ജമ്മു&കശ്മീർ PART 2(STATE)
ജമ്മു&കശ്മീർ
ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം?
ജമ്മു കശ്മീർ
ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല
ലേ, ജമ്മു കശ്മീർ
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർപോർട്ട് സ്ഥിതിചെയ്യുന്നത് ?
ലഡാക്ക്, ജമ്മു കാശ്മീർ
കാർഗിൽ സ്ഥിതി ചെയ്യുന്ന നദീ തീരം
സുരു
ജമ്മുവിനെയും കാശ്മീരിനെയും വേർതിരിക്കുന്ന പർവത നിര
പീർ പാഞ്ചൽ
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റയിൽവേ തുരങ്കം?
കാശ്മീറിലെ പീർ പഞ്ചൽ
ജമ്മുവിനെയും കാശ്മീരിനെയും ബന്ധിപ്പിക്കുന്ന ഇടനാഴി
ജവഹർ ടണൽ
മുഹമ്മദ് നബിയുടെ മുടി സൂക്ഷിക്കുന്ന ഹസ്രത്ത് ബാൽ പള്ളി, വൈഷ്ണവോ ദേവി ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ജമ്മു കാശ്മീർ
സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട്, ദുൽഹസ്തി പ്രോജക്ട്, ഉറി പവർ പ്രോജക്ട് എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ജമ്മു കാശ്മീർ
ബഗ്ലിഹാർ അണക്കെട്ട് (ചിനാബ്), കിഷൻ ഗംഗാ അണക്കെട്ട് (ഝലം) എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
ജമ്മു കാശ്മീർ
ഇന്ത്യ-പാക്ക് നദീജല തർക്കവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ കേസ് നിലനിൽക്കുന്ന അണക്കെട്ട്
കിഷൻ ഗംഗാ അണക്കെട്ട്
മറ്റ് സംസ്ഥാനക്കാർക്ക് ഭൂമി വാങ്ങാൻ കഴിയാത്ത ഏക സംസ്ഥാനം
ജമ്മു കാശ്മീർ
പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്
ശ്രീനഗർ
കാശ്മീരിലെ ആക്രമണങ്ങൾ നിർത്തലാക്കാൻ വേണ്ടി 2016-ൽ ഇന്ത്യൻ സൈന്യം നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാം ഡൗൻ
കാശ്മീരിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2016 - ൽ ഇന്ത്യൻ സൈന്യം അവിഷ്കരിച്ച പദ്ധതി?
സ്കൂൾ ചലോ
കാശ്മീർ യുവാക്കൾക്ക് വിവിധ ജോലികളിൽ പരിശീലനം നൽകാൻ ആരംഭിച്ച പദ്ധതി?
ഹിമായത്ത്
സ്വന്തം ചിത്രം തപാൻസ്റ്റാമ്പിൽ ഉപയോഗിക്കുന്ന പദ്ധതിയായ മൈ സ്റ്റാമ്പ് പദ്ധതി നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം
ജമ്മു കാശ്മീർ
കശ്മീരിലെ പ്രധാന നദികൾ?
സിന്ധു, ഝലം, ചിനാബ്,
കശ്മീരിലെ പ്രധാന തടാകങ്ങൾ?
വൂളാർ, ദാൽ
ഇന്ത്യയിലേ എറ്റവും വലിയ ശുദ്ധ ജല തടാകം ?
വൂളാർ
കാശ്മീറിന്റെ മകുടത്തിലെ രത്നം എന്നറിയപ്പെടുന്നത്?
ദാൽ തടാകം
ദാൽ തടാകത്തിലെ ബോട്ടുകൾ അറിയപ്പെടുന്നത്?
ഷിക്കാരാസ്
രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത്?
ഉദയ്പൂർ
പ്രസിദ്ധമായ അമര്‍നാഥ് ഗുഹാക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ജമ്മു കാശ്മീര്‍ (മഞ്ഞുകൊണ്ടുള്ള ഹിമലിംഗം ഇവിടുത്തെ പ്രത്യേകതയാണ്)
ഹിന്ദു വിവാഹനിയമത്തിനു സാധുതയില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനം ?
ജമ്മു കാശ്മീർ.
മൂന്ന് ' H ' കളുടെ നഗരം എന്നറിയപ്പെടുന്നത്?
ജമ്മു കാശ്മീർ
Super
മറുപടിഇല്ലാതാക്കൂ