പഞ്ചവത്സര പദ്ധതി part 5


ഇന്ത്യയിൽ നടപ്പിലാക്കിയ 8 ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത് ?(A) മാനവ ശേഷി വികസനം
(B) വ്യാവസായിക വികസനം
(C) കാർഷിക മേഘലയുടെ വികസനം 
(D) ദാരിദ്രനിർമ്മാർജനം
Answer 
(A) മാനവ ശേഷി വികസനം

എട്ടാം പഞ്ചവത്സരപദ്ധതി (1992-97)

എട്ടാം പഞ്ചവത്സര പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം
മനുഷ്യ വികസനം (Human Development)

മൻമോഹൻ മോഡൽ എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി (1992-97)

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (1992), പഞ്ചായത്ത് രാജ് (1993) എന്നിവ ആരംഭിച്ച പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി


നരസിംഹറാവുവിൻറെ പുത്തൻ സാമ്പത്തിക നയം നടപ്പാക്കപ്പെട്ട പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി

ഇന്ത്യ ലോകാരോഗ്യ സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
എട്ടാം പഞ്ചവത്സര പദ്ധതി
വ്യവസായങ്ങളുടെ ആധുനികവൽക്കരണം ലക്ഷ്യമായി കണ്ട പഞ്ചവത്സര പദ്ധതി
എട്ടാം പഞ്ചവത്സര പദ്ധതി

എട്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
6.8% (ലക്ഷ്യം വെച്ചത് 5.6%)

പഞ്ചായത്ത് രാജ് നിലവിൽ വന്നത് ഏത് പദ്ധതി കാലയളവിലാണ്
എട്ടാം പഞ്ചവത്സര പദ്ധതി


സ്വയം തൊഴിൽ പ്രോത്സാഹിപ്പിച്ചു, ജനസംഖ്യാ നിയന്ത്രണം നടപ്പാക്കി
1993 ഏപ്രിൽ 24ന് പഞ്ചായത്തീരാജ് നിലവിൽവന്നു.

1992 ൽ നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായി.

ഒമ്പതാം പഞ്ചവത്സരപദ്ധതി (1997-2002)
പ്രാഥമിക ആരോഗ്യ സംരക്ഷണം, ശുദ്ധജലം സൗകര്യം വർദ്ധിപ്പിക്കുക, അടിസ്ഥാന വിദ്യാഭ്യാസം നൽകുക,സ്ത്രീ ശാക്തീകരണം എന്നിവ മുഖ്യലക്ഷ്യങ്ങളിൽപ്പെടുന്നു.

ദരിദ്രർക്ക് ഭവന നിർമ്മാണത്തിന് സഹായം നൽകി.
റോഡ് മുഖാന്തരം ഗ്രാമങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിച്ചു.
സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട പദ്ധതി
ജനകീയ പദ്ധതി എന്നറിയപ്പെടുന്നു

സ്വാതന്ത്ര്യത്തിൻറെ അമ്പതാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവത്സര പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി (1997-2002)

സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ച പഞ്ചവത്സര പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി

ജനകീയ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി

രണ്ടാം അണുപരീക്ഷണം, കാർഗിൽ യുദ്ധം, കുടുംബശ്രീ (1999) എന്നിവയുടെ കാലഘട്ടത്തിലെ പഞ്ചവത്സര പദ്ധതി
ഒൻപതാം പഞ്ചവത്സര പദ്ധതി

ഒൻപതാം പഞ്ചവത്സര പദ്ധതി (2002-07)യുടെ വളർച്ചാ നിരക്ക്
5.4 % (ലക്ഷ്യം വെച്ചത് 6.5 %)

കേരളത്തിൽ ജനകീയാസൂത്രണം തുടങ്ങിയത് എത്രാം പഞ്ചവത്സര പദ്ധതിയിൽ ?- ഒൻപതാം

Code: ESPN
E - Employment for Women, SC's and ST's
S - Seven Basic minimum service
P - Panchayat Raj Institutions, Primary Education, Public Distribution System
N - Nutrition Security

പത്താം പഞ്ചവത്സരപദ്ധതി (2002-2007)പൊതുജന പങ്കാളിത്തം വർദ്ധിപ്പിക്കുക, ഭക്ഷ്യസുരക്ഷ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യമാക്കൽ എന്നിവ മുഖ്യലക്ഷ്യങ്ങൾ

കേരള വികസന പദ്ധതി നടപ്പിലാക്കിയത് ഈ കാലയളവിലായിരുന്നു

കേരള വികസന പദ്ധതി നടപ്പിലാക്കിയ പഞ്ചവത്സര പദ്ധതി
പത്താം പഞ്ചവത്സര പദ്ധതി

സാക്ഷരത 75% ആയി ഉയർത്തുക, ആളോഹരി വരുമാനം ഇരട്ടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായി ആരംഭിച്ച പഞ്ചവത്സര പദ്ധതി
പത്താം പഞ്ചവത്സര പദ്ധതി

പത്താം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
7.7 % (ലക്ഷ്യം വെച്ചത് 8.1 %)




പതിനൊന്നാം പഞ്ചവത്സരപദ്ധതി (2007-12)
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള സമഗ്രവികസനം മുഖ്യലക്ഷ്യം.

മാതൃമരണനിരക്ക് കുറയ്ക്കുക, ജനസംഖ്യാ വളർച്ചാനിരക്ക് കുറയ്ക്കുക എന്നിവയും ലക്ഷ്യങ്ങൾ.

2009 ഓടെ എല്ലാവർക്കും ശുദ്ധജലം എന്ന ലക്ഷ്യം

ഏറ്റവും കൂടുതൽ ശരാശരി സാമ്പത്തിക വളർച്ചാനിരക്ക് നേടിയ പഞ്ചവത്സര പദ്ധതി

പതിനൊന്നാം പഞ്ചവത്സര പദ്ധതി (2007-2012) യുടെ വളർച്ചാ നിരക്ക്
7.9 %

പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം
എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച (Inclusive growth)

പഞ്ചവത്സര പദ്ധതികളിൽ ഏറ്റവും കൂടിയ ശരാശരി വളർച്ചാ നിരക്ക് കൈവരിച്ചത് ഏത് പദ്ധതിയിലാണ്
പതിനൊന്നാം പഞ്ചവത്സര പദ്ധതി

Code: TEACHERS
T - Telecommunications (2G)
E - Electricity, Environment Science
A - Anemia
C - Clean water
H - Health education
E - Environment Science
R - Rapid growth
S - Skill Development

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17)]
\സുസ്ഥിര വികസനം, ത്വരിതവളർച്ച, എല്ലാവരെയും ഉൾക്കൊള്ളുന്ന വളർച്ച എന്നിവ ലക്ഷ്യങ്ങൾ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങൾ, സേവന മേഖലയുടെ വളർച്ച എന്നിവയും ലക്ഷ്യങ്ങൾ

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ പ്രഖ്യാപിത ലക്ഷ്യം
സുസ്ഥിര വികസനം (Sustainable Development), ത്വരിതഗതിയിലുള്ള വളർച്ച (Faster growth), എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള വളർച്ച

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി ലക്ഷ്യം വെക്കുന്ന വളർച്ചാ നിരക്ക്
8 %

Hindu Growth Rate
1950 മുതൽ 1980 വരെയുള്ള കാലയളവിൽ ഇന്ത്യൻ സമ്പദ്ഘടനയുടെ വളർച്ച നിരക്കിനെ കുറിക്കാൻ ഉപയോഗിക്കുന്ന പദം
ഹിന്ദു വളർച്ച നിരക്ക്


ഹിന്ദു വളർച്ച നിരക്കിന്റെ ഉപജ്ഞാതാവ്
രാജ് കൃഷ്ണ

1991 ലെ ഉദാരവൽക്കരണത്തിനുമുമ്പ് ആസൂത്രിത സമ്പദ്വ്യവസ്ഥയുടെ വാർഷിക വളർച്ചാ നിരക്കിനെ സൂചിപ്പിക്കുന്ന ഒരു പദമാണിത് . , 1950 കൾ മുതൽ 1980 വരെ പ്രതിശീർഷ വളർച്ചനിരക്ക് ശരാശരി 3 .5 % ത്തിൽ മുരടിച്ച നിക്കുകയായിരുന്നു. പ്രതിശീർഷ വരുമാന വളർച്ച 1.3 ശതമാനവും ആണ്. 

1990 കളിൽ സാമ്പത്തിക ഉദാരീകരണം ആരംഭിച്ചതിനു ശേഷം ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 6-9 ശതമാനം എന്ന നിരക്കിലേക്ക് വളരുകയും വളരുകയും ചെയ്തുവെന്ന് പലരും വിശ്വസിക്കുന്നു.



Q. 12-ാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം എന്ത്?

(A) സുസ്ഥിര വികസനം

(B) മാനവശേഷി വികസനം
(C) ദാരിദ്ര്യ നിർമ്മാർജ്ജനം
(d)എല്ലാ ജനവിഭാഗങ്ങളുടേയും സമഗ്ര വികസനം

അഭിപ്രായങ്ങള്‍

  1. ഇന്ത്യ (ലോകാരോഗ്യ) സംഘടനയിൽ അംഗമായത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ്
    എട്ടാം പഞ്ചവത്സര പദ്ധതി

    ലോക വ്യാപാര സംഘടനയിൽ അംഗമായത് അല്ലേ

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ