ജമ്മു&കശ്മീർ PART 1 (state)
ജമ്മു&കശ്മീർ:
ജമ്മു-കശ്മീർ ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാനമാണ്. ഹിമാലയൻ പർവതനിരകളിലും താഴ്വാരങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന സംസ്ഥാനമാണിത്. തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന എന്നിവയാണ് ജമ്മു-കാശ്മീരിന്റെ അതിർത്തികൾ. ജമ്മു, കശ്മീർ, ലഡാക് എന്നിങ്ങനെ മൂന്നു പ്രദേശങ്ങളുടെ സഞ്ചയമാണീ സംസ്ഥാനം. വേനൽക്കാലത്ത് ശ്രീനഗറും മഞ്ഞുകാലത്ത് ജമ്മുവുമാണ് തലസ്ഥാനം. മനോഹരങ്ങളായ തടാകങ്ങളും മഞ്ഞു മലകളും പച്ചതാഴ്വാരങ്ങളും നിറഞ്ഞ ഈ പ്രദേശം ഇന്ത്യയിലെ ഏറ്റവും പ്രകൃതിരമണീയമായ സംസ്ഥാനങ്ങളിലൊന്നാണ്. ഇന്ത്യ സ്വതന്ത്രമായതിനുശേഷം ഏറ്റവുമേറെ വിവാദങ്ങളുണ്ടാക്കിയ ഭൂപ്രദേശമാണിത്. ഇന്ത്യ, പാകിസ്താൻ, ചൈന എന്നീ മൂന്നു രാജ്യങ്ങളുൾപ്പെടുന്ന തർക്കപ്രദേശമെന്ന നിലയിലും ഇതിന്റെ ഫലമായുള്ള സംഘർഷങ്ങളുടെ പേരിലും രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്നു.ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള സംസ്ഥാനമാണിത്. അതിർത്തി തർക്കങ്ങളും വിഘടനവാദ പ്രവർത്തനങ്ങളും സൈനിക കടന്ന് കയറ്റങ്ങളും മൂലം ഇന്ത്യയിലെ ഏറ്റവും അരക്ഷിതമായ പ്രദേശമാണ് ഈ സംസ്ഥാനം.
ഇന്ത്യയുടെ വടക്കേ അതിർത്തി സംസ്ഥാന൦ ?
ജമ്മു-കശ്മീർ
ജമ്മു-കാശ്മീരിന്റെ തലസ്ഥാനം.?
വേനൽക്കാലത്ത് ശ്രീനഗർ , മഞ്ഞുകാലത്ത് ജമ്മു.
ജമ്മു കാശ്മീർ സംസ്ഥാന മൃഗം?
ഹംഗുൽ (കാശ്മീരി മാൻ)
സംസ്ഥാന പുഷ്പം?
താമര
സംസ്ഥാന വൃക്ഷം?
ചിനാർ മരം(chinar tree )
ഏറ്റവും കൂടുതല്‍ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനം?
ജമ്മു കാശ്മീര്‍
ജമ്മു-കാശ്മീർ മുഖ്യമന്ത്രി?
മെഹ്ബൂബ മുഫ്തി
ഇന്ത്യയിൽ നിലവിലെ 31 മുഖ്യമന്ത്രിമാരിൽ, മൂന്നുപേർ വനിതകളാണ്,
മമത ബാനർജി (പശ്ചിമ ബംഗാൾ), മെഹ്ബൂബ മുഫ്തി (ജമ്മു-കാശ്മീർ), വസുന്ധരാ രാജെ (രാജസ്ഥാൻ).
ഭരണഘടനയുടെ 370ആം അനുച്ഛേദപ്രകാരം ഇന്ത്യയിൽ പ്രത്യേക പരിഗണനകളുള്ള ഏക സംസ്ഥാന൦ ?
ജമ്മു-കശ്മീർ
ജമ്മു-കശ്മീർ ഇന്ത്യൻ യൂണിയന്റെ ഭാഗമായി തീർന്നതെന്ന് ?
ഒക്ടോബർ 26 , 1947
എന്താണ് ഇന്ത്യൻ ഭരണഘടനയുടെ 370-ആം വകുപ്പ് ?
പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
വിവരാവകാശം നിലവിൽ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്?
ജമ്മു കാശ്മീർ
റിസർവ് ബാങ്കിൻറെ പരിധിയിൽ പെടാത്ത ഇന്ത്യൻ സംസ്ഥാനം
ജമ്മു കശ്മീർ
ജമ്മു-കശ്‍മീരിന്റെ ഔദ്യോഗിക ഭാഷ ?
ഉർദു, കശ്‍മീരി, ദോഗ്രി, (ലഡാക്കി ഭാഷയും ഉപയോഗിക്കുന്നു )
രണ്ട് ഹൈക്കോടതികളും രണ്ട് തലസ്ഥനങ്ങളുമുള്ള ഏക ഇന്ത്യൻ സംസ്ഥാനം?
ജമ്മു കശ്മീർ
സ്വന്തമായി ഭരണഘടനയും പതാകയുമുള്ള ഒരേയൊരു ഇന്ത്യൻ സംസ്ഥാന൦?
ജമ്മു-കശ്മീർ
ജമ്മു കശ്മീരിന്റെ ഭരണഘടന അംഗീകരിച്ച വർഷം
1956 നവംബർ 17
ജമ്മു-കശ്മീർ ഭരണഘടനാ നിലവിൽ വന്നതിന്നു?
1957 ജനുവരി 26
ജമ്മു-കശ്മീർ ഭരണഘടന എത്ര ഭാഗങ്ങളുണ്ട് ?
13
ഇന്ത്യയുമായുള്ള ബന്ധത്തെ കുറിക്കുന്ന ഭാഗം ?
2
ജമ്മു-കശ്മീർ നിയമസഭയുടെ കാലാവധി ?
6 വർഷം
ജമ്മു-കാശ്മീരിന്റെ അതിർത്തികൾ.?
തെക്ക് ഹിമാചൽ പ്രദേശ്, പടിഞ്ഞാറ് പാകിസ്താൻ, വടക്കും കിഴക്കും ചൈന
ഏതൊക്കെ പ്രദേശങ്ങൾ ചേർന്നതാണ് ജമ്മു-കശ്മീർ സംസ്ഥാനം.?
ജമ്മു, കശ്മീർ, ലഡാക്
1947 മുതൽ പാകിസ്താന്റെ നിയന്ത്രണത്തിലുള്ള കശ്മീരിന്റെ വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളെ ഇന്ത്യ വിശേഷിപ്പിക്കുന്നതെങ്ങനെയാണ് ?
പാക്ക് അധിനിവേശ കശ്മീർ (പടിഞ്ഞാറ് ആസാദ് കാശ്മീർ ,വടക്ക് ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ)
1962 മുതൽ ചൈനയുടെ നിയന്ത്രണത്തിലുള്ള കിഴക്കുഭാഗ൦ അറിയപ്പെടുന്ന പേര് ?
അക്സായി ചിൻ
കാശ്മീരിൽ നിന്നും പാക്ക് അധിനിവേശ കാശ്മീരിലേക്കുള്ള ബസ് സർവീസ്
കാരവൻ-ഇ-അമാൻ
ഇന്ത്യ-പാകിസ്താൻ വിഭജനകാലത്ത് കശ്മീരിന്റെ അധികാരം ഇന്ത്യക്ക് കൈമാറിയ കശ്മീർ മഹാരാജാവ്?
മഹാരാജാ ഹരി സിംഗ്
ജമ്മു കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചപ്പോൾ അവിടെ ഭരിച്ചിരുന്ന രാജാവ്?
രാജാ ഹരിസിംഗ്
"ലിറ്റിൽ ടിബറ്റ് "എന്നറിയപ്പെടുന്ന കാശ്മീർ പ്രദേശം ?
ലഡാക് (ബുദ്ധ സംസ്കാരം )
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്ന സംസ്ഥാനം
ജമ്മു-കാശ്മീർ
ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച മുഗൾ ഭരണാധികാരി
ജഹാംഗീർ
ശ്രീ നഗറിലെ ഷാലിമാർ പൂന്തോട്ടം നിർമിച്ചത്?
ജഹാം ഗീർ ചക്രവർത്തി
ജമ്മു കശ്മീരിനെ ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ പ്രധാനമന്ത്രി ?
ജവാഹർലാൽ നെഹ്‌റു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ