kerala district-കണ്ണൂർ
കണ്ണൂർ
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ്കണ്ണൂർ. കണ്ണൂർ നഗരമാണ് ഇതിന്റെ ആസ്ഥാനം. കണ്ണൂർ കണ്ണന്നൂർ, കണ്ണനൂർ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നു
കണ്ണൂർ ജില്ലയിൽ നിന്നും കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ അഥവാ പാണ്ഡവൻ കുഴികൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന പലതരം ശവക്കല്ലറകൾ കിട്ടിയിട്ടുണ്ട്.മിലിട്ടറി കന്റോണ്മെന്റായിരുന്ന കണ്ണൂർ 1867ലാണ് മുനിസിപ്പാലിറ്റിയായത്. 2015ൽ കോർപ്പറേഷനായി. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നഗരസഭകളിലൊന്നായിരുന്നു.2015 ജനുവരി 14ന് കണ്ണൂരിനെ കോർപ്പറേഷനാക്കി ഉയർത്തിക്കൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. 2015 നവംബറിൽ കോർപ്പറേഷനിലേയ്ക്ക് ആദ്യ തിരഞ്ഞെടുപ്പ് നടന്നു.
അറുപതുകളിലും എഴുപതുകളിലും ഉണ്ടായ തിരുവിതാംകൂറിൽ നിന്നുമുള്ള ക്രൈസ്തവ കുടിയേറ്റം ഈ ജില്ലയുടെ കാർഷിക-വിദ്യാഭ്യാസ മുന്നേറ്റത്തെ വളരെ സഹായിച്ചിട്ടുണ്ട്. ഭാഷയുടെയും ഭൂഘടനയുടെയും അടിസ്ഥാനത്തിലുള്ള അതിർവരമ്പുകൾ ആവിർഭവിക്കുന്നതിനും ഏറെ മുമ്പു തന്നെ പുരാതന തമിഴകത്തിലെ ഒരു പ്രധാന ആവാസകേന്ദ്രമായി ഇപ്പോഴത്തെ കണ്ണൂർ അറിയപ്പെട്ടിരുന്നു.
തെയ്യങ്ങളുടെയും തിറകളുടെയും നാട്.
കണ്ണൂർ
വടക്കൻ കേരളത്തിൽ പ്രസിദ്ധമായ ഒരു കലാരൂപം?
തെയ്യം.
ഉത്തരകേരളത്തിലെ ഒരു പരമ്പരാഗത കലാരൂപം ?
തെയ്യം.
കണ്ണൂര് ജില്ലയിലെ അതിപ്രാചീനമായ ഒരു അനുഷ്ടാനകല:
തെയ്യം
കേരളത്തില്‍ വനിതകള്‍ കെട്ടിയാടുന്ന തെയ്യം?
ദേവക്കൂത്ത്
തെയ്യങ്ങളുടെ നാടായാണ് കണ്ണൂർ അറിയപ്പെടുന്നത്.
“ദൈവം” ലോപിച്ച് ഉണ്ടായതാണ് “തെയ്യം”.
പഴയ കാലത്തെ വീരന്മാരും പോരാളികളും ദേവതകളും ഒക്കെ അവരുടെ കാലശേഷവും നാട്ടുകാരുടെ മനസ്സിൽ കഥകളിലൂടെയും പാട്ടുകളിലൂടെയും നിലനിന്നു.ക്രമേണ അവർ തെയ്യങ്ങളായി മാറി. അവരുടെ ഓർമ്മപ്പെടുത്തലുമായി ഇന്നും ആണ്ടു തോറും തെയ്യങ്ങൾ കെട്ടിയാടപ്പെടുന്നു.തെയ്യങ്ങൾ ഗ്രാമീണരുടെ പ്രത്യക്ഷ ദൈവങ്ങൾ ആണ്
കേരളത്തില് ഏറ്റവും കൂടുതല് കടൽ തീരം ഉള്ള ജില്ല?
കണ്ണൂർ
കേരളത്തിന്റെ കടല്‍ തീരം ദയര്ഘ്യം ?
580 കി.മീ
കേരളത്തിലെ എത്ര ജില്ലകൾക്കാണ് കടൽത്തീരം ഉള്ളത്?
ഒൻപത്
ഏറ്റവും കുറവ് കടൽത്തീരം ഉള്ള ജില്ല
കൊല്ലം
ഏറ്റവും കൂടുതൽ കടൽത്തീരം ഉള്ള താലൂക്ക്
ചേർത്തല
കടൽത്തീരം ഇല്ലാത്ത ജില്ലകൾ
പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ ബീച്ച്
മുഴുപ്പിലങ്ങാട് (കണ്ണൂർ)
കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച്?
മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂര്‍)
കേരളത്തിലെ നാവിക അക്കാദമി കണ്ണൂർ ജില്ലയിലെ ഏഴിമല സ്ഥിതി ചെയ്യുന്നു
കണ്ണൂർ നഗരത്തിനു 35 കിലോമീറ്റർ വടക്കു മാറിയാണ് ഏഴിമല നാവികഅക്കാദമി
ഇന്ത്യൻ നാവികസേനയുടെ ഏക പരിശീലന പഠന കേന്ദ്രമാണ് ഏഴിമല നാവിക അക്കാദമി
മലബാറിലെ ഉപ്പു സത്യാഗ്രഹത്തിന്റെ പ്രധാന വേദി കണ്ണൂർ ജില്ലയിലെ പയ്യന്നൂര്
ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്നിർമ്മാണത്തിന് നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12ന് -ന് ആരംഭിച്ച അക്രമ രഹിത സത്യാഗ്രഹമാണ് ഉപ്പു സത്യാഗ്രഹം എന്നറിയപ്പെടുന്നത്
1930-ലെ സിവിൽ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി ഗാന്ധിജി നടത്തിയ സമരമായിരുന്നു "ഉപ്പ് സത്യാഗ്രഹം"
1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ദണ്ഡി കടപ്പുറത്തേക്കാണ് ഉപ്പ് സത്യാഗ്രഹ യാത്ര ആരംഭിച്ചത്
കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ പയ്യന്നൂർ , ബേപ്പൂർ എന്നിവയാണ്
പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് -
കെ. കേളപ്പൻ
കേരളത്തിലെ ഉപ്പ് സത്യാഗ്രഹ ഗാനമായിരുന്നു -
"വരിക വരിക സഹജരെ..."
· രണ്ടാം ബര്ദോളി എന്നറിയപ്പെടുന്ന സ്ഥലം - പയ്യന്നൂര്
1925-ലെ ക്ഷാമത്തെത്തുടർന്ന് വലഞ്ഞ ബർദോളിയിലെ കർഷകർക്ക്മേൽ ബോംബെ പ്രവിശ്യ ഗവർമെന്റ് നികുതി കൂട്ടുവാനൊരുങ്ങിയപ്പോൾ സർദാർ വല്ലഭായി പട്ടേലിന്റെ നേതൃത്വത്തിൽ 1928-ൽ നടത്തിയ സത്യാഗ്രഹമാണ് ബർദോളി സത്യാഗ്രഹം.
പറശ്ശിനിക്കടവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്
കണ്ണൂർ ജില്ലയില് ആണ്
പാമ്പുവളര്ത്തല് കേന്ദ്രംസ്ഥിതിചെയ്യുന്നത് എവിടെയാണ്?
കണ്ണൂര്
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള സ്മാരകം സ്ഥിതിചെയ്യുന്നത്
കണ്ണൂരിലെ പയ്യാമ്പലം
1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രമായിരുന്നു സ്വദേശാഭിമാനി. വക്കം മൗലവിയുടെ നാടായ അഞ്ചുതെങ്ങിലാണ് പ്രസ്സും പത്രവും തുടക്കം കൊണ്ടത്. 1906 വരെ പത്രാധിപർ ചിറയിൻകീഴ് സി.പി. ഗോവിന്ദ പിള്ളയായിരുന്നു[1]. 1906 ൽ പ്രഗല്ഭനായ കെ.രാമകൃഷ്ണ പിള്ള പത്രാധിപരായി[1]. 1907 ൽ പ്രസിദ്ധീകരണം തിരുവനന്തപുരത്തേക്ക് മാറ്റി. 1910 സെപ്റ്റംബർ 26 ന് തിരുവിതാംകൂർ സർക്കാർ സ്വദേശാഭിമാനി പത്രം നിരോധിച്ചു.
കേരളത്തിൽ ഇന്നു നിലവിലുള്ള ഏക കന്റോൺമെന്റ് കണ്ണൂരാണ്.·
1938 ജനുവരി 1നു മുനിസിപ്പാലിറ്റിയുടെ ഭാഗമായിരുന്ന ബർണ്ണശ്ശേരിയെ വേർപെടുത്തി കണ്ണൂർ കന്റോൺമെന്റ് രൂപവത്കരിച്ചു.
ബീഡി വ്യവസായത്തിന് പേരു കേട്ട ജില്ല
കണ്ണൂർ
കേരളത്തില് ഏറ്റവും വിസ്തീര്ണ്ണം കുറഞ്ഞ ഗ്രാമപഞ്ചായത്ത്
കണ്ണൂർ ജില്ലയിലെ വളപട്ടണം ആണ്
കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്?
കുമിളി
ധര്മടം ദ്വീപ് സ്ഥിതി ചെയ്യുന്നത്
കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടിപ്പുഴയില് ആണ്
കേരളത്തിലെ കണ്ണൂർ ജില്ലയിലെ 2 ഹെക്ടർ വിസ്തീർണ്ണം വരുന്ന ഒരു ദ്വീപാണ് ധർമ്മടം തുരുത്ത് (പച്ചത്തുരുത്ത്). ധർമ്മടം കടപ്പുറത്ത് നിന്നും ഏകദേശം 100 മീറ്റർ അകലെയായാണ് ദ്വീപ് സ്ഥിതിചെയ്യുന്നത്.
ഇന്ത്യിലെ ആദ്യ ജിംനാസ്റ്റിക് പരിശീലന കേന്ദ്രം - തലശ്ശേരി
സര്ക്കസ് കലയുടെ പിതാവ് എന്നറിയപ്പെടുന്നത് - കീലേരി കുഞ്ഞിക്കണ്ണന്
കണ്ണൂര് യൂണിവേഴ്സിറ്റി സ്ഥാപിച്ചത് - 1996 മാര്ച്ച് 1
വികേന്ദീകൃതാസൂത്രണം ആദ്യം തുടങ്ങിയ പഞ്ചായത്ത് കണ്ണൂർ ജില്ലയിലെ കല്യാശ്ശേരി ആയിരുന്നു
കണ്ടല്‍ക്കാടുകള്‍ കൂടുതല്‍ ഉള്ള കേരളത്തിലെ ജില്ല
കണ്ണൂര്
കണ്ണൂര്
കേരളത്തിലെ സർക്കാർ ആയുർവേദ കോളേജുകൾ സ്ഥിതി ചെയ്യുന്നത്?
തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ
കേരളത്തിന്റെ വടക്കെ അറ്റത്തു നിന്നും രണ്ടാമതായി സ്ഥിതി ചെയ്യുന്ന ജില്ല
കണ്ണൂർ.
വലിപ്പത്തിന്റെ കാര്യത്തിൽ കേരളത്തിൽ അഞ്ചാം സ്ഥാനത്ത് ഉള്ള ജില്ല
കണ്ണൂർ.
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല
കണ്ണൂര്‍
സമുദ്രതീരത്ത് കണ്ടല്‍കാടുകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് എറണാകുളം ജില്ലയിലെ പുതുവൈപ്പിനില്‍ ആണ്
Thanks
മറുപടിഇല്ലാതാക്കൂ