BIOLOGY - വേരുകൾ (Roots)

വേരുകൾ (Root) 

"സസ്യങ്ങൾക്കള്ള പോഷണം വലിച്ചെടുക്കുന്ന ഭാഗമാണ് വേരുകൾ"


വിത്ത് മുളയ്ക്കുമ്പോൾ ആദ്യം പുറത്തുവരുന്ന ഭാഗം 
വേര്

ഒറ്റയായി കാണ്ഡത്തിനെതിരേ വളരുന്ന വേരുകൾ?
തായ്‌വേര്

തായ്‌വേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 
മാവ്, പ്ലാവ്, തുമ്പ

വേരിൽ നിന്ന് പുതിയ സസ്യങ്ങളുണ്ടാകുന്നതിനുദാഹരണമാണ് 
കറിവേപ്പ്, ശീമപ്ലാവ് 

നാരുവേര് പടലമുള്ള സസ്യങ്ങൾക്ക് ഉദാഹരണം 
നെല്ല്, തെങ്ങ്, കമുക്, പുല്ല്

താങ്ങ് വേര് ഉള്ള സസ്യങ്ങൾക്ക് ഉദാഹരണം 
ആൽമരം

കാണ്ഡത്തിൽ നിന്നും താഴേക്ക് ഇറങ്ങി ദണ്ഡുകൾ പോലെ വളരുന്ന വേരുകളാണ് 
പൊയ്ക്കാൽ വേരുകൾ

പൊയ്ക്കാൽ വേരുകളുള്ള സസ്യങ്ങൾക്ക് ഉദാഹരണം 
കൈത, കരിമ്പ്

തായ്തടിയിൽ ആഹാരം സംഭരിച്ചുവെക്കുന്ന സസ്യമാണ് 
കരിമ്പ്

മരത്തിൽ പറ്റിപ്പിടിച്ച് വളരാൻ സഹായിക്കുന്ന വേരുകളാണ് 
പറ്റ് വേരുകൾ

അന്തരീക്ഷത്തിലെ ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള സസ്യമാണ് 
മരവാഴ

നാര് വേര് പടലങ്ങളുള്ള സസ്യങ്ങൾക്കുദാഹരണമാണ് 
നെല്ല്, തെങ്ങ്, കവുങ്ങ്

അമോണിയ നേരിട്ടുപയോഗിക്കുന്ന ഒരു സസ്യം 
നെല്ല്

ആഹാരം സംഭരിച്ചു വെയ്ക്കുന്ന വേരുകളാണ് 
സംഭരണ വേരുകൾ

വേരിൽ ആഹാരം സംഭരിച്ചു വെയ്ക്കുന്ന സസ്യങ്ങൾ?
മധുരക്കിഴങ്ങ്, കാരറ്റ്, മരച്ചീനി തുടങ്ങിയവ

ഹരിതക വേരുള്ള സസ്യത്തിന് ഉദാഹരണമാണ് 
അമൃതവള്ളി. 

പുകയിലച്ചെടിയിൽ നിക്കോട്ടിൻ ഏറ്റവും കൂടുതലായി കാണപ്പെടുന്നത് 
വേരിൽ

പയറുചെടികളുടെ വേരിൽ താമസിച്ച് നൈട്രജൻ സ്ഥിരീകരണം നടത്തുന്ന ബാക്റ്റീരിയ
റൈസോബിയം

വേരിൻറെ വളർച്ചയെ മന്ദീഭവിപ്പിക്കുന്ന സസ്യഹോർമോൺ 
ആക്‌സിൻ

വേരുകൾ അഴുകി തെങ്ങുകൾ നശിക്കുന്ന രോഗം?
കാറ്റുവീഴ്ച്ച രോഗം

വേരുകൾ എന്ന നോവൽ എഴുതിയതാര്? 
മലയാറ്റൂർ രാമകൃഷ്ണൻ 


അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ