നവോത്ഥാനം -ആഗമാനന്ദ സ്വാമി(1896-1961)

ആഗമാനന്ദ സ്വാമി(1896-1961)
കൊല്ലം ജില്ലയിലെ ചവറയിൽ ഒരു യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലാണ് ഇദ്ദേഹം ജനിച്ചത്. പന്മന ചോലയിൽ പുതുമനമഠത്തിൽ പരമേശ്വരൻ നമ്പ്യാതിരിയും ചവറ വടശ്ശേരി മഠത്തിൽ ലക്ഷ്മീദേവി അന്തർജനവുമായിരുന്നു മാതാപിതാക്കൾ.1 936-ൽ ശ്രീരാമകൃഷ്ണപരമഹംസരുടെ ജന്മശതാബ്ദിവർഷത്തിൽ ആഗമാനന്ദസ്വാമി കാലടിയിൽ രാമകൃഷ്ണ-അദ്വൈതാശ്രമം സ്ഥാപിച്ചു ശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടിക്ക് ഭാരതത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അർഹിക്കുന്ന സ്ഥാനം നേടിക്കൊടുക്കുന്നതിൽ ആഗമാനന്ദൻ നിർവഹിച്ച സേവനം ശ്രദ്ധേയമാണ്. കാലടിയിലെ ശ്രീശങ്കരാ കോളജിന്റെ സ്ഥാപകനും ഇദ്ദേഹമാണ്. ആശ്രമത്തോട് അനുബന്ധിച്ച് ഒരു സംസ്കൃത സ്കൂൾ, അഗതിമന്ദിരം, 'ഹരിജനഹോസ്റ്റൽ', ഗ്രന്ഥശാല എന്നിവയും സ്ഥാപിക്കപ്പെട്ടു.

ആഗമാനന്ദ സ്വാമി ജനിച്ചത്?
1896 ആഗസ്റ്റ് 27

ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം?
കൊല്ലം ജില്ലയിലെ ചവറ

ആഗമാനന്ദ സ്വാമിയുടെ കുട്ടിക്കാല നാമം?
കൃഷ്ണൻ നമ്പ്യാതിരി

സനാതന ധർമ്മ വിദ്യാർത്ഥി സംഘം സ്ഥാപിച്ചത്?
ആഗമാനന്ദൻ

ശ്രീരാമകൃഷ്ണ മിഷന്റെ കേരളഘടകത്തിലെ സജീവ പ്രവർത്തകനായിരുന്നത്?
ആഗമാനന്ദൻ സ്വാമികൾ

ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം?
ബ്രഹ്മാനന്ദോദയം

ആഗമാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ആരംഭിച്ച മാസിക?
അമൃതവാണി,പ്രബുദ്ധ കേരളം

പ്രസിദ്ധ കൃതികൾ
വിവേകാനന്ദ സന്ദേശം,ശ്രീശങ്കര ഭഗവത് ഗീതാ വ്യഖ്യാനം,
വിഷ്‌ണു പുരാണ

സനാതന ധർമ്മ വിദ്യാര്ത്ഥി സംഘം രൂപീകരിച്ചത്
ആഗമാനന്ദൻ സ്വാമികൾ

ആഗമാനന്ദൻ സ്വാമികൾ ആദ്യമായി ആശ്രമം സ്ഥാപിച്ചത്
1935 തൃശ്ശൂർ

ആഗമാനന്ദൻ സ്വാമികൾകാലടിയിൽ ശ്രീരാമാകൃഷ്ണാശ്രമം സ്ഥാപിച്ച വർഷം
1936

ആഗമാനന്ദൻ സ്വാമികളുടെ നേത്യത്വത്തിൽ ആരംഭിച്ച മാസികകൾ
അമൃതവാണി &പ്രബുദ്ധ കേരളം

വിവേകാനന്ദ സന്ദേശം എന്ന കൃതി രചിച്ചത്
ആഗമാനന്ദൻ സ്വാമികൾ

വിഷ്ണുപുരാണം എന്ന കൃതി രചിച്ചത്
ആഗമാനന്ദൻ സ്വാമികൾ

കേരള വിവേകാനന്ദൻ എന്നറിയപ്പെടുന്ന സാമൂഹ്യ പരിഷ്‌കർത്താവ് ആര്
ആഗമാനന്ദൻ സ്വാമികൾ

ആഗമാനന്ദൻ സ്വാമികളുടെ പ്രസംഗങ്ങൾ ഏതു പേരിൽലാണ് പ്രസിദ്ധീകരിച്ചത്
വീരവാണി

എവിടെ വെച്ചാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്?
ശ്രീരാമകൃഷ്ണാശ്രമത്തിൽ വെച്ച്

ആരിൽ നിന്നുമാണ് സ്വാമി ആഗമാനന്ദൻ സന്യാസം സ്വീകരിച്ചത്\
സ്വാമിനിർമലാനന്ദയിൽനിന്ന്

ആഗ്രമാനന്ദ സ്വാമി അന്തരിച്ച വർഷം?
1961





അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ