EXAMPOINT 21 LBASSIST2018



                                                                                                       EXAMPOINT 21 LBASSIST2018

Q) ഇന്ത്യയിലെ അജന്ത ഗുഹ ഏതു മതവുമായി ബന്ധപ്പെട്ടതാണ് ?

എ)ബുദ്ധമതം ബി )ജൈനമതം

സി)ഹിന്ദുമതം ഡി)പാഴ്സിമതം

ANS) എ) ബുദ്ധമതം
മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലെ അജന്തയിൽ ബി.സി.ഇ. രണ്ടാം നൂറ്റാണ്ടു മുതൽ എ.ഡി. ഏഴാം നൂറ്റാണ്ടു വരേയുള്ള കാലഘട്ടത്തിൽ പലപ്പോഴായി കരിങ്കല്ലിൽ കൊത്തിയെടുത്ത ഗുഹാക്ഷേത്രങ്ങളാണ്‌ അജന്ത ഗുഹകൾ എന്നറിയപ്പെടുന്നത്. ഈ ഗുഹകളിൽ കാണപ്പെടുന്ന ചിത്രങ്ങളും ശില്പങ്ങളും ബുദ്ധമതകലയുടെമകുടോദാഹരണമായി കണക്കാക്കപ്പെടുന്നു.1983 മുതൽ അജന്ത ഗുഹകളെ യുനെസ്കോയുടെയുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

   ബുദ്ധമതം

ശ്രീ ബുദ്ധന്‍റെ ജന്മ സ്ഥലംഏത് ?
കപില വസ്തുവിലെ ലുംബിനി

ശ്രീബുദ്ധന്‍ ജനിച്ച വര്‍ഷം?
BC 563

ശ്രീബുദ്ധന്‍ മരണപ്പെട്ട വര്ഷം ഏത് ?
BC 483

ശ്രീബുദ്ധന്‍റെ പിതാവിന്‍റെ പേരെന്ത് ?
ശുദ്ധോധനന്‍

ശ്രീബുദ്ധന്‍റെ മാതാവിന്‍റെ പേരെന്ത് ?
മഹാമായ

ശാക്യമുനി എന്ന പേരില്‍അറിയപ്പെടുന്നത് ആര്?
ശ്രീബുദ്ധന്‍

ബുദ്ധതത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥം ഏത്?
ധര്‍മ്മപദം

എന്താണ് ജാതക കഥകള്‍ ?
ബുദ്ധകഥകള്‍

ഇന്ത്യയിലെ ഏറ്റവും വലിയ ബുദ്ധമത വിഹാരം ?
തവാങ്, അരുണാചൽ പ്രദേശ്

ജാതക കഥകള്‍ എത്ര?
500

.അജന്ത എല്ലോറ ഗുകളിൽ പ്രതിപാദിക്കുന്നത് എന്ത് ?
ശ്രീ ബുദ്ധന്‍റെ ജീവ ചരിത്രം

അജന്ത എല്ലോറ ഗുഹകൾ എവിടെയാണ്?
ഔറംഗാബാദ് ( മഹാരാഷ്ട്ര )

ശ്രീബുദ്ധന്‍ മരണപ്പെട്ട സ്ഥലം ഏത് ?
കുശി നഗർ (ഉത്തർ പ്രദേശ്‌ )

അഷ്ടാംഗ മാർഗങ്ങൾ ഏതു മതത്തിന്‍റെ ഭാഗമാണ് ?
ബുദ്ധമതം

ബുദ്ധ മതത്തിലെ രണ്ടു ഉപ വിഭാഗങ്ങൾ ഏവ ? .
മഹായാനം, ഹീനയാനം

ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ ഏത് ?
അർധ മഗധി

ബുദ്ധനു ജ്ഞാനോദയം ലഭിച്ച സ്ഥലം ഏത് ?
ഗയ (ബീഹാർ)

ശ്രീബുദ്ധന്‍റെ ആദ്യ പ്രഭാഷണം എവിടെ വെച്ച് ?
സാരനാഥ് (ഉത്തർ പ്രദേശ്‌ )

ബുദ്ധമത ഗ്രന്ഥങ്ങൾ എങ്ങനെ അറിയപ്പെടുന്നു ?
ത്രിപീഠിക

ത്രിപീഠിക ഏതു ഭാഷയിലാണ്?
പാലി

ബുദ്ധ മത ആരാധനാലയം അറിയപ്പെടുന്നത് ?
പഗോഡ

ഏഷ്യയുടെ പ്രകാശം എന്ന് അറിയപ്പെടുന്നത് ആര്?
ശ്രീബുദ്ധന്‍

ശ്രീബുദ്ധനെ ഏഷ്യയുടെ പ്രകാശം എന്ന് വിളിച്ചട് ആര് ?
എഡ്വിൻ അർനോൾഡ്

ബുദ്ധന്‍റെ പ്രിയപ്പെട്ട ശിഷ്യന്‍റെ പേരെന്ത്?
ആനന്ദൻ

ബുദ്ധ മതത്തിലെ തൃരത്നങ്ങൾ ഏവ?
ബുദ്ധം,ധർമം , സംഘം
ജൈനമതം
ജൈനമതം സ്ഥാപിച്ചത് ആരാണ്?
വർധമാന മഹാവീരൻ

ജൈനമതത്തിന്‍റെ വിശുദ്ധ ഗ്രന്ഥ൦ ഏത്?
അംഗാസ്

ആരാണ് തീർത്ഥങ്കരന്മാർ?
ജൈന മതത്തിലെ പ്രവാചകന്മാർ

ജൈനമതത്തിലെ തൃരത്നങ്ങള്‍ ഏതെല്ലാം?
ശരിയായ പ്രവൃത്തി, ശരിയായ വിശ്വാസം, ശരിയായ ജ്ഞാനം.

മഹാവീരന്‍ ഏതെല്ലാം പേരുകളിലറിയപ്പെടുന്നു?
ജിനന്‍, വൈശാലിയ

മഹാവീരന്‍റെ ജനന വര്‍ഷം?
BC

മഹാവീരന്‍റെ ജന്മസ്ഥലം ഏത്?
വൈശാലിയിലെ കുണ്ടലഗ്രമം

മഹാവീരന്‍റെ മരണം എവിടെ വെച്ച്?
പാവപുരി

മഹാവീരന്‍റെ മരണം ഏത് വര്‍ഷം?
BC468

മഹാവീരന് ജ്ഞാനോദയം ലഭിച്ച സ്ഥലം?
ജ്രിംബി ഗ്രാമം

മഹാവീരന്‍റെ പ്രിയ ശിഷ്യന്‍ ആര്?
ജമാലി

മഹാവീരന്‍റെ ഭാര്യയുടെ പേരെന്ത്?
യശോദ

മഹാവീരന്‍റെ മകളുടെ പേര്?
പ്രിയദര്‍ശന

മഹാവീരന്‍റെ മാതാവിന്റെ പേരെന്ത്?
ത്രിശാല

മഹാവീരന്‍റെ പിതാവിന്റെ പേരെന്ത്?
സിദ്ധാര്‍ഥന്‍

മഹാവീരന്റെ യദാര്‍ത്ഥ പേരെന്ത്?
വര്‍ധമാനന്‍

ജൈന മതത്തിലെ രണ്ടു വിഭാഗങ്ങള്‍ ഏതൊക്കെ?
ശ്വേത൦ബരം, ദിഗംബരം

ഒന്നാം ജൈനമത സമ്മേളനം നടന്നത് എവിടെ?
പാടലീപുത്ര

രണ്ടാം ജൈനമത സമ്മേളനം നടന്നത് എവിടെ?
വല്ലഭി

മധ്യപ്രദേശിലെ ഖജുരാഹോ ക്ഷേത്രത്തിന്റെ പ്രത്യേകത എന്ത്?
ജൈനകലയുടെ ഒരു കേന്ദ്രം

ഒന്നാമത്തെ തീര്‍ഥങ്കരന്‍?
ഋഷഭ ദേവന്‍

23മത്തെ തീര്‍ഥങ്കരന്‍?
പാര്‍ശ്വ നാഥന്‍

24മത്തെ തീര്‍ഥങ്കരന്‍?
വർധമാന മഹാവീരൻ

 ഹിന്ദുമതം

ഒരു ഇന്ത്യൻ ധർമ, അല്ലെങ്കിൽ ഒരു ജീവിത രീതിയാണ് ഹിന്ദുയിസം. തെക്കേ ഏഷ്യയിൽ വളരെ വ്യാപകമായ ഇത് ലോകത്തിലെ ഏറ്റവും പുരാതനമായ മതമാണ്[note 1ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ  98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ, പ്രധാനമായും ഇന്ത്യയിൽവസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു. ക്രിസ്തുമതവുംഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം.

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ