EXAMPOINT 20


                                                    EXAMPOINT 19                      LAB ASSIST QUE,35


പാർലമെന്റ് വിളിച്ചു ചേർക്കുന്നതാര് ?                                           

(എ ) പ്രധാനമന്ത്രി (ബി ) രാഷ്ട്രപതി

(സി )സ്‌പീക്കർ (ഡി)ഉപരാഷ്ട്രപതി

(ബി ) രാഷ്ട്രപതി


പാർലമെന്റ് കളുടെ മാതാവ് എന്നറിയപ്പെടുന്നത്
ബ്രിട്ടീഷ് പാർലമെന്റാണ്


ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പാർലമെന്റ്
ഐസ്‌ലാന്റിലെ ആൾത്തിങ്ങാണ്


ലോകത്തിലെ ഏറ്റവും വലിയ പാർലിമെന്റ്
ചൈനയുടെ പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസാണ്

ഇന്ത്യൻ പാർലമെന്റ്

ഇന്ത്യൻ നിയമനിർമാണ സഭയാണ് പാർലിമെന്റ്

ന്യൂഡല്ഹിയിലാണു ഇന്ത്യൻ പാർലമെന്റ് മന്ദിരം സ്ഥിതി ചെയുന്നത്

പ്രെസിഡണ്ടും ലോകസഭയും ഒപ്പം രാജ്യസഭയും ഉൾക്കൊള്ളുന്നതാണ് ഇൻഡ്യൻപാർലമെൻറ്

ഭരണഘടനയുടെ 79 അനുച്ഛേദത്തിലാണ് പാര്ലമെന്റിനെപ്പറ്റി പരാമർശിക്കുന്നത്

ഭരണഘടനയനുസരിച്ച് ഇന്ത്യൻ യൂണിയന്റെകേന്ദ്രനിയമനിർമ്മാണസഭയാണ് ഇന്ത്യൻ പാർലമെന്റ്. ഇന്ത്യൻ പാർലമെന്റ് ഒരു ദ്വിമണ്ഡലസഭയാണ്. ഭരണഘടനയുടെ 79-ആം വകുപ്പ് അനുസരിച്ച് ഇന്ത്യൻ രാഷ്ട്രപതി, ലോകസഭ, രാജ്യസഭ എന്നിവ അടങ്ങുന്നതാണ് പാർലമെന്റ്. ലോകസഭ ഭാരതത്തിലെ ജനങ്ങളെയൊന്നാകെ പ്രതിനിധീകരിക്കുമ്പോൾ രാജ്യസഭ ഘടകസംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നു. ഇന്ത്യയുടെ ഭരണഘടനയിൽ വരേണ്ട ഏതൊരു മാറ്റവും പാർലമെന്റിലെ രണ്ടൂ സഭകളും പിന്നീട് രാഷ്ട്രപതിയുംപാസാക്കിയതിനുശേഷമേ നിയമമാക്കുകയുള്ളു. സഭയും സഭയിലെ അംഗങ്ങളും മാറുന്നുവെങ്കിലും പാർലമെന്റ് മൊത്തത്തിൽ ഒരിക്കലും ഇല്ലാതാകുന്നില്ല. ഈ സ്ഥിരതയാണ് ഇന്ത്യൻ പാർലമെന്റിന്റെ പ്രത്യേകത. ദേശത്തിന്റെ ഏകീകൃതസ്വഭാവവും ഫെഡറൽ സമ്പ്രദായവും പാർലമെണ്ട് എടുത്തുകാട്ടുന്നു. 1952 ഏപ്രിൽ മാസത്തിലാണ് ഇന്ത്യൻ പാർലമെന്റ് നിലവിൽ വന്നത്

പാർലമെന്റ്
സൻസദ് എന്നു പറയുന്നത് സംസ്കൃതത്തിലെ വീട് എന്ന അർത്ഥമുള്ള ഒരു പദമാണ്. ഇതിൽ നിന്നാണ് സൻസദ് ഭവൻ അഥവാ പാർലമെന്റ് മന്ദിരം എന്ന പേര് വന്നത്.

രാഷ്ട്രപതി

രാഷ്ട്രത്തിന്റെ അധികാരി പാർലമെന്റ് വിളിച്ചുകൂട്ടുക, നിർത്തിവെയ്ക്കുക, സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്., സം‌യുക്തംസമ്മേളനം വിളിച്ചുകൂട്ടുക, ലോകസഭ രൂപവത്കരിക്കുകയും പിരിച്ചുവിടുകയും ചെയ്യുക എന്നീ അധികാരങ്ങൾ രാഷ്ട്രപതിയിൽ നിക്ഷിപ്തമാണ്. പാർലമെന്റ് പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അധികാരമില്ലാതെ നിയമമാവില്ല

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ