BIOLOGY : (Taxonomy,Chlorophil,Stomata)(ഹരിതകം,ആസ്യരന്ധങ്ങൾ,ഹരിതകം)


കാൾ ലിനേയസ്: ഒരു സ്വീഡിഷ് സസ്യശാസ്ത്രജ്ഞനും ഭിക്ഷഗ്വരനും ജന്തുശാസ്ത്രഞനുമായിരുന്നു. (മേയ് 13, 1707 ജനുവരി 10, 1778). ആധുനിക ദ്വിനാമ സമ്പ്രദായത്തിന് അടിത്തറയിട്ട ഇദ്ദേഹമാണ് ടാക്സോണമിയുടെ പിതാവായി അറിയപ്പെടുന്നത്. സസ്യങ്ങളേയും ജന്തുക്കളേയും അവയുടെ പൊതുവായ പ്രത്യേകതകളെ അടിസ്ഥാനമാക്കി ഹോമോ സാപിയൻസ് എന്ന മനുഷ്യൻ അടക്കം ഉൾക്കൊള്ളുന്ന രണ്ടു ഭാഗങ്ങളുള്ള ഒരു നാമകരണരീതി 1735-ൽ‌ ഇദ്ദേഹം മുന്നോട്ടുവെച്ചു. ജീവജാലങ്ങളെ ആദ്യമായി പക്ഷികളും മൃഗങ്ങളുമായിട്ട് തരംതിരിച്ചത് ഇദ്ദേഹമാണ്.



ജീവിവര്‍ഗങ്ങളെ പല വിഭാഗങ്ങളായിതരം തിരിക്കുന്ന ശാസ്ത്രശാഖ?
ടാക്സോണമി(Taxonomy)

ജൈവവർഗ്ഗീകരണശാസ്ത്രത്തിന്റെ (TAXONOMY) പിതാവായി കണക്കാക്കുന്നത് ആരെ?
കാൾ ലിനേയസ്

വർഗീകരണ ശാസ്ത്രത്തിന്റെ) പിതാവ്?
കാൾ ലിനേയസ്

സ്പീഷിസ് പ്ലാന്റാറം എന്ന ഗ്രന്ഥം രചിച്ചത്ആര്?
കാൾ ലിനയസ്

ഒരു ജീവിക്കു രണ്ടു പദങ്ങൾ അടങ്ങിയ ശാസ്ത്രീയ നാമം നൽകുന്ന രീതി?
ദ്വിനാമകരണ പദ്ധതി(ബൈനോമിയൽ നോമെൻ ക്ലാച്ചർ) 

ദ്വിനാമകരണ പദ്ധതി പദ്ധതിയുടെ ഉപജ്ഞാതാവാരാണ് ?
കാൾ ലിനേയസ്

ജീവിവര്‍ഗങ്ങള്‍ തമ്മിലുള്ളപരിണാമപരമായ ബന്ധങ്ങളെക്കുറിച്ചുള്ളപഠനം?
സിസ്റ്റമാറ്റിക്സ്

ജന്തുക്കൾക്കും സസ്യങ്ങൾക്കും ദ്വിനാമ പദ്ധതി പ്രകാരം ശാസ്ത്രീയനാമങ്ങൾ നൽക്കിരിക്കുന്ന ഭാഷ. 
ലാറ്റിൻ

ഒരു ഫംഗസ്സും ഒരു ആൽഗയും സഹജീവിതത്തിൽ ഏർപ്പെട്ടുണ്ടാകുന്ന സസ്യവർഗ്ഗമേത്?
ലൈക്കനുകൾ

ലിറ്റമസിന്റെ സ്രോതസ് എന്ത്?
ലൈക്കൻ 

വസ്തുക്കളുടെ PH മൂല്യം അളക്കാനുപയോഗിക്കുന്ന ലിറ്റ്മസ് പേപ്പർ നിർമ്മിക്കാനുപയോഗിക്കുന്ന സസ്യം?
ലൈക്കനുകൾ 


ഹരിതകം(കോളോറോഫിൽ): ഒരു പച്ച വർണവസ്തു ആണ് ഹരിതകം അഥവാ ക്ലോറോഫിൽ. ഇലകളിൽ കണ്ടുവരുന്ന ഈ പദാർത്ഥം അവക്ക് പച്ചനിറം നൽകുന്നതിന് ഹേതുവാണ്. ചെടികളുടെ ആഹാരനിർമ്മാണപ്രവർത്തനമായ പ്രകാശസംശ്ലേഷണത്തിന്റെ അടിസ്ഥാനഘടകമാണിത്. വിഭിന്നങ്ങളായ ക്ലോറോഫിൽ കാണാമെങ്കിലും പൊതുവെ ക്ലോറോഫിൽ എ. ആണ് ഇലകളിൽ കാണപ്പെടുന്നത്. ക്ലോറിൻ റിങ്ങിനുള്ളിൽ ഒരു മഗ്നീഷ്യം അയോൺ എന്നതുപോലെയാണ് ഇതിന്റെ ഘടന. 

ഹരിതകം കണ്ടു പിടിച്ചതാര്?
പി.ജെ. പെൽബർട്ടീസ്

ഹരിതകത്തിലടങ്ങിയ മൂലകം ഏത്?
മെഗ്നീഷ്യം

ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം 
മഗ്നീഷ്യം

സസ്യങ്ങളിൽ കാണപ്പെടുന്ന പച്ചനിറമുള്ള ജൈവ കണം 
ഹരിതകം

ഹരിതകം ഇല്ലാത്ത കര സസ്യമേതാണ്?
കുമിൾ(പൂപ്പ്‌)

ഹരിതകമില്ലാത്ത ഏക കോശ സസ്യം? 
യീസ്റ്റ്


ആസ്യരന്ധങ്ങൾ(Stomata):ഇലകളിലും, തണ്ടുകളിലും മറ്റ് അവയവങ്ങളിലും കാണപ്പെടുന്ന വാതകവിനിമയം തടയാനായുള്ള സുഷിരമാണ്. 

ഇലയുടെ ഉപരിവൃതിയിൽ കാണപ്പെടുന്ന സൂക്ഷ്മ സുഷിരങ്ങളാണ്?
ആസ്യരന്ധങ്ങൾ 

സസ്യങ്ങളിലെ കാവൽ കോശങ്ങളിൾ കാണപ്പെടുന്നത് ?
ആസ്യരന്ധങ്ങളിൽ 

ഇലകൾ ശ്വസിക്കുന്നത് ഏതു വഴിയാണ്?
ആസ്യരന്ധങ്ങൾ 

പുൽവർഗങ്ങളിൽ അധിക ജലം പുറം തള്ളാനുള്ള സംവിധാനം?
ആസ്യരന്ധങ്ങൾ(ഹൈഡോതോടുകൾ) 

ഇലകളിൽ ആസ്യരന്ധങ്ങൾ ഇല്ലാത്ത സസത്യം?
വാലനേറിയ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ