exampoint 19 LABASSIST 2018



Q രാസസൂര്യൻ എന്നറിയപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
(എ )സിങ്ക് (ബി)മഗ്‌നീഷ്യം
(സി ) ഇരുമ്പ് (ഡി)മെർക്കുറി


Ans:  (ബി)മഗ്‌നീഷ്യം
രാസസൂര്യൻ എന്നറിയപ്പെടുന്ന മൂലകമായ മഗ്നീഷ്യം, ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന എട്ടാമത്തെ മൂലകമാണ്. ഭൌമോപരിതലത്തിന്റെ ആകെ ഭാ‍രത്തിന്റെ 2% വരും ഇതിന്റെ ഭാരം. സമുദ്രജലത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള മൂലകങ്ങളിൽ മൂന്നാമതാണ് ഇതിന്റെ സ്ഥാനം.

മഗ്നീഷ്യം അയോൺ ജീവകോശങ്ങളിലിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മൂലകാവസ്ഥയിൽ ഇത് പ്രകൃതിയിൽ കാണപ്പെടുന്നില്ല. ഇതിന്റെ ലവണങ്ങളിൽ നിന്നാണ് ഈ ലോഹം വേർതിരിച്ചെടുക്കുന്നത്. അലൂമിനിയവുമായി ചേർത്ത് സങ്കരലോഹങ്ങൾ നിർമ്മിക്കാനാണ് പ്രധാനമായും ഇത് ഉപയോഗിക്കുന്നത്. ഇത്തരം സങ്കരങ്ങളെ മഗ്നേലിയം(magnelium) എന്നു പറയാറുണ്ട്

പ്രതീകം Mg യും അണുസംഖ്യ 12-ഉം ആയ മൂലകമാണ് മഗ്നീഷ്യം

. ഇതിന്റെ അണുഭാരം 24.31 ആണ്.

മഗ്നീഷ്യം ലോഹം വെള്ളി നിറത്തിലുള്ളതും കനം കുറഞ്ഞതുമാണ്. ഇതിന്റെ സാന്ദ്രതഅലൂമിനിയത്തിന്റേതിന്റെ മൂന്നിൽ രണ്ടു ഭാഗമേ വരൂ. വായുവിന്റെ സാന്നിധ്യത്തിൽ ഇത് ഓക്സീകരണത്തിനു വിധേയമാകുന്നു.

എങ്കിലും മറ്റു ആൽക്കലൈൻ ലോഹങ്ങളെപ്പോലെഓക്സിജൻ ഇല്ലാത്ത അന്തരീക്ഷത്തിൽ ഇതിനെ സൂക്ഷിക്കണം എന്നില്ല. കാരണം, ഓക്സീകരണത്തിന്റെ ആദ്യഘട്ടത്തിൽ ഇതിന്റെ പുറത്തുണ്ടാവുന്ന കനം കുറഞ്ഞ ഓക്സൈഡ് പാളി, തുടർന്നുള്ള നശീകരണത്തിനെ ഫലപ്രദമായി തടയുന്നു. പക്ഷേ ഈ പാളി കടുപ്പമേറിയതും ഇതിനെ നീക്കം ചെയ്യുന്നത് ശ്രമകരവുമാണ്.

സിങ്ക്

അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ്‌ നാകംഅഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെൽറ്റർ എന്നും അറിയപ്പെടുന്നു.

മിതമായ തരത്തിൽ രാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന നീല കലർന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ്‌ നാകം. ഈർപ്പമുള്ള വായുവിന്റെ സാന്നിധ്യത്തിൽ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു

. ഈ ലോഹം വായുവിൽ തെളിഞ്ഞ നീലയും പച്ചയും കലർന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായുംക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവർത്തനത്തിലേർപ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്‌. +1 ഓക്സീകരണനില വളരെ അപൂർവമായും പ്രദർശിപ്പിക്കുന്നു. 100 °C മുതൽ 210 °C വരെ താപനിലയിൽ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയിൽ മൃദുവാണ്‌. വിവിധ രൂപങ്ങളിൽ ഇതിനെ മാറ്റിയെടുക്കാൻ സാധിക്കും. 210 °C നു മുകളിൽ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോൾ പൊടിയായി മാറുന്നു

നാകം എന്നറിയപ്പെടുന്ന ലോഹം
സിങ്ക്

ഇൻസുലിനിലും കണ്ണുനീരിലും അടങ്ങിയിരിക്കുന്ന ലോഹം
സിങ്ക്

എലിവിഷത്തിൻറെ രാസനാമം
സിങ്ക് ഫോസ്‌ഫൈഡ്

.സിങ്കിൻറെ പ്രധാന അയിരുകൾ
കലാമൈൻ, സിങ്ക് ബ്ലെൻഡ്

പെയിൻ്റിലെ വെളുത്ത വർണ്ണകമായി ഉപയോഗിക്കുന്ന രാസവസ്തു
സിങ്ക് ഓക്സൈഡ്

പൗഡർ, ക്രീം എന്നിവയിൽ ഉപയോഗിക്കുന്ന, റബറിലെ ഫില്ലർ ആയി ഉപയോഗിക്കുന്ന സിങ്ക് സംയുക്തം
സിങ്ക് ഓക്സൈഡ്

ഇരുമ്പ്

ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതൽ കാണപ്പെടുന്ന ലോഹം
ഇരുമ്പ്

ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം
ഇരുമ്പ്

നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
ഇരുമ്പ്

പാറ, മണ്ണ് എന്നിവയുടെ തവിട്ടുനിറത്തിന് കാരണം
അയൺ ഓക്സൈഡ്

ഇരുമ്പിൻറെ ഏറ്റവും ശുദ്ധമായ രൂപം
പച്ചിരുമ്പ് (റോട്ട് അയൺ)

തുരുമ്പിക്കാതിരിക്കാൻ ഇരുമ്പിൽ സിങ്ക് പൂശുന്ന പ്രക്രിയ
ഗാൽവനൈസേഷൻ

തുരുമ്പ് രാസപരമായി
ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ്

ഇരുമ്പ് തുരുമ്പിക്കുമ്പോൾ ഭാരം വർദ്ധിക്കുന്നു

സ്റ്റീൽ (ഉരുക്ക്) ഉണ്ടാക്കാൻ ഇരുമ്പിനോട് ചേർക്കുന്ന മൂലകം
കാർബൺ

ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള അയിര്
മാഗ്നറ്റൈറ്റ്

വ്യാവസായികമായി ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയിര്
ഹേമറ്റൈറ്റ്

ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഉപകരണം
ബ്ലാസ്റ്റ് ഫർണസ്

ഭൂമിയുടെ ഉൾക്കാമ്പിൽ കൂടുതൽ കാണപ്പെടുന്ന ലോഹം
ഇരുമ്പ്

ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതൽ സംഭാവന ചെയ്യുന്ന ലോഹം
ഇരുമ്പ്

നിത്യജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം
ഇരുമ്പ്

ഇരുമ്പ് ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള അയിര്
മാഗ്നറ്റൈറ്റ്

വ്യാവസായികമായി ഇരുമ്പ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന അയിര്
ഹേമറ്റൈറ്റ്

മെർക്കുറി

മെർക്കുറിയുടെ പ്രധാന അയിര്
സിന്നബാർ

മെർക്കുറിയുടെ പ്രധാന അയിര്
സിന്നബാർ

രാസ സൂര്യൻ, അസാധാരണ ലോഹം, ക്വിക്ക് സിൽവർ എന്നൊക്കെ അറിയപ്പെടുന്നത്
മെർക്കുറി

ഏറ്റവും കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം, അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം
മെർക്കുറി

മെർക്കുറിയുടെ ലോഹസങ്കരങ്ങൾ അറിയപ്പെടുന്നത്
അമാൽഗം

മെർക്കുറി ഖരമായി മാറുന്ന ഊഷ്മാവ്
-39 ഡിഗ്രി

കണ്ണാടിയിൽ പൂശുന്ന മെർക്കുറിയുടെ സംയുക്തം
ടിൻ അമാൽഗം

മെർക്കുറിയുടെ അളവ് രേഖപ്പെടുത്തുന്ന യുണിറ്റ്
ഫ്ലാസ്ക് (1 ഫ്ലാസ്ക് = 34.5 kg)

മെർക്കുറി തറയിൽ വീണാൽ അതിനുമേൽ വിതറുന്നത്
സൾഫർ പൗഡർ

സിന്നബാർ എന്നത് ഏതിൻറെ ആയിരാണ് ?
മെർക്കുറി

 ക്വിക്ക് സിൽവർ എന്നറിയപ്പെടുന്ന ലോഹം ഏതാണ് ?
മെർക്കുറി

 ഏറ്റവും കുറഞ്ഞ ദ്രവനാംകം ഉള്ള മൂലകം ഏതാണ് ?
മെർക്കുറി

 Hg ഏതു ലോഹത്തിൻറെ പ്രതീകമാണ് ?
മെർക്കുറി

 ഏതു ലോഹം ചേർന്ന ലോഹ സങ്കരങ്ങൾക്കാണ് അമാല്ഗം എന്ന് പൊതുവെ പറയുന്നത് ?
മെർക്കുറി

 സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹം ഏതാണ് ?
 മെർക്കുറി

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ