Dis- മലപ്പുറം-part 1

  മലപ്പുറം
 

മലപ്പുറം ജില്ല രൂപീകൃതമായത് 1969 ജൂണ്‍ 16-ാം തിയതിയാണ്. കേരളത്തിലെ ജില്ലകളില്‍ വിസ്തൃതിയില്‍ മൂന്നാംസ്ഥാനമുള്ളതും ഏറ്റവും കൂടുതല്‍ ഗ്രാമപഞ്ചായത്തുകള്‍ ഉള്ളതുമായ ജില്ലയാണ് മലപ്പുറം. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി എന്നീ താലൂക്കുകളും, കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്തുകൊണ്ടാണ് മലപ്പുറം ജില്ലയ്ക്കു രൂപം നല്‍കിയത്. 1991-ല്‍ അഡ്വ.എം.പി.എം ഹസ്സന്‍ മഹ്മൂദ് കുരിക്കള്‍ പ്രസിഡന്റായി നിലവില്‍ വന്ന മലപ്പുറം ജില്ലാ കൌണ്‍സിലാണ് ജില്ലയുടെ രൂപീകരണത്തിന് ശേഷമുണ്ടായ ആദ്യത്തെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമതി. വടക്കുഭാഗത്ത് കോഴിക്കോട്, വയനാട് ജില്ലകള്‍, തമിഴ്നാട് സംസ്ഥാനം എന്നിവിടങ്ങള്‍ വരേയും, കിഴക്കുഭാഗത്ത് തമിഴ്നാട് സംസ്ഥാനം, പാലക്കാട് ജില്ല എന്നിവിടങ്ങള്‍ വരേയും, തെക്കുഭാഗത്ത് പാലക്കാട്, തൃശ്ശൂര്‍ ജില്ലകള്‍ വരേയും, പടിഞ്ഞാറുഭാഗത്ത് അറബിക്കടല്‍ വരേയും വ്യാപിച്ചുകിടക്കുന്ന ജില്ലയാണ് മലപ്പുറം

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം

കേരളത്തില് ഏറ്റവും കൂടുതല് ജനസംഖ്യയുള്ള ജില്ല
മലപ്പുറം

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം (കരിപ്പൂർ വിമാനത്താവളം) സ്ഥിതിചെയ്യുന്നത്
 മലപ്പുറം.

സമ്പൂര്ണ്ണ കംപ്യൂട്ടര് സാക്ഷരതക്കു വേണ്ടി അക്ഷയ കേന്ദ്രം ആദ്യമായി ആരംഭിച്ച ജില്ല
മലപ്പുറം

മലബാര് സ്പെഷ്യല് പോലീസിന്റെ ആസ്ഥാനം
മലപ്പുറം

പൂന്താനം നമ്പൂതിരിയുടെ ഇല്ലം സ്ഥിതിചെയ്യുന്നത്
 കീഴാറ്റൂര് (പെരിന്തല്മണ്ണയ്ക്കടുത്ത്)

കേരളത്തിൽ ആദ്യത്തെ അക്ഷയകേന്ദ്രം തുടങ്ങിയ പഞ്ചായത്ത്
 പള്ളിക്കല്

സാമൂതിരിമാരുടെ സൈനിക ആസ്ഥാനം
മലപ്പുറം

കേരളത്തിലെ ഒരേയൊരു സര്ക്കാര് ആയുർ വേദ മാനസികാരോഗ്യ ചികിത്സാകേന്ദ്രം
കോട്ടക്കൽ

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിന് തോട്ടം
കനോലി പ്ലോട്ട് (വെളിയം തോട് ,നിലമ്പൂര് )

കേരളത്തിലെ ആദ്യത്തെ സമ്പൂര്ണ്ണ ശുചിത്വ പഞ്ചായത്ത്
പോത്തുങ്കൽ

ഭാരതപ്പുഴ അറബിക്കടലുമായി ചേരുന്നത് എവിടെ
പൊന്നാനി

കേരളത്തിലെ മെക്ക(ചെറിയ മെക്ക) എന്നറിയപ്പെടുന്ന സ്ഥലം
പൊന്നാനി

മേല്പ്പത്തൂര് ഭട്ടതിരിപ്പാടിന്റെ സ്മാരകം സ്ഥിതിചെയ്യുന്നത്
ചന്ദനക്കാവ് (തിരുനാവായ)

ഇന്ത്യയിലെ ഏക തേക്ക് മ്യൂസിയം\
നിലമ്പൂര്

ഇ എം എസ് ജനിച്ച സ്ഥലം
ഏലംകുളം മന(പെരിന്തല്മണ്ണ)

അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല
മലപ്പുറം

മലബാർ സ്പെഷ്യൽ പോലീസിൻ്റെ ആസ്ഥാനം
മലപ്പുറം

കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട ആദ്യ ജില്ല
മലപ്പുറം

വളളുവനാട് രാജവംശത്തിൻ്റെ ആസ്ഥാനമായ ജില്ല
മലപ്പുറം

മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ ജനിച്ച മണ്ണ്
തിരൂർ

 തുഞ്ചൻ സമരകംസ്ഥിതിചെയ്യുന്നത്
 തിരൂർ

കേരളത്തിൽ ആദ്യമായി റെയിൽ പാത വന്ന ജില്ല
മലപ്പുറം (തിരൂർ- ബേപ്പുർ )

കേരളത്തിലെ ആദ്യ ഭാഷാ സാഹിത്യ മ്യൂസിയം സ്ഥിതി ചെയ്യുന്ന ജില്ല
മലപ്പുറം

മലയാള ഭാഷയുടെ കല്പിത ആസ്ഥാനം
തിരൂർ

മലയാള ഭാഷ സർവകലാശാലയുള്ള ജില്ല
മലപ്പുറം

 ലോകത്തിലെ ആദ്യത്തേതും ഏറ്റവും പഴക്കമുള്ളമായ തേക്കിൻ തോട്ടുള്ള ജില്ല
മലപ്പുറം-നിലമ്പൂർ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ