ഹിമാചൽ പ്രദേശ്‌( Himachal Prades) Part 1 - states

ഹിമാചൽ പ്രദേശ്‌
ഇന്ത്യയിലെ പതിനെട്ടാമത്തെ സംസ്ഥാനമാണ്‌. ഷിംലയാണ്‌ തലസ്ഥാനം.  ഹിമാലയൻ താഴ്‌വരയിൽ വ്യാപിച്ചുകിടക്കുന്ന ഈ ചെറു സംസ്ഥാനം ഒട്ടേറെ നദികളുടെ ഉത്ഭവ സ്ഥാനം കൂടിയാണ്‌. ജമ്മു - കാശ്മീർ, പഞ്ചാബ്‌, ഹരിയാന, ഉത്തർ പ്രദേശ്‌, ഉത്തരാഞ്ചൽ എന്നിവയാണ്‌ അയൽ സംസ്ഥാനങ്ങൾ. ഷിംല, കുളു, മണാലി എന്നിവ ഹിമാചൽ പ്രദേശിലെ പ്രസിദ്ധമായ വിനോദ സഞ്ചാരകേന്ദ്രങ്ങളാണ്. കാർഷിക വിളകൾ പഴങ്ങൾ, പച്ചക്കറികൾ എന്നിവയാണു് പ്രധാന കൃഷികൾ. ചൈനയുമായി രാജ്യാന്തര അതിർത്തിയുമുണ്ട്‌.





ഹിമാചൽ പ്രദേശ്

നിലവിൽ വന്നത് :1971 ജനുവരി 25

തലസ്ഥാനം: സിംല

ഹൈക്കോടതി :സിംല

ഔദ്യോഗിക പക്ഷി:വെസ്റ്റേൺ ട്രോഗോപൻ

ഔദ്യോഗിക മൃഗം:ഹിമപ്പുലി

ഔദ്യോഗിക വൃക്ഷം:ദേവദാരു

ഔദ്യോഗിക പുഷ്പം: റോഡോഡെഡ്രോൺ

ഔദ്യോഗിക ഭാഷ: ഹിന്ദി

1.എല്ലാ ഋതുക്കളുടെയും സംസ്ഥാനം?
ഹിമാചൽപ്രദേശ്

2.പർവത സംസ്ഥാനം എന്നറിയപ്പെടുന്നത്?
ഹിമാചൽപ്രദേശ്

3.ഇന്ത്യയിലെ ആദ്യ പുകവലി വിമുക്ത സംസ്ഥാനം.
ഹിമാചൽപ്രദേശ്

4.ഇന്ത്യയിൽ ഏറ്റവും കൂടുതൽ പഴങ്ങൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം.
ഹിമാചൽപ്രദേശ്

5.ഇന്ത്യയുടെ പഴക്കുട എന്നറിയപ്പെടുന്ന സംസ്ഥാനം.
ഹിമാചൽപ്രദേശ്

6.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആപ്പിൾ ഉത്പാദിപ്പി ക്കുന്ന സംസ്ഥാനം.
ഹിമാചൽപ്രദേശ്

7.പഹാരി ഭാഷ സംസാരിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
ഹിമാചൽപ്രദേശ്.

8.പഹാരി ഗാന്ധി എന്നറിയപ്പെടുന്നത്?
ബാബാ കാൻഷിറാം.

9.ഇന്ത്യയിലാദ്യമായി പ്ലാസ്റ്റിക് നിരോധിച്ച സംസ്ഥാനം.
ഹിമാചൽപ്രദേശ്

10. ഇന്ത്യയിലെ ആദ്യകാർബൺ ഫ്രീ സംസ്ഥാനം.
ഹിമാചൽപ്രദേശ്

11.ഇന്ത്യയിലെ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്നപ്പോൾ(1951-52)ആദ്യ പോളിങ് നടന്ന സംസ്ഥാനം.
ഹിമാചൽപ്രദേശ്

12.ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖ പ്പെടുത്തിയ വ്യക്തി?
ശ്യാംശരൺ നേഗി.

13.ഇന്ത്യയിലെ ആദ്യ ഹൈടെക്നിയമസഭ നിലവിൽ വന്ന സംസ്ഥാനം.
ഹിമാചൽപ്രദേശ്

14.ഇന്ത്യയിലെ ഏറ്റവും വലിയ പഴസംസ്കരണ കേന്ദ്രം?
പർവാന, ഹിമാചൽപ്രദേശ്

15.ഇന്ത്യയിലാദ്യമായി ഒരു വനിത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ സംസ്ഥാനം.
ഹിമാചൽപ്രദേശ്

16.1991-ൽ ലീലാ സേത് ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തി.
ഹിമാചൽപ്രദേശ്

17.ലീലാ സേത്തിന്റെ കൃതികൾ ?
We, The Children of India, On Balance: An Autobiography.

18.സിംല, കുളു, മണാലി, ഡെൽഹൗസി, ധർമശാല എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ?
ഹിമാചൽപ്രദേശ്

19.1972-ലെ സിംല കരാറിൽ ഒപ്പുവെച്ചത്
ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രസിഡൻറ് സുൽഫിക്കർ അലി ഭൂട്ടോയും.

20.1945-ലെ സിംല കോൺഫറൻസ് നടന്നപ്പോൾ വൈസ്രോയി;
വേവൽപ്രഭു.

21.ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന സംസ്ഥാന തലസ്ഥാനം?
സിംല

22. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്, സെൻട്രൽ പൊട്ടെറ്റോ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, രാഷ്ട്രപതി നിവാസ് എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ?
സിംല

23. ഇന്ത്യയിലെ ആദ്യ ഓട്ടോമാറ്റിക് ടെലിഫോൺ എക്സ്ചേഞ്ച്  സ്ഥാപിതമായ സ്ഥലം?
സിംല, 1913

24. ബ്രിട്ടീഷുകാരുടെ വേനൽക്കാല തലസ്ഥാനാം?
സിംല

25. ഹിമാചൽപ്രദേശിലെ ജിയോതെർമൽ (ചൂടുനീരുറവയിൽനിന്നും വൈദ്യുതിഉത്പാദിപ്പിക്കുന്ന) പവർസ്റ്റേഷനുകൾ?
ജ്വാലാമുഖി, മണികരൺ

26. ഷിപ്കില, റോട്ടാംഗ് ചുരങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം?
ഹിമാചൽപ്രദേശ്

27 .ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ റോഡ്?
ഖാർഡുങ്ലാ

28.ഇന്ത്യയിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത പദ്ധതി?
നാഥ്പാജാക്രി

29.നാഥ് പാജാക്രി പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്ന നദി?
സത്ലജ്

30.ഇന്ത്യയിലെ കുമിൾ നഗരം (Mushroom city of India) എന്നറിയപ്പെടുന്ന സിറ്റി?
സോളാൻ

32.മിനി സിംല എന്നറിയപ്പെടുന്നത്?
സോളാൻ

33. ഇന്ത്യയിലെ മിനി സ്വിറ്റ്സർലൻഡ്?
ഖജ്ജിയാർ, ഹിമാചൽപ്രദേശ്

34. ലോകത്തിലെ ഏറ്റ വും ഉയരം കൂടിയ ക്രിക്കറ്റ് മൈതാനം?  
ചായിൽ


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ