EXAMPOINT 20 LAB ASSIST 2018


Q മാലദ്വീപ് ഏതു മഹാസമുദ്രത്തിലാണ് സ്ഥിതി ചെയുന്നത്
( എ )ഇന്ത്യൻ മഹാസമുദ്രം   (ബി )പസഫിക് സമുദ്രം
 (സി )അറ്റ്ലാന്റിക് സമുദ്രം  (ഡി)അറബിക്കടൽ

ANS (ഡി )അറബിക്കടൽ


അറബിക്കടലിൽ സ്ഥിതിചെയ്യുന്ന രണ്ടായിരത്തിലേറെ വരുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ ഒരു സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് മാൽഡീവ്സ് അഥവാ മാലിദ്വീപ് റിപ്പബ്ലിക്ക്. ഇവയിൽ 230 ദ്വീപുകളിലാണ് ജനവാസമുള്ളത്. ഭാഷ പുരാതന സിംഹള ഭാഷയുമായി ബന്ധമുള്ള ദിവേഹിയാണ്. പ്രധാന തൊഴിൽ മത്സ്യ-ബന്ധനവും തെങ്ങുകൃഷിയുമാണ്. 1887 മുതൽ 1965 വരെ ബ്രിട്ടീഷ് സംരക്ഷിതപ്രദേശമായിരുന്നു. 1965-ൽ സ്വതന്ത്രമാകുകയും 1968-ൽ റിപ്പബ്ലിക്ക് ആകുകയും ചെയ്തു.

ഇന്ത്യൻ മഹാസമുദ്രംലോകത്തിലെ മൂന്ന് മഹാ സമുദ്രങ്ങളിലുംവെച്ച് ഏറ്റവും ചെറുതും ഏറ്റവും പഴക്കം കുറഞ്ഞതും സങ്കീർണ്ണവും ഭൂമിയുടെ ഉപരിതലത്തിലുള്ള ജലത്തിന്റെ 20% ഉൾക്കൊള്ളുന്നതുമായ മഹാസമുദ്രമാണ് ഇന്ത്യൻ മഹാസമുദ്രം.ഇന്ത്യൻ മഹാസമുദ്രത്തിന് 73440000 ച. കി. മി. വിസ്തീർണ്ണമുണ്ട്. ഒരു രാജ്യത്തിന്റെ പേരുള്ള (ഇന്ത്യ) ഏക മഹാസമുദ്രമാണിത്[. പടിഞ്ഞാറ് ആഫ്രിക്ക, കിഴക്ക് ഓസ്ട്രേലിയ, വടക്ക് ഏഷ്യ, തെക്ക് അന്റാർട്ടിക്ക എന്നിവയാണ് അതിരുകൾ. ഇന്ത്യൻ മഹാസമുദ്രത്തിന് ശരാശരി 3890 മീറ്റർ ആഴമുണ്ട്. ഈ മഹാസമുദ്രത്തിലാണ് ചെങ്കടൽ‍, അറബിക്കടൽ‍, പേർഷ്യൻ കടൽ, ആൻഡമാൻ കടൽ, ബംഗാൾ ഉൾക്കടൽ എന്നിവ സ്ഥിതിചെയ്യുന്നത്

അറ്റ്ലാന്റിക് സമുദ്രം
മഹാസമുദ്രങ്ങളിൽ വിസ്തൃതിയിൽ രണ്ടാംസ്ഥാനത്തുള്ള സമുദ്രമാണ് അറ്റ്‌ലാന്റിക് മഹാസമുദ്രം. 10,64,00,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം ഭൂമിയുടെ മൊത്തം ഉപരിതലത്തിന്റെ ഇരുപത് ശതമാനവും, മൊത്തം ജലവ്യാപ്ത ഉപരിതലത്തിന്റെ ഇരുപത്തി ആറു ശതമാനവും ആണ് .വടക്കേയറ്റം ആർട്ടിക് സമുദ്രവും, കിഴക്കുഭാഗത്ത് യൂറോപ്പ്, ആഫ്രിക്ക വൻ കരകളും, പടിഞ്ഞാറുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു

പസഫിക് സമുദ്രം
മഹാസമുദ്രങ്ങളിൽ ഏറ്റവും വലുതാണ് ശാന്തമഹാസമുദ്രം അഥവാ പസഫിക് മഹാസമുദ്രം. ഏകദേശം 16,62,40,000 ച.കി.മീ. വിസ്തീർണ്ണമുള്ള ഈ സമുദ്രം ഭൂമിയിൽ മൊത്തം ജലത്തിന്റെ നാല്പത്തിയാറു ശതമാനം ഉൾക്കൊള്ളുന്നു. ഭൂഗോളത്തിന്റെ മൂന്നിലൊന്നു ഭാഗത്തോളം ഇത് വ്യാപിച്ചു കിടക്കുന്നു. മഹാസമുദ്രങ്ങളിൽ ഏറ്റവും ആഴമേറിയ സമുദ്രമാണ് പസഫിക് ( ശാന്തമഹാസമുദ്രം ). ഒരു ത്രികോണ ആകൃതിയാണ് ഈ സമുദ്രത്തിനുള്ളത്. വടക്കേയറ്റം ആർട്ടിക്കും, പടിഞ്ഞാറുഭാഗത്ത് ഏഷ്യ, ഓസ്ട്രേലിയ വൻ‌കരകളും കിഴക്കുഭാഗത്ത് വടക്കേ അമേരിക്ക, തെക്കേ അമേരിക്ക വൻ കരകളും, തെക്കു ഭാഗത്ത് അന്റാർട്ടിക്കയും സ്ഥിതിചെയ്യുന്നു. ശരാശരി 4500 മീറ്ററിലധികം ആഴം ഈ സമുദ്രത്തിനുണ്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ