം
d) ക്രിയാനാമം
Ans: b) മേയനാമം

2. തന്നിട്ടുള്ളവയിൽ ആഗമസന്ധിക്കുദാഹരണമായി വരുന്നത്
a) കാടെരിഞ്ഞു
b) നെന്മണി
c) പച്ചത്തത്ത
d) തിരുവോണം
Ans: d) തിരുവോണം

3. താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം
a) അംഗവൈകല്യം
b) അകവൈകല്യം
c) അംകവൈകല്യം
d) അംഗവൈഗല്യം
Ans: a) അംഗവൈകല്യം

4. "അരവൈദ്യൻ ആളെക്കൊല്ലി' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധ മുള്ളത്?
a) ആധിതന്നെ വ്യാധി
b) അൽപ്പജ്ഞാനം ആപത്ത്
c) അത്താഴം അരവയർ
d) ഐക്യമത്യം മഹാബലം
Ans: b) അൽപ്പജ്ഞാനം ആപത്ത്

5. "കാരവം' എന്ന പദത്തിന്റെ ശരിയായ അർത്ഥം: -
a) വീണ്
b) മണ്ണ്
c) കാരക്ക
d) കാക്ക
Ans: d) കാക്ക

6. "കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ?
a) വി.വി. അയ്യപ്പൻ
b) വി.അയ്യപ്പൻ
c) ഗോവിന്ദപ്പിഷാരടി
d) ജോർജ്ജ് വർഗ്ഗീസ്
Ans: a) വി.വി. അയ്യപ്പൻ

7. പ്രവാസികളുടെ എക്കാലത്തെയും നൊമ്പരമായി മാറിയ നജീബ് ആരുടെ
കഥാപാത്രം?
a) എം. മുകുന്ദൻ
b) സക്കറിയ
c) ബെന്യാമിൻ
d) എസ്.കെ. പൊറ്റക്കാട്
Ans: c) ബെന്യാമിൻ

8. ആദ്യ വയലാർ അവാർഡിന് അർഹത നേടിയത്?
a) ബാലാമണിയമ്മ
b) സുഗതകുമാരി
c) കമലാസുരയ്യ
d) ലളിതാംബിക അന്തർജ്ജനം
Ans: d) ലളിതാംബിക അന്തർജ്ജനം

9. "Living death' എന്ന ശൈലിയുടെ മലയാള വിവർത്തനം -
a) മരിച്ചു ജീവിക്കുക
b) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും
c) ജീവിച്ചു മരിക്കുക
d) ജീവിതവും മരണവും
Ans: b) ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും

10. "Token strike' എന്താണ്?
a) സൂചനാ പണിമുടക്ക്
b) പണിമുടക്കിക്കാത്തിരുപ്പ്
c) രാപ്പകൽ സമരം
d) ഊഴമനുസരിച്ചുള്ള സമരം

Ans: a) സൂചനാ പണിമുടക്ക്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ