റിട്ടുകൾ

             റിട്ടുകൾ



കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്.
ഹൈക്കോടതികളുടെ റിട്ടധികാരം സുപ്രീംകോടതിയുടെയും ആധികാരികതയോടു സാമ്യമുള്ളതാണ്.
കോടതികളുടെ കല്പന എന്ന് അർഥം.
ഏതെങ്കിലുമൊരു പ്രവൃത്തി ചെയ്യരുതെന്നോ എങ്ങനെ ചെയ്യണമെന്നോ ആജ്ഞാപിക്കുന്നതും റിട്ടിന്റെ പരിധിയിൽ വരും.
ഇന്ത്യയിൽ റിട്ടധികാരം സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും മാത്രമേയുള്ളു.

ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് സുപ്രീം കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
                       32 -ആം അനുച്ഛേദം

ഭരണഘടനയുടെ ഏത് വകുപ്പനുസരിച്ചാണ് ഹൈ കോടതി റിട്ട് പുറപ്പെടുവിക്കുന്നത്
                       226 -ആം അനുച്ഛേദം

മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവ്  
                       റിട്ടുകൾ


റിട്ടുകൾ എത്ര എണ്ണം 
                       അഞ്ച്

റിട്ടുകൾ ഏതെല്ലാം  
                       ഹേബിയസ് കോർപ്പസ്
                       മൻഡാമസ്
                       ക്വോ വാറന്റോ
                       പ്രൊഹിബിഷൻ
                       സെർഷിയോററി

ഭരണഘടനയുടെ ആത്മാവ്,ഹൃദയം എന്നൊക്കെ അംബേദ്കർ വിശേഷിപ്പിച്ചത് 
                       32 -ആം അനുച്ഛേദത്തെ

മൗലികാവകാശങ്ങളിൽ മൗലികമായത് എന്നറിയപ്പെടുന്നത് 
                       32 -ആം അനുച്ഛേദം



ഹേബിയസ് കോർപ്പസ്

അന്യായമായി തടവിലാക്കപ്പെട്ട ഒരു വ്യക്തിയെ വിടുവിക്കുവാൻ ഉപയോഗിക്കുന്ന ഒരു റിട്ടാണിത്.

വ്യക്തി സ്വാതന്ത്ര്യത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്നത് 
                       ഹേബിയസ് കോർപ്പസ്

ഹേബിയസ് കോർപ്പസ് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 
                       മാഗ്നാകാർട്ടയിൽ

ഹേബിയസ് കോർപ്പസ് എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം 
                       നിങ്ങൾക്ക് ശരീരം ഏറ്റെടുക്കാം

നിയമ വിധേയമല്ലാതെ തടവിൽ വെച്ചിരിക്കുന്ന ആളെ മോചിപ്പിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന റിട്ട്  
                       ഹേബിയസ് കോർപ്പസ്

ഇന്ത്യൻ ഭരണഘടന പ്രകാരം ഹേബിയസ് കോർപ്പസ് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം ?
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിക്ഷിപ്തം


മാൻഡമസ് റിട്ട്
മാൻഡമസ് എന്ന പദത്തിന്റെ അർത്ഥം 'കല്പനഎന്നാണ്.
പൊതു സ്വഭാവമുള്ള കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിട്ടുള്ളവർ നിയമപരമായി നിർവ്വഹിക്കേണ്ട ഒരു കടമ നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയാൽതങ്ങളുടെ കർത്തവ്യം നിയമാനുസരണം നിർവ്വഹിക്കണമെന്ന് അജ്ഞാപിച്ചുകൊണ്ട് കോടതിക്ക് മാൻഡമസ് റിട്ട് പുറപ്പെടുവിക്കാൻ കഴിയും

'നാം കൽപ്പിക്കുന്നുഎന്നർത്ഥം വരുന്ന റിട്ട്  
                       മൻഡാമസ്

സ്വന്തം കർത്തവ്യം ചെയ്യാൻ ഒരു ഉദ്യോഗസ്ഥനെയോ പൊതു സ്ഥാപനത്തെയോ അനുശാസിച്ചുകൊണ്ടു പുറപ്പെടുവിക്കുന്ന റിട്ട് 
                       മൻഡാമസ്

'എന്ത് അധികാരംഎന്നർത്ഥം വരുന്ന റിട്ട്  
                       ക്വോ വാറന്റോ


ക്വോ വാറന്റൊ റിട്ട്
നിയമപരമായി തനിക്ക അവകാശമില്ലാത്ത ഒരു സ്ഥാനത്തോ പദവിയിലോ ഒരാൾ കയറിപ്പറ്റുകയോ ഇല്ലാത്ത അധികാരം പ്രയോഗിക്കുകയോ ചെയ്താൽ അതിൽ പരാതിയുള്ള ഏതൊരു വ്യക്തിക്കും ക്വോ വാറന്റോ ഹർജി കോടതിയിൽ സമർപ്പിക്കാവുന്നതാണ്.അത് ശരിയാണെന്ന് കോടതിക്ക് ബോധ്യമായാൽ പ്രസ്തുത വ്യക്തിയെ നിഷ്കാസനം ചെയ്തുകൊണ്ടുള്ള ഉത്തരവു പുറപ്പെടുവിക്കാൻ ഉയന്ന കോടതികൾക്ക് അധികാരമുണ്ട്.

ഒരു വ്യക്തി അയാൾക്ക് അർഹമല്ലാത്ത ജോലി ചെയ്യുന്നത് തടയുന്ന റിട്ട്  
                       ക്വോ വാറന്റോ

ക്വോ വാറന്റോ എന്ന പദത്തിനർത്ഥം 
എന്ത്അധികാരത്തോടെ




സെർഷ്യോററി
ഒരു കേസ് കീഴ്ക്കോടതിയില് നിന്നും മേല്കോടതിയിലേക്ക് മാറ്റാന് ഉത്തരവിടുന്ന റിട്ട്.

പ്രൊഹിബിഷൻ റിട്ട്
ഒരു ഉന്നത നീതിപീഠത്തിന്റെ പരിഗണനയിലിരിക്കുന്ന കേസുകൾ  സമയം ഏതെങ്കിലും കീഴ്ക്കോടതികൾ പരിഗണിച്ചാൽ  കേസ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടുകൊണ്ട് മേൽക്കോടതിക്ക് ഉത്തരവു നൽകാൻ കഴിയുംഅതിനായി പ്രൊഹിബിഷൻ റിട്ടുകളാണ് ഉപയോഗപ്പെടുത്തുന്നത്.
കീഴ്ക്കോടതികൾക്ക് പുറമേ ഏതെങ്കിലും അധികാരികൾ അവരുടെ അധികാരപരിധി ലംഘിക്കുന്നപക്ഷം ആവശ്യമെങ്കിൽ പ്രൊഹിബിഷൻ റിട്ട് പുറപ്പെടുവിക്കാനും മേൽക്കോടതികൾക്ക് അധികാരമുണ്ട്.

കീഴ് കോടതി അതിൻറെ അധികാരപരിധി ലംഘിക്കുന്നത് തടയുന്ന തടയുന്ന റിട്ട്  
                       പ്രൊഹിബിഷൻ

ഒരു കീഴ്ക്കോടതി അധികാരാതിർത്തി ലംഘിക്കുകയും സ്വാഭാവിക നീതിനിയമങ്ങൾക്കെതിരെ പ്രവർത്തിക്കുകയും ചെയ്താൽ പുറപ്പെടുവിക്കുന്ന റിട്ട് ?
പ്രൊഹിബിഷൻ 

നിയമ വിരുദ്ധവും നീതിരഹിതവുമായ  വിചാരണ തടയാൻ പുറപ്പെടുവിക്കുന്ന റിട്ട് ?
പ്രൊഹിബിഷൻ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ