കൊല്ലം PART 2


കൊല്ലം 

കേരളത്തിലെ ആദ്യത്തെ കളിമൺ ഫാക്ടറി ഏത് ?
കുണ്ടറ 

ചട്ടമ്പിസ്വാമികളുടെ  സമാധി സ്ഥലം എവിടെ ?
പന്മന 

ആംഗ്ലോ -ഇന്ത്യൻ സംസ്കാരത്തിന്റെ കേന്ദ്രം എന്നറിയപ്പെടുന്ന  സ്ഥലം കൊല്ലം ജില്ലയിലെ പ്രദേശം ഏത് ?
തങ്കശ്ശേരി

ഇന്ത്യയിലെ ആദ്യമായി ഹനസ്സിംഗ് ബോട്ട് നിർമ്മിച്ചത് എവിടെ?
ആലുംകടവ് 

കേരളത്തിലെ ഏറ്റവും വലിയ ജലസേചന  പദ്ധതി ?
കല്ലട 

സേതുലക്ഷ്മി പാലം എന്നറിയപ്പെടുന്നത് 
നീണ്ടകര പാലം 

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ കായൽ ?
അഷ്ടമുടികായൽ 

ദൈവത്തിന്റെ സ്വന്തം തലസ്ഥാനം എന്നറിയപ്പെടുന്നത് ?
കൊല്ലം 

കൊല്ലം നഗരത്തിന്റെ ഹാൾമാർക് എന്നറിയപ്പെടുന്നത് ?
തേവള്ളികൊട്ടാരം 

 കൺസ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന ത്രിവേണി ആരംഭിച്ച ജില്ല?
കൊല്ലം

പീരങ്കി മൈതാനം സ്ഥിതി ചെയ്യുന്നത് ? 
കൊല്ലം 

ഭാഷ  അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃ സംഘടനാ  സമയത്ത്‌ മദ്രാസ് സംസ്ഥാനത്തിലെ തിരുനെൽവേലി 

ജില്ലയോട് ചേർക്കപ്പെട്ട കൊല്ലം ജില്ലയിലെ താലൂക്ക് ഏത് ?
ചെങ്കോട്ട 

കേരളത്തിന്റെ ഏറ്റവും തെക്കു ഭാഗത്തായി സ്ഥിതി ചെയ്യുന്ന റെയിൽവേ ജംഗ്ഷൻ ഏത്?
കൊല്ലം റെയിൽവേ ജംഗ്ഷൻ 

കഥകളിയുടെ ആദ്യ രൂപമായ രാമനാട്ടത്തിന്റെ ഉപജ്ഞാതാവ് ആര്?
കൊട്ടാരക്കര തമ്പുരാൻ 
കേരളത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ഏത് ?
കൊല്ലം 

കൊല്ലം ,പത്തനംതിട്ട ജില്ലകളിലുള്ള അപൂർവ്വ ഗോത്ര വിഭാഗം ഏത് ?
മലബണ്ടാരം 

പ്രതിഷ്ഠയും ചുറ്റുമതിലും ഇല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം ഏത് ?
ഓച്ചിറ പരബ്രഹ്മ  ക്ഷേത്രം 

പ്രസിഡന്റ് ട്രോഫി വള്ളം കളിയുടെ ആദ്യ വിജയി ആര്?
ശ്രീഗണേഷ് ചുണ്ടൻ വള്ളം 

കേരളത്തിൽ  ആദ്യമായി സമ്പൂർണ്ണ ആധാർ രജിസ്‌ട്രേഷൻ  പൂർത്തിയാക്കിയ ഗ്രാമം ?
മേലില 

കരുനാഗപ്പള്ളി സ്വരൂപത്തിന്റെ ആസ്ഥാനം ?
മരുതൂര് കുളങ്ങര 

കുണ്ടറ വിളംബരം നടന്ന ക്ഷേത്രം ?
ഇളമ്പള്ളൂർകാവ് ക്ഷേത്രം  

കായലുകളുടെ  രാജ്ഞി?
ശാസ്‌താംകോട്ട കായൽ 

പരവൂർപൊഴി  ,റോസ്മല ,ദർപ്പക്കുളം ,കുളത്തുപ്പുഴ എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല?
കൊല്ലം  

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ