മഴ - RAIN


മഴ

മഴ മേഘങ്ങൾ അറിയപ്പെടുന്നത്?
നിംബോ സ്ട്രാറ്റസ്

ഭൂമിയിലെ ഏറ്റവും ശുദ്ധമായ ജലം
മഴവെള്ളം .

മേഘങ്ങൾ വൻതോതിൽ തുടർച്ചയായി ഖനീഭവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന പ്രതിഭാസമാണ് - വർഷണം (Precipitation)

മഴത്തുള്ളി ഗോളാകൃതിയിൽ കാണപ്പെടു ന്നതിന് കാരണം
പ്രതലബലമാണ്.

മഴവെള്ളം ശേഖരിച്ച് കുടിവെള്ളമാക്കാ നുള്ള കേരള ഗവൺമെന്റിന്റെ പദ്ധതിയാണ്
വർഷ. 

മഴവില്ലുകളുടെ ദ്വീപ് എന്നറിയപ്പെടുന്നത്
ഹവായ് ദ്വീപാണ്

മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത് 
ദക്ഷിണാഫ്രിക്കയാണ്.

മേഘങ്ങളെ കുറിച്ചുള്ള പഠനമാണ് 
നെഫോളജി.

മഴവില്ലുണ്ടാകുന്ന പ്രതിഭാസം 
പ്രകീർണനം (Dispersion) 

മഴവെള്ളത്തിന്റെ പി.എച്ച് മൂല്യം

അമ്ലമഴയുടെ പി.എച്ച് മൂല്യം
6.4-ൽ താഴെ

AD 45 ൽ മൺസൂൺ കാറ്റിന്റെ ഗതി കണ്ടെത്തി യതാര് ?
ഹിപ്പാലസ് 

ഇന്ത്യൻ കാലാവസ്ഥ എന്ത് പേരിൽ അറിയപ്പെടുന്നു.
ട്രോപ്പിക്കൽ മൺസൂൺ 

മൺസൂൺ എന്ന വാക്കിന്റെ അർത്ഥം എന്ത്?
ഋതുക്കൾ എന്നാണ്.

രാത്രിമഴ” എന്ന കവിത ആരാണെഴുതിയത് ?
സുഗതകുമാരി

“ചേസിംഗ് ദ മൺസൂൺ” എന്ന പുസ്തകം രചിച്ചത് 
അലക്സാണ്ടർ ഫ്രറ്ററാണ്. .

ആരുടെ കൃതിയാണ് “ദി മൺസൂൺ
ഡോ. വൈ.പി. റാവു

“മൺസൂൺ വെഡ്ഡിംഗ്” എന്ന സിനിമ സംവിധാനം ചെയ്തത് 
മീരാനായർ 

മഴ” എന്ന സിനിമയുടെ സംവിധായകൻ ?
ലെനിൻ രാജേന്ദ്രനാണ്. 

റെയ്ൻ” എന്ന സിനിമ സംവിധാനം ചെയ്ത്?
ക്രിസ്റ്റീൻ ജെഫാണ്.

ഹിന്ദുസ്ഥാനിയിൽ മഴയുടെ രാഗം ഏതു പേരിൽ അറിയപ്പെടുന്നു 
മേഘമൽഹാർ

കർണാടക സംഗീതത്തിൽ മഴയുടെ രാഗമായി അറിയപ്പെടുന്നത്?
അമൃതവർഷിണി

മഴയുടെ പശ്ചാത്തലത്തിലുള്ള ”വെള്ളപൊക്കത്തിൽ” എന്ന ചെറുകഥ എഴുതിയതാര്?
 തകഴി

മഴയുടെ അധിപനായ ഹൈന്ദവ ദേവനാണ് 
ഇന്ദ്രൻ

പാട്ടുപാടി മഴപെയ്യിച്ച പ്രസിദ്ധ സംഗീതജ്ഞനാണ് ?
താൻസെൻ. 

ഭൂമിയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത്
ഭൂമദ്ധ്യ രേഖാ പ്രദേശത്താണ്

മഴക്കാടുകളിൽ ഏറ്റവും വലുത് ?
ആമസോൺ 

മഴ ഏറ്റവും കുറവ് ലഭിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
രാജസ്ഥാൻ 

കേരളത്തിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്ന ജില്ല 
കോഴിക്കോട് 

കേരളത്തിൽമഴ ഏറ്റവും കുറവ് ലഭിക്കുന്ന ജില്ല 
തിരുവനന്തപുരം 

ഏറ്റവും കൂടുതൽ മഴ  ലഭിക്കുന്ന കേരളത്തിലെ പ്രദേശം
എറണാകുളത്തെ നേര്യമംഗലമാണ്

 ഏറ്റവും കുറവ് മഴ ലഭിക്കുന്ന കേരളത്തിലെ താലൂക്ക് 
ചിറ്റൂർ 

ഏറ്റവും കുറവ് മഴ  ലഭിക്കുന്ന കേരളത്തിലെ സ്ഥലം?
ചിന്നാർ

കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്
വയനാട്ടിലെ ലക്കിടി 

ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്
അഗുംബെ (കർണ്ണാടക)

ശൈത്യകാലത്ത്മഴക്ക് കാരണം ?
മെഡിറ്ററേനിയൻ കാലാവസ്ഥ

കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് എപ്പോൾ ? 
തെക്ക് പടിഞ്ഞാറൻ മൺസൂൺ കാലത്താണ്

തെക്കു പടിഞ്ഞാറൻ മൺസൂൺ ഉടലെടുക്കുന്നത് എവിടെ ?
പടിഞ്ഞാറൻ അറബിക്കടലിലാണ്. 

തെക്കു പടിഞ്ഞാറൻ മൺസൂൺ കാലഘട്ടം ?
ജൂൺ മുതൽ സപ്തംബർ വരെ

ഇന്ത്യയിൽ മഴയുടെ ഏകദേശം 60 ശതമാനത്തോളം ലഭിക്കുന്നത് തെക്കു പടിഞ്ഞാറൻ മൺസൂൺ കാലത്താണ്

ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് ?
ചിറാപുഞ്ചി, മൗസിൻറം (മേഘാലയ)എന്നിവിടങ്ങളിലാണ്. 

ചിറാപ്പുഞ്ചിയുടെ പുതിയ പേര്.
സോഹ്

ചിറാപുഞ്ചി, മൗസിൻറം എന്നീ പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത് എവിടെ ?
ഖാസി കുന്നുകൾ 
കൃഷിയോഗ്യമല്ലാത്ത ഭൂമി എന്നാണ് ചിറാപുഞ്ചി എന്ന വാക്കിന്റെ അർത്ഥം. നിരന്തരമായ മ ഴയിൽ മേൽമണ്ണ് നഷ്ടമാകുന്നതിനാലാണ് ഈ അവസ്ഥ. 

വടക്ക് - കിഴക്കൻ മൺസൂൺ ലഭിക്കുന്നത് ഏതൊക്കെ മാസങ്ങളിലാണ്?
ഒക് ടോബർ - നവംബർ മാസങ്ങളിൽ 

വടക്ക് - കിഴക്കൻ മൺസൂസൂണിനു കാരണം ?
ബംഗാൾ ഉൾക്കടലിൽ രൂപം കൊള്ളുന്ന ന്യൂനമർദ്ദം 

വടക്ക് - കിഴക്കൻ മൺസൂൺ കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങൾ?
ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങൾ

ഇടിയോട് കൂടിയ മഴ ലഭിക്കുന്നത് എപ്പോൾ ?
വടക്ക് - കിഴക്കൻ മൺസൂൺ കാലത്ത്

കർണാടക, കേരളം, തമിഴ്നാട്, ആന്ധ എന്നി വിടങ്ങളിൽ ഈ മഴയുടെ പ്രഭാവമനുഭവപ്പെടുന്നു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ