constitution_പഞ്ചവത്സര പദ്ധതി part 3

പ്രശാന്ത ചന്ദ്ര മഹലനോബിസ്
ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്, F. 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.ഇന്ത്യയുടെ രണ്ടാമത്തെ പഞ്ചവത്സരപദ്ധതിയുടെ പ്രധാന സാമ്പത്തിക വിദഗ്ധനായിരുന്ന മഹലനോബിസ്,

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ദേശീയ വരുമാനം കണക്കാക്കിയത്
മഹലനോബിസ്

കൊൽക്കത്തയിൽ Indian institute of statistical science സ്ഥാപിച്ചത്
മഹലനോബിസ്

ഇന്ത്യൻ സ്ഥിതിവിവര ശാസ്ത്രത്തിന്റെ ശില്പി
മഹലനോബിസ്

ഭാരത സർക്കാർ സ്റ്റാറ്റിസ്റ്റിക്കൽ ദിനമായി പ്രഖ്യാപിച്ചത്
ജൂൺ 29 (മഹലനോബിസിന്റെ ജന്മദിനം)

ഇന്ത്യൻ ബഡ്ജറ്റിന്റെ പിതാവ്
മഹലനോബിസ്

പിസി മഹലനോബിസ് ആരംഭിച്ചപ്രസിദ്ധീകരണം
സംഖ്യ

central statistical organisation സ്ഥാപിക്കുന്നതിൽ മുഖൈ പങ്ക് വഹിച്ചത്
മഹലനോബിസ്

മൂന്നാം പഞ്ചവത്സര പദ്ധതി (1961-66)
നാല് പ്രധാനമന്ത്രിമാർ ഭരണസാരഥ്യമേറ്റെടുത്ത കാലയളവായിരുന്നു ഇത്. ജവഹർ ലാൽ നെഹ്റു
ഗുൽസാരി ലാൽനന്ദ (ആക്ടിംഗ്)
ലാൽ ബഹാദൂർ ശാസ്ത്രി,
ഇന്ദിരാഗാന്ധി

1965 ൽ നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിതമായി.

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ ലക്‌ഷ്യം
സ്വാശ്രയത്വം ആർജ്ജിച്ചുകൊണ്ട് സമ്പദ്‌വ്യവസ്ഥ വളർത്തൽ

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി
1961-66

ഭക്ഷ്യ സുരക്ഷയ്ക്കും സമ്പദ്ഘടനയുടെ സ്വയം പര്യാപ്തതയ്ക്കും ഊന്നൽ നൽകിയ പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി

1962 ലെ ഇന്ത്യ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം ഇവയുടെ സമയത്ത് ഉണ്ടായിരുന്ന പഞ്ചവത്സര പദ്ധതി
മൂന്നാം പഞ്ചവത്സര പദ്ധതി

1962 ൽ ചൈന ഇന്ത്യയെ ആക്രമിച്ചതും 1965 ലെ പാക്ഇന്ത്യ യുദ്ധവും നടന്ന കാലഘട്ടം. അതിനാൽ 5.6 ശതമാനം വളർച്ച പ്രതീക്ഷിച്ചയിടത്ത് നേടാനായത് 2.4 ശതമാനം മാത്രമാണ്.

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാനിരക്ക്
2.4 % (ലക്ഷ്യം വെച്ചിരുന്നത് 5.6%)

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം
യുദ്ധങ്ങളും വരൾച്ചയും

Code: SAD

S - Self Reliance

A - Agriculture

D - Development of Industry


ധാരാളം പ്രൈമറി വിദ്യാലയങ്ങൾ ഗ്രാമീണ മേഖലയിൽ സ്ഥാപിക്കുകയും കാർഷിക പുരോഗതിയിൽ വിപ്ലവം സൃഷ്ടിച്ച ഹരിതവിപ്ലവത്തിന് തുടക്കം കുറിക്കുകയും ചെയ്ത ഈ പദ്ധതി കാലയളവിലാണ് 1962-ലെ ഇന്ത്യ-ചൈന യുദ്ധം നടന്നത്.

മൂന്നാം പഞ്ചവത്സര പദ്ധതിയുടെ പരാജയകാരണം തുടർന്നുള്ള മൂന്ന് സാമ്പത്തിക (1966-67, 1967-68, 1968-69) വർഷങ്ങളിൽ രാജ്യത്ത് വാർഷിക പദ്ധതികളാണ് നടപ്പിലാക്കിയത്.
ഈ കാലഘട്ടം Plan Holiday എന്നാണ് അറിയപ്പെടുന്നത്.

രൂക്ഷമായ വരൾച്ച, രൂപയുടെ മൂല്യത്തകർച്ച എന്നിവയും സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു.


പ്‌ളാൻ ഹോളിഡേ (1966-69)

1965 പാകിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന് ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം നാലാംപദ്ധതി 1966 ൽ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ 1966-69 വരെ മൂന്ന് വാർഷിക പദ്ധതികൾ നടപ്പാക്കി.

ഹരിതവിപ്‌ളവം ആരംഭിച്ചത് ഈ സമയത്താണ്.

പ്ലാൻ ഹോളിഡേ എന്നറിയപ്പെടുന്ന കാലഘട്ടം
1966-69 (മൂന്ന് വാർഷിക പദ്ധതികൾ)


ഇന്ത്യയിൽ ഹരിതവിപ്ലവം ആരംഭിച്ച കാലഘട്ടം
1966-69 (പ്ലാൻ ഹോളിഡേ)

നാലാം പഞ്ചവത്സരപദ്ധതി (1969-74)
നാലാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി
1969 - 74

നാലാം പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങൾ
സ്ഥിരതയോടെയുള്ള വളർച്ച, സ്വാശ്രയത്വം നേടിയെടുക്കൽ
(കൃഷി, വ്യവസായം എന്നിവയിൽ സ്വയം പര്യാപ്തത കൈവരിക്കുക.)

ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി
നാലാം പഞ്ചവത്സര പദ്ധതി

നാലാം പഞ്ചവത്സര പദ്ധതിയുടെ പരാജയ കാരണം
1971 ലെ ഇന്ത്യ-പാക്ക് യുദ്ധം

നാലാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക്
3.3% (ലക്ഷ്യം വെച്ചത് 5.6%)

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായശേഷം ആരംഭിച്ച പഞ്ചവത്സര പദ്ധതിയാണ് നാലാമത്തേത്. 1969-74 ആയിരുന്നു കാലയളവ്.
ഗാഡ്ഗിൽ യോജന എന്നറിയപ്പെടുന്ന നാലാം പദ്ധതി 5.6 ശതമാനം വളർച്ചലക്ഷ്യമിടുകയും 3.3 ശതമാനം നേടുകയും ചെയ്തു.
ഇന്ത്യൻ ആസൂത്രണത്തിന്റെ ആദ്യകാല വിമർശകരിലൊരാളായിരുന്നു  Dhananjay Ramchandra Gadgil.   Gadgil formula 
 കാനുസൃതമായാണ്  Fourth and Fifth Five Year Plan ൽ സംസ്ഥാനപദ്ധതികൾക്കായി കേന്ദ്രവിഹിതം അനുവദിച്ചത്.

സ്ഥിരതയുള്ള നീതിയുകതമായ വികസനത്തിലൂടെ സ്വയം പര്യാപ്തത കൈവരിക്കലായിരുന്നു പദ്ധതിയുടെ മുഖ്യ ഊന്നൽ.

ഈ പദ്ധതി കാലയളവിലാണ് 14 ബാങ്കുകളുടെ ദേശസാത്കരണം നടന്നത്.

കിഴക്കൻ പാകിസ്ഥാന് ബംഗ്ലാദേശ് എന്ന പേരിൽ സ്വതന്ത്ര രാജ്യമാകുന്നതിനാവശ്യമായ സഹായങ്ങൾ നൽകി.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ