സിക്കിം SIKKIM) State



സിക്കിം

ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. സിക്കിമിന്റെ തലസ്ഥാനം ഗ്യാങ്‌ ടോക്. 1975ൽ നടന്ന ഹിതപരിശോധനയിൽ തൊണ്ണൂറു ശതമാനത്തിലേറെ ജനങ്ങളും ആവശ്യപ്പെട്ടപ്രകാരം സിക്കിമിനെ ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി ചേർത്തു. ഹിമാലയൻ താഴ്‌വാരങ്ങളിൽ സ്ഥിതിചെയ്യുന്ന ഈ ചെറുസംസ്ഥാനം പ്രകൃതിരമണീയദൃശ്യങ്ങളാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻ‌ജംഗ സിക്കിമിലാണ് സ്ഥിതിചെയ്യുന്നത്. നേപ്പാൾ, പശ്ചിമ ബംഗാൾ, ഭൂട്ടാൻ, ചൈന എന്നിവയാണ് അതിർത്തി പ്രദേശങ്ങൾ. സിക്കിമിന് 2012 ൽ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളെ ശക്തിപ്പെടുത്തിയ പ്രവർത്തനങ്ങൾ കാഴ്ചവച്ചതിന് ഏറ്റവും നല്ല സംസ്ഥാനത്തിനുള്ള അവാർഡ് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ വച്ച് പഞ്ചായത്ത് രാജ് ദിനത്തോടനുബന്ധിച്ച് 1.36 കോടി രൂപ സമ്മാനം ലഭിച്ചു.

ഡെൻസോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെട്ട സംസ്ഥാനം
സിക്കിം

സംരക്ഷിത സംസ്ഥാനം എന്ന പദവിയുണ്ടായിരുന്ന സംസ്ഥാനം
സിക്കിം

സിക്കിമിന്റെ തലസ്ഥാനം?
ഗ്യാങ് ടോക്

ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈക്കോടതി
ഗാങ്ടോക്ക് ഹൈക്കോടതി

സ്വച്ച് ഭാരത് മിഷൻറെ ഭാഗമായി കേന്ദ്ര ടൂറിസം മന്ത്രാലയം തിരഞ്ഞെടുത്ത ഇന്ത്യയിലെ മികച്ച ശുചിത്വ വിനോദസഞ്ചാര കേന്ദ്രം
ഗാങ്ടോക്ക് (സിക്കിം)

നാഥുല ചുരം, ജെലപ് ലാ ചുരം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം
സിക്കിം

ഇന്ത്യയിലെ ആദ്യ സമ്പൂർണ്ണ ജൈവ സംസ്ഥാനം
സിക്കിം

ഹിത പരിശോധനയിലൂടെ ഇന്ത്യയിലേക്ക് കൂട്ടിച്ചേർക്കപ്പെട്ട സംസ്ഥാനം
സിക്കിം

പൂക്കളുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന സംസ്ഥാനം
സിക്കിം

ഡെൻസോങ് എന്ന് ടിബറ്റൻ ഭാഷയിൽ അറിയപ്പെട്ട സംസ്ഥാനം
സിക്കിം

സിക്കിമിൻറെ ജീവരേഖ എന്നറിയപ്പെടുന്ന നദി
ടീസ്റ്റ (ബ്രഹ്മപുത്ര നദിയുടെ കൈവഴിയാണ്)

ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ ഒഴുകുന്ന നദി
ടീസ്റ്റ

ഇന്ത്യയിൽ ആദ്യമായി ഓൺലൈൻ ലോട്ടറി ആരംഭിച്ച സംസ്ഥാനം
സിക്കിം

ഇന്ത്യയിൽ ആദ്യമായി ലോട്ടറി ആരംഭിച്ച സംസ്ഥാനം
കേരളം

ഇന്ത്യയിൽ ഏറ്റവും കുറവ് ദേശീയ പാതകളുള്ള സംസ്ഥാനം
സിക്കിം

ഇന്ത്യയിൽ ആദ്യ 100% ശുചിത്വ സംസ്ഥാനം
സിക്കിം

ഇന്ത്യയിൽ ആദ്യ നിർമൽ സ്റ്റേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനം
സിക്കിം

സർക്കാർ പരിപാടികളിൽ മിനറൽ വാട്ടർ ബോട്ടിലുകൾ നിരോധിച്ച സംസ്ഥാനം
സിക്കിം

ഓപ്പൺ ഗവൺമെൻറ് ഡാറ്റ പോർട്ടൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം
സിക്കിം

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന എ ടി എം സ്ഥിതിചെയ്യുന്നത് 
തെഗു, സിക്കിം (ആക്സിസ് ബാങ്ക്)

സിക്കിമിന്റെ അതിർത്തി രാജ്യങ്ങൾ ഏതെല്ലാം?
ഭൂട്ടാൻ, ചൈന,നേപ്പാൾ

സിക്കിം ഇന്ത്യയുടെ ഭാഗമാക്കപ്പെട്ടത് ഏതു ഭരണഘടനാ ഭേദഗതിയിലൂടെയാണ്?
36 

ഇന്ത്യയിൽ എറ്റവുമധികം ഏലം ഉൽപ്പദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ സംസ്ഥാനം?
സിക്കിം 

സിക്കിമിലെ നാഷണൽ പാർക്ക് ഏതാണ്?
കാഞ്ചൻജംഗ നാഷണൽ പാർക്ക്

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നതെവിടെ?
സിക്കിം

Q. Teesta river is the tributary of
(A) Ganga
(B) Yamuna
(C) Brahmaputra
(D) Narmada

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ