Constitution_പഞ്ചവത്സര പദ്ധതി part 2

ആസൂത്രണ കമ്മീഷൻ 
പഞ്ചവത്സര പദ്ധതികൾ ഉൾപെടെ രാജ്യത്തിന്റെ വളർച്ചക്കും വികസനത്തിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആവശ്യമായ സുപ്രധാന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഭാരത സർക്കാരിന്റെ ഒരു ഉപദേശക സമിതിയായിരുന്നു ആസൂത്രണ കമ്മീഷൻ. പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ കാലത്ത് 1950 മാർച്ച് 15 നാണ് ആസൂത്രണ കമ്മീഷൻ രൂപീകൃതമായത് . ഇതിന്റെ അദ്ധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നത് അതതു കാലങ്ങളിലെ പ്രധാനമന്ത്രിമാരാണ് . അതുകൊണ്ടു തന്നെ ഇതിന്റെ പ്രഥമ അധ്യക്ഷൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നെഹ്രു തന്നെ ആയിരുന്നു. 2014 മുതൽ ആസൂത്രണ കമ്മീഷൻ നിറുത്തുകയും പകരം നീതി ആയോഗ് എന്ന പേരിൽ പുതിയ സ്ഥാപനം നിലവിൽ വരികയും ചെയ്തു. ആസൂത്രണ കമ്മീഷനെ അപേക്ഷിച്ച് കുറച്ചുകൂടി വിശാലമായ ഘടനയാണ് നീതി ആയോഗിനുള്ളത്. ഇതിന്റെയും അദ്ധ്യക്ഷൻ പ്രധാനമന്ത്രി തന്നെ. എന്നാൽ, പകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്ന പദവി വന്നിട്ടുണ്ട്.

എം വിശ്വേശരയ്യ
മൈസൂർ ദിവാനും മികച്ച രാജ്യതന്ത്രജ്ഞനായിരുന്നു സർ എം വിശ്വേശരയ്യ . മോക്ഷഗുണ്ടം വിശ്വേശരയ്യ എന്നാണ് പൂർണ്ണനാമം. ഭാരതരത്ന അവാർഡ് ജേതാവാണ്.എഞ്ചിനീയറും ആസൂത്രണ വിദഗ്ദ്ധനും, ഇന്ത്യയുടെ ആസൂത്രണത്തിന്റെ പിതാവുമായ വ്യക്തിയായ ഇദ്ദേഹമാണ് ആധുനിക മൈസൂറിന്റെ ശില്പി എന്നറിയപ്പെടുന്നത്.

ദേശീയ എന്‍ജിനീയേഴ്‌സ്ദിനം ഇദ്ദേഹത്തിന്റെ ജന്മദിനമായ സപ്തംബർ 15 നാണ് .

വിശ്വേശ്വരയ്യയുടെ കയ്യൊപ്പുപതിഞ്ഞ ഒട്ടേറെ പ്രശസ്‌ത സ്ഥാപനങ്ങള്‍ ഇന്നും മികവിന്റെ പ്രതീകങ്ങളായി നില്‍ക്കുന്നു. മികച്ച ഉദാഹരണം കൃഷ്‌ണരാജസാഗര്‍ അണക്കെട്ടും അനുബന്ധമായി നിര്‍മ്മിച്ചതും വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രവും കൂടിയായ വൃന്ദാവന്‍ ഉദ്യാനവും തന്നെ. 1955 ല്‍ രാജ്യം ഇദ്ദേഹത്തിന്‌ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന നല്‍കി ആദരിച്ചു.

ബോംബെ പ്ലാൻ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്റെ മുമ്പ് ഭാവി സമ്പദ്‌വ്യവസ്ഥ എങ്ങനെയായിരിക്കണമെന്ന അഭിപ്രായം ആസൂത്രണം ചെയ്ണ് പുറത്തിറക്കിയ രേഖയാണ്‌ ബോംബെ പദ്ധതി. 1944/1945 ൽ ഇന്ത്യയിലെ പ്രമുഖരായ എട്ട് വ്യവസായികൾ ചേർന്നാണ് ഇതിന് രൂപം നൽകിയത്. A Brief Memorandum Outlining a Plan of Economic Development for India, എന്നതാണ് ഇതിനായി അവർ തലക്കെട്ട് നൽകിയത്. ജെ.ആർ.ഡി. ടാറ്റ, ഘനശ്യാമ ദാസ് ബിർള, അർദേശിർ ദലാൽ, ശ്രീറാം, കസ്തൂർബായ് ലാൽഭായ്, അർദേശിർ ദരാബ്ഷാ ശ്രൂഫ്,പുരുഷോത്തംദാസ് ഠാക്കൂർദാസ്, ജോൺ മത്തായ് എന്നിവരായിരുന്നു ഇതിൽ പങ്കെടുത്ത വ്യവസായികൾ.

1944ലാണ് ഈ പദ്ധതി രേഖ ആദ്യമായി പ്രസിദ്ധീകരിച്ചത്. 1945ൽ രണ്ടു വോള്യങ്ങളിലായി രണ്ടാം ലക്കവും പ്രസിദ്ധീകരിച്ചു. പുരുഷോത്തംദാസ് ഠാക്കൂർദാസ് ആയിരുന്നു പത്രാധിപർ. പതിനഞ്ച് വർഷത്തിനകം കാർഷിക-വ്യാവസായിക മേഖലകളിൽ നിലവിലുള്ള വളർച്ചയുടെ ഇരട്ടി കൈവരിക്കുക എന്നതായിരുന്നു ഈ പദ്ധതിയുടെ മുഖ്യലക്ഷ്യം. പിൽക്കാലത്ത് പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്യുന്നതിലും ബോബെ പ്ലാൻ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്.


ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു ആ പദ്ധതിയെ അംഗീകരിച്ചില്ലെങ്കിലും "ബോംബെ പദ്ധതിയുടെ നടപ്പാക്കലിനെക്കുറിച്ച്, നെഹ്രുവിയൻ യുഗത്തിൽ ബോംബെ പദ്ധതിയുടെ ശുപാർശകൾ മിക്കതും , പ്രയോഗത്തിൽ വരുത്തി

ഗാന്ധിയൻ പ്ലാൻ

ഗാന്ധിയൻ സാമ്പത്തിക ചിന്തയാൽ പ്രചോദിതമായി ശ്രീമാൻ നാരായൺ അഗർവാൾ 1944 ൽ.ഗാന്ധിയൻ പ്ലാൻ രൂപപ്പെടുത്തി ..വ്യവസായവൽക്കരണത്തിന് ഊന്നൽ നൽകിയ ബോംബെ പ്ലാനിൽ നിന്ന് വ്യത്യസ്തമായി ഈ പദ്ധതി കൃഷിക്കാണ് കൂടുതൽ ഊന്നൽ നൽകിയത്. വ്യവസായവത്ക്കരണത്തെക്കുറിച്ച് ഗാന്ധിയൻ പ്ലാൻ പരാമര്ശിച്ചിരുന്നെങ്കിലും അത് ഗ്രാമീണ വ്യവസായങ്ങളെ കുറിച്ചായിരുന്നു. ഗ്രാമീണ സ്വയം പര്യാപ്‌തതയുള്ള 'വികേന്ദ്രീകൃത സാമ്പത്തിക ഘടന' എന്നതാണ് ഗാന്ധിയൻ പ്ലാൻ മുന്നോട്ട് വച്ച ആശയം.

പീപ്പിൾസ് പ്ലാൻ
പീപ്പിൾസ് പ്ലാൻ തയ്യാറാക്കിയത് എം എൻ റോയി ആയിരുന്നു.പത്ത് വർഷത്തിനുള്ളിൽ ഇന്ത്യൻ ജനതയുടെ അടിയന്തിര അടിസ്ഥാനാവശ്യങ്ങൾ പരിഹരിക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശ്യം. 

കെ.എൻ. രാജ്
ഇന്ത്യയിലെ ഒരു സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്നു കെ.എൻ . രാജ് . ഇന്ത്യയുടെ ആദ്യപഞ്ചവത്സരപദ്ധതിയുടെ ആമുഖക്കുറിപ്പ് എഴുതിയത് ഇദ്ദേഹമായിരുന്നു. 2000 ൽ രാജ്യം അദ്ദേഹത്തെ പത്മവിഭൂഷൺ നൽകി ആദരിച്ചു.
1971-ൽ കേരളത്തിലേക്ക് മടങ്ങിയതിനുശേഷം സെന്റർ ഫോർ ഡെവലപ്‌മെന്റ് സ്റ്റഡീസിന് (cds )രൂപം കൊടുക്കുകയും അതിന്റെ സ്ഥാപക മേധാവിയായി തുടരുകയും ചെയ്തു. സി.ഡി.എസ്സിന്റെ ആദ്യകാലങ്ങളിൽ അദ്ദേഹവും സഹപ്രവർത്തകരും ചേർന്ന് ഐക്യരാഷ്ട്രസഭയ്ക്ക് വേണ്ടി നടത്തിയ ഗവേഷണങ്ങൾ 1976-ൽ പ്രബന്ധമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. പിന്നീട് കേരള മോഡൽ സാമ്പത്തിക വികസനത്തിന് ഇത് സഹായകരമായി.

ആദ്യത്തെ പഞ്ചവത്സരപദ്ധതിക്ക് ആമുഖക്കുറിപ്പെഴുതിയപ്പോൾ രാജിനു 26 വയസ്സു മാത്രമായിരുന്നു പ്രായം. ജവഹർലാൽ നെഹ്റുവിന്റെ മുതൽ നരസിംഹറാവു വരെയുള്ള മന്ത്രിസഭകളിൽ പ്രത്യേക സാമ്പത്തിക ഉപദേഷ്ടാവായി പ്രവർത്തിച്ചിട്ടുണ്ട്.

ഒന്നാം പഞ്ചവത്സരപദ്ധതി (1951-56)

ഒന്നാം പഞ്ചവത്സര പദ്ധതി ആരംഭിച്ചതെന്ന് 
1951 ഏപ്രിൽ 1 (1956 ഇൽ അവസാനിച്ചു)

ഹാരോൾഡ്പ ഡോമർ പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി
ഒന്നാം പഞ്ചവത്സര പദ്ധതി

ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആമുഖം തയ്യാറാക്കിയ മലയാളി 
കെ എൻ രാജ്

കാർഷിക പദ്ധതി എന്നറിയപ്പെട്ട പഞ്ചവത്സര പദ്ധതി 
ഒന്നാം പഞ്ചവത്സര പദ്ധതി

which five year plan promoted the idea of Self reliant closed economy
ഒന്നാം പഞ്ചവത്സര പദ്ധതി


ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച അണക്കെട്ടുകൾ 
ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതി

യുജിസി രൂപം കൊണ്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ സമയത്താണ് 
ഒന്നാം പഞ്ചവത്സര പദ്ധതി (1953)

which five year plan aimed to increse food production
first five year plan

സാമൂഹിക വികസന പദ്ധതി (Community Development Program), നാഷണൽ എക്സ്റ്റെൻഷൻ സർവീസ് എന്നിവ ആരംഭിച്ച പദ്ധതിക്കാലം 
ഒന്നാം പഞ്ചവത്സര പദ്ധതി


ഒന്നാം പഞ്ചവത്സര പദ്ധതി ലക്ഷ്യമിട്ട വളർച്ചാ നിരക്ക് 
2.1 % (നേടിയത് 3.6%)

ഒന്നാം പഞ്ചവത്സര പദ്ധതി പ്രാധാന്യം നൽകിയ മേഖലകൾ 
കൃഷി, ജലസേചനം, വൈദ്യുതീകരണം

കുടുംബാസൂത്രണത്തിന് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
ഒന്നാം പഞ്ചവത്സര പദ്ധതി

ദാമോദർവാലി പദ്ധതി ആരംഭിച്ചു
യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷൻ 1953 ൽ രൂപീകരിച്ചു
1952 ഒക്ടോബർ 2ന് സാമൂഹിക വികസന പദ്ധതി ആരംഭിച്ചു
Desert Development Programme, National Extension Scheme എന്നീ പദ്ധതികൾ ആരംഭിച്ചതും വിവിധോദ്ദേശ്യ ജലസേചന പദ്ധതികളായ ഭക്രാനംഗൽ, ഹിരാക്കുഡ്, ദാമോദർ വാലി പദ്ധതികൾ നടപ്പിലാക്കിയത് ഒന്നാം പദ്ധതിക്കാലത്താണ്.

Code : The PICS

T - Transport

P - POWER

I - INDUSTRY

C - Communication

S - SOCIAL SERVICE


രണ്ടാം പഞ്ചവത്സര പദ്ധതി (1956-61)

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലാവധി 
1956-61

വ്യവസായങ്ങൾക്ക് പ്രാധാന്യം നൽകിയ പഞ്ചവത്സര പദ്ധതി 
രണ്ടാം പഞ്ചവത്സര പദ്ധതി
വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു

മഹലനോബിസ് മോഡൽ എന്നറിയപ്പെടുന്ന പദ്ധതി
രണ്ടാം പഞ്ചവത്സര പദ്ധതി

ഈ പദ്ധതി സമയത്ത് ഇരുമ്പുരുക്ക് ശാലകൾ മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ടു.
ദുർഗാപ്പൂർ (ബംഗാൾ) ബ്രിട്ടൻ

ഭിലായ് (ഛത്തീസ്ഗഡ്)സോവിയറ്റ് യൂണിയൻ
റൂർക്കല (ഒഡീഷ) ജർമ്മൻ

ദുർഗാപ്പൂർ, ഭിലായ്, റൂർക്കല എന്നീ ഇരുമ്പുരുക്ക് ശാലകൾ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതിയുടെ ഭാഗമായാണ് 
രണ്ടാം പഞ്ചവത്സര പദ്ധതി

കോൺഗ്രസിൻറെ ആവഡി സമ്മേളത്തിൽ അംഗീകരിച്ച സോഷ്യലിസ്റ്റ് സമൂഹം എന്ന ആശയത്തെ ഉദ്ദേശിച്ച് രൂപംകൊടുത്ത പഞ്ചവത്സര പദ്ധതി 
രണ്ടാം പഞ്ചവത്സര പദ്ധതി

രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വളർച്ചാ നിരക്ക് 
4.27 % (ലക്‌ഷ്യം വെച്ചത് 4%)


യൂണിവേഴ്സിറ്റി ഗ്രാൻറ് കമ്മീഷൻ രൂപവത്കരിച്ചത്? ഏത് പഞ്ചവൽസര പദ്ധതിയിൽ? 
രണ്ടാം പഞ്ചവത്സസര പദ്ധതിയിൽ 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആദ്യമായി സ്ഥാപിച്ച പഞ്ചവത്സര പദ്ധതിയി? 
രണ്ടാം പഞ്ചവത്സര പദ്ധതി

ആദ്യമായി വ്യവസായത്തിന് പ്രാധാന്യം നല്ലിയ പഞ്ചവത്സര പദ്ധതി?
രണ്ടാം പഞ്ചവത്സര പദ്ധതി 

ദേശീയ വരുമാനം വർദ്ധിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ടായിരുന്നു.

Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് റൂർക്കേല, ഭിലായ്, ദുർഗാപ്പൂർ സ്റ്റീൽ പ്ളാൻറുകൾ ആരംഭിച്ചത്. ബംഗാളിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതിയുടെ കാലത്താണ്

രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ 5 IIT(Indian Institute of Technology)കൾ സ്ഥാപിച്ചത്.

ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിന് ഒന്നാം പദ്ധതി കാലത്ത് 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്‌ഘാടനം ചെയ്ത University Grand Commission പാർലമെൻറ് ആക്റ്റിലൂടെ statutory പദവി നൽകിയതും രണ്ടാം പദ്ധതി കാലത്താണ്.

കൽക്കരി ഉത്പാദനം വർദ്ധിപ്പിക്കുകയും വടക്കു-കിഴക്ക് മേഖലയിൽ കൂടുതൽ റെയിൽപ്പാതകൾ നിർമ്മിക്കുകയും ചെയ്തു.

പ്രമുഖ ഗവേഷണ കേന്ദ്രമായ Tata Institute of Fundamental Research സ്ഥാപിതമായി. 1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു.

Code: MADRAS

M - Mahalanobis Model

A - Atomic Energy Commission

D - Durgapur steel company, Tata Inst of Fundamental Research

R - Rourkela Steel Company, Rapid Industrialisation

A - Agriculture
S - Socialistic Pattern of Society



റൂർക്കേല സ്റ്റീൽ പ്ലാന്റ് ഏത് രാജ്യത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് സ്ഥാപിതമായത്?
(A) റഷ്യ
(B) ജർമ്മനി
(C) ഫ്രാൻസ്
(D) ഇംഗ്ലണ്ട്

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ