ഇന്ത്യ ഉത്തരപർവത മേഖല

ഇന്ത്യ  ഉത്തരപർവത മേഖല  -1


ഹിമാലയം എന്ന വാക്കിനർത്ഥം -
മഞ്ഞിന്റെ വാസസ്ഥലം 


ഹിമാലയത്തിന്റെ ഭാഗമായി വരുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം -
12 


മൗണ്ട് എവറസ്റ്റ് സ്ഥതിഥി രാജ്യം -
നേപ്പാൾ 


ഹിമാലയത്തിന്റെ ഏറ്റവും ഉയരം  കൂടിയ പർവതനിര -
ഹിമാദ്രി 


ഹിമാലയത്തിന്റെ വടക്കേ അറ്റത്തുള്ള പർവ്വതനിര -
ഹിമാദ്രി 


ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഹിമാലയൻ ഭാഗം ഏറ്റവും കൂടുതൽ പങ്കിടുന്നത് -ജമ്മുകാശ്മീർ 


ഹിമാലയുവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ- -ഇന്ത്യ,ചൈന,നേപ്പാൾ,ഭൂട്ടാൻ,അഫ്ഗാനിസ്ഥാൻ,പാകിസ്ഥാൻ,മ്യാന്മാർ 


എവറസ്റ്റ് കീഴടക്കിയ ആദ്യ വനിതാ
 -അവ്താർ സിങ് ചീമ 


ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന താഴ്വര -
കുളു 


ദൈവങ്ങളുടെ താഴ്വര -
കുളു 


ഹിമാദ്രിക്കും ശിവലിക്കും ഇടയിലായി സ്ഥിതി ചെയ്യുന്നത് -

ഹിമാചൽ


ഹിമാദ്രി.


ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളിൽ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.അതുകൊണ്ടുതന്നെ ഹിമാലയത്തിന്റെ നട്ടെല്ല് എന്നിതിനെ വിശേഷിപ്പിക്കുന്നു.
എവറസ്റ്റ്‌, കാഞ്ചൻ ജംഗ, നംഗ പർവതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികൾ ഈ നിരയിലാണുള്ളത്‌.
തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത് ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്.
എന്നാൽ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്.


ഹിമാചൽ


ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പർവ്വതങ്ങളെ ഉൾക്കൊള്ളുന്നു. ശരാശരി ഉയരം 3000 മീറ്റ്ർ ഡാർജിലിംഗ്‌, മസ്സൂറി, നൈനിറ്റാൾ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉൾക്കൊള്ളുന്നു.
ഹിമാചൽ ഏകദേശം പൂർണ്ണമായും ഇന്ത്യയിലാണുള്ളത്‌.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീർ താഴ്വര സ്ഥിതി ചെയ്യുന്നത്.

ശിവാലിക്


ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലയത്തിൽ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പർവതനിര.
താരതമ്യേന ഉയരം കുറഞ്ഞ ഈ പർവതനിര, ഇതിനു വടക്കുള്ള പർവതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിതമാണ്.
അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്


ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര ?
ഹിമാലയം 

ഏറ്റവും വലിയ മടക്കുപർവ്വതം?
ഹിമാലയം 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം 
ഹിമാലയം 

ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര 
ഹിമാലയം 

ഹിമാലയത്തിൽ നിന്നും ഉൽഭവിക്കുന്ന പ്രധാന നദികൾ?
സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ

ഹിമാലയൻ പ്രദേശങ്ങളിലെ പ്രധാന മലനിരകൾ ഏവ?
കാരക്കോറം, ലഡാക്ക്, സസ്കർ,

ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ 
അവസാദ ശിലകൾ 

ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്?
ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും

ഭൂകമ്പങ്ങളും‌, ഉരുൾപ്പൊട്ടലുകളും കൂടുതലായി അനുഭവപ്പെടുന്ന പർവ്വതനിര?
ട്രാൻസ് ഹിമാലയൻ മലനിരകൾ

ജമ്മുകാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത മേഖലകൾ ?
ട്രാൻസ് ഹിമലായ

ട്രാൻസ് ഹിമലായത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
ജമ്മൂ കാശ്മീർ

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രമേത്?
ഡാര്‍ജിലിംഗ്

ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.
12 

ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര 
ഹിമാദ്രി 

എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര? 
ഹിമാദ്രി 

പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം ?
നംഗ പർവതം 

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?
ഹിമാദ്രി

ഹിമാലയത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര ?
ഹിമാദ്രി 

ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ?
സിവാലിക്ക് 

ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര 
സിവാലിക്ക് 

സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ 
ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)

ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം ?
സാൽ മരങ്ങൾ

ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര 
സിവാലിക്ക് 

ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര? 
ഹിമാചൽ 

കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര 
ഹിമാചൽ

ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് 
കുളു 

ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര 
കുളു 

കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി 
ബിയാസ് 

മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര 
മണാലി

പിർപാഞ്ചൽ പർവ്വത നിരക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ?
കാശ്മീർ താഴ്വര

കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി 
ഝലം 

സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര?
കാശ്മീർ താഴ്വര 

സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര 
ഹിമാചൽ 

ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?
ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ 

ഹിമാചലിലെ പ്രധാന ചുരം?
റോഹ്ടാങ്ങ്


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ