science 1.4ആവർത്തനപ്പട്ടിക(periodic table) part 1 chemistry



ആവർത്തനപ്പട്ടിക

മൂലകങ്ങളെ ശാസ്ത്രീയമായി വർഗ്ഗീകരിച്ച പട്ടികയാണ് ആവർത്തനപ്പട്ടിക. 1869-ൽ റഷ്യൻ രസതന്ത്രജ്ഞനായ ദിമിത്രി മെൻഡലീവ് ആണ് മൂലകങ്ങളെ ഈ വിധത്തിൽ ശാസ്ത്രീയമായി വർഗ്ഗീകരിച്ചത്. ഒരേ തരത്തിലുള്ള ഗുണങ്ങളുള്ള മൂലകങ്ങളെ ഒരേനിരയിൽ വരുന്ന രീതിയിലാണ് മെൻഡെലീവ് ആവർത്തനപ്പട്ടിക വിഭാവനം ചെയ്തത്. പുതിയ മൂലകങ്ങളുടെ കണ്ടെത്തൽ, പട്ടികയുടെ രൂപത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. മൂലകങ്ങളുടെ വിവിധ സ്വഭാവങ്ങളെ വിശദീകരിക്കുന്ന വിവിധതരം ആവർത്തനപ്പട്ടികകൾ നിലവിലുണ്ടെങ്കിലും മെൻഡലീവിന്റെ ആവർത്തനപ്പട്ടികയുടെ വകഭേദങ്ങൾ തന്നെയാണ് ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള രൂപം. 


ആവർത്തന പട്ടികയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ദിമിത്രി മെന്റലിയേവ്.

ആവര്‍ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞനാണ് ?
മെന്റ്ലി

നിലവിലുണ്ടായിരുന്ന 63 മൂലകങ്ങളെ ആറ്റോമിക മാസിന്റെ അടി‌സ്ഥാനത്തിൽ വർഗീകരിച്ച് 1869ൽ ആവര്‍ത്തന പട്ടിക 1869ൽ ആവര്‍ത്തന പട്ടിക പുറത്തിറക്കിയത്?
ഡിമിത്രി മെൻഡലിയേവ് 

ആറ്റോമിക നമ്പറിന്റെ(atomic number) അടിസ്ഥാനത്തിൽ മൂലകങ്ങളെ ക്രമീകരിച്ചുകൊണ്ടുള്ള ആധുനിക ആവര്‍ത്തനപ്പട്ടികയ്ക്കു രൂപം നൽകിയത്?
ഹെൻറി മോസ്‌ലി

ആധുനിക ആവർത്തന പട്ടികയുടെ (modern periodic table)പിതാവ് ആര്?
ഹെൻട്രി മോസ്‌ലി 

ആവർത്തന പട്ടികയിൽ ഇതുവരെ എത്ര മൂലകങ്ങൾ(elements)  കണ്ടുപിടിച്ചിട്ടുണ്ട്?
118 മൂലക ങ്ങൾ

ഇന്നുവരെ കണ്ടുപിടിച്ചിട്ടുള്ള സ്വാഭാവിക മൂലകങ്ങളുടെ (natural elements)എണ്ണം 
92

ആവർത്തന പട്ടികയിലെ ആദ്യ മൂലകം
ഹൈഡ്രജൻ (hydrogen)

simplest element
hydrogen

lightest element(ഭാരം കുറഞ്ഞ മൂലകം)
hydrogen

smallest element
helium

ഏറ്റവും ചെറിയ മൂലകം
ഹീലിയം

element with smallest atomic radius
helium

ആവർത്തന പട്ടികയിലെ രണ്ടാമത്തെ മൂലകം)
ഹീലിയം (ഹീലിയം)

ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം
most abundant elemant

universe(പ്രപഞ്ചം)- ഹൈഡ്രജൻ (hydrogen)
earth crust(ഭൂവൽക്കം)-ഓക്സിജൻ (oxygen  )
human body(മനുഷ്യ ശരീരം)-oxygen (ഓക്സിജൻ)
atmosphere (അന്തരീക്ഷം)- നൈട്രജൻ (nitrogen )

പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം
ഹീലിയം

ലോഹങ്ങളുടെയും(metal ) അലോഹങ്ങളുടെയും(nonmetal) സ്വഭാവം ഒരേ സമയം പ്രകടിപ്പിക്കുന്ന മൂലകങ്ങളെ ആണ് ഉപലോഹങ്ങൾ(metalloid) എന്ന് വിളിക്കുന്നത്‌. ആറു മൂലകങ്ങളെ ആണ് സാധാരണയായി ഈ ഗണത്തിൽ പെടുത്തുന്നത്. ബോറോൺ, സിലിക്കൺ, ജെർമേനിയം, ആർസെനിക്, ആന്റിമണി, ടെലൂറിയം എന്നിവ ഉപലോഹങ്ങൾ ആയി അറിയപ്പെടുന്നു.

മൂന്നു വിഭാഗം മൂലകങ്ങളാണ് ആവർത്തന പട്ടികയിലുള്ളത് 
ലോഹം 
അലോഹം 
ഉപലോഹങ്ങൾ 
ഇതിൽ ഏറ്റവും കൂടുതലുള്ളത് ലോഹങ്ങളാണ്. അതുകഴിഞ്ഞാൽ അലോഹങ്ങളും. 6 ഉപലോഹങ്ങളും 

ഭാരം കുറഞ്ഞ ലോഹം  lightest metal 
ലിഥിയം  lithium 

ഏറ്റവും ചെറിയ ലോഹം 
beryllium(ബെറിലിയം) 

ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം 
യുറേനിയം

ആദ്യത്തെ കൃത്രിമ മൂലകം 
ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )

മെൻഡലീയാഫിനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം 
മെൻഡലീവിയം (അറ്റോമിക നമ്പർ 101) 

ആൽബർട്ട് ഐൻസ്റ്റീനോടുള്ള ആദരസൂചകമായി നാമകരണം ചെയ്യപ്പെട്ട മൂലകം 
ഐൻസ്റ്റീനിയം (അറ്റോമിക നമ്പർ 99) 

വനിതകളുടെ സ്മരണാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകങ്ങൾ 
ക്യൂറിയം, മേയ്റ്റ്നേറിയം

ഭൂമി എന്നർത്ഥം വരുന്ന മൂലകം 
ടെലിയൂറിയം 

ചന്ദ്രൻ എന്നർത്ഥം വരുന്ന മൂലകം 
സെലീനിയം

സൂര്യനെ(sun ) പ്രതിനിധാനം ചെയ്യുന്ന മൂലകം
ഹീലിയം


അറ്റോമിക നമ്പർ 100 വരുന്ന മൂലകം 
ഫെർമിയം

ഗ്രീക്ക് പുരാണങ്ങളിൽ നിന്നും പേരുലഭിച്ച മൂലകങ്ങൾ 
ടൈറ്റാനിയം, പ്രോമിത്തിയം

ട്രാന്‍സിസ്റ്റര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ?
സിലിക്കണ്‍

ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന രണ്ടാമത്തെ ലോഹം?
സിലിക്കണ്‍

എന്താണ് പീരിയേഡുകൾ?
ആവർത്തന പട്ടികയിൽ സമാന്തരമായി കാണുന്ന rows  നിരകളാണ് പീരിയേഡുകൾ.

ആവർത്തന പട്ടികയിൽ എത്ര പീരിയേഡുകൾ(periods) ഉണ്ട്?

ആവർത്തന പട്ടികയിൽ എന്താണ് ഗ്രൂപ്പുകൾ?
ആവർത്തന പട്ടികയിൽ കുത്തനെ കാണുന്ന കോളങ്ങളാണ് ഗ്രൂപ്പുകൾ.

ആവർത്തന പട്ടികയിൽ എത്ര ഗ്രൂപ്പുകൾ (group)ഉണ്ട്?


18 

ആവർത്തന പട്ടികയിൽ ഭൂവല്‍ക്കത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ലോഹം ? 
അലൂമിനിയം

ആധുനിക ആവർത്തന പട്ടികയിൽ S ബ്ലോക്ക് മൂലകങ്ങളെയും P ബ്ലോക്ക് മൂലകങ്ങളെയും പൊതുവായി എന്ത് പറയുന്നു?
പ്രാതിനിധ്യ മൂലകങ്ങൾ


എന്താണ് ആൽക്കലി ലോഹങ്ങൾ?
ഒന്നാം ഗ്രൂപ്പ് മൂലകങ്ങളെ ആൽക്കലി ലോഹങ്ങൾ എന്നു വിളിക്കുന്നു.

ആവർത്തനപ്പട്ടികയിലെ ഒന്നാം ഗ്രൂപ്പിലെ മൂലകങ്ങളുടെ ശൃംഖലയാണ് അഥവാ ആൽക്കലി ലോഹങ്ങൾ ക്ഷാര ലോഹങ്ങൾ.

ആൽക്കലി ലോഹങ്ങൾക്ക് ഉദാഹരണം?
സോഡിയം (Na) 
പൊട്ടാസ്യം (K) 
ലിഥിയം (Li)
റൂബിഡിയം (Rb)
സീസിയം (Cs)
ഫ്രാൻസിയം (Fr) 

സ്വതന്ത്ര ലോഹങ്ങൾക്ക് ഉദാഹരണം?
സ്വർണ്ണം, വെള്ളി, പ്ളാറ്റിനം 

എന്താണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ?
രണ്ടാം ഗ്രൂപ്പ് മൂലകങ്ങളാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ

ഏതൊക്കെയാണ് ആൽക്കലൈൻ എർത്ത് ലോഹങ്ങൾ?
ബെറിലിയം (Be)
മഗ്നീഷ്യം (Mg)
കാത്സ്യം (Ca)
സ്ട്രോൺഷിയം (Sr) 
ബേരിയം (Ba)
റേഡിയം (Ra). 

ആവർത്തന പട്ടികയിൽ അവസാനത്തെ സ്വാഭാവിക മൂലകം?
യുറേനിയം. 

ആദ്യത്തെ കൃത്രിമ മൂലകം?
ടെക്‌നീഷ്യം (അറ്റോമിക നമ്പർ 43 )

എണ്ണയോ കൊഴുപ്പോ ഒരു ആൽക്കലിയുമായി പ്രവർത്തിച്ചുണ്ടാകുന്ന ലവണമാണ്
സോപ്പ്

സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി 
പൊട്ടാസ്യം\സോഡിയം ഹൈഡ്രോക്‌സൈഡ്

അറ്റോമിക നമ്പറുകൾ
1.ഹൈഡ്രജൻ
2.ഹീലിയം
3.ലിഥിയം
4.ബെറിലിയം
5. ബോറോൺ
6. കാർബൺ
7. നൈട്രജൻ
8. ഓക്സിജൻ
9. ഫ്ളൂറിൻ
10. നിയോൺ
11. സോഡിയം
12. മെഗ്നീഷ്യം
13. അലൂമിനിയം
14. സിലിക്കൺ
15. ഫോസ്ഫറസ്
16.സൾഫർ
17. ക്ലോറിൻ
18. ആർഗൺ
19. പൊട്ടാസ്യം
20, കാൽസ്യം
26. ഇരുമ്പ്
30. സിങ്ക് (നാകം)
47. വെള്ളി
50 ടിൻ (വെളുത്തീയം)
78. പ്ലാറ്റിനം
79. സ്വർണ്ണം
100. ഫെർമിയം

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ