Geography part 1
ഭൂമി
ലാറ്റിൻ ഭാഷയിൽ ടെറ എന്നറിയപ്പെടുന്നതു ഭൂമിയാണ്.സൂര്യനിൽനിന്നും മൂന്നാമതായി സ്ഥിതിചെയ്യുന്ന ഗ്രഹമാണ് ഭൂമി. ഗ്രഹങ്ങളിൽ വലിപ്പത്തിൽ അഞ്ചാം സ്ഥാനമാണ് ഭൂമിക്ക്. കൂടാതെ സൗരയൂഥത്തിലെ ഏറ്റവും സാന്ദ്രത കൂടിയ ഗ്രഹവുമാണിത്. 71% ഉം വെള്ളത്താൽ ചുറ്റപ്പെട്ടഗ്രഹമായതിനാൽ ഇതിനെ നീലഗ്രഹം എന്നും വിശേഷിപ്പിക്കാറുണ്ട്. ലോഹങ്ങളും പാറകളും കൊണ്ട് രൂപപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെ
(Terrestrial Planets) ഗണത്തിലാണ് ഭൂമി ഉൾപ്പെടുന്നത്. ഭൂമിയുടെ പ്രായം 454 കോടി വർഷമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രപഞ്ചത്തിൽ ജീവൻ നിലനിൽക്കുന്നതായി അറിയുന്ന ഏകയിടം ഭൂമി മാത്രമാണ്. മനുഷ്യനുൾപ്പെടെ അനേകായിരം ജീവിവർഗങ്ങൾ[1]ഭൂമിയിൽ ജീവിക്കുന്നുണ്ട്. ജീവൻ രൂപപ്പെട്ടതുമുതൽ ഭൂമിയിലെ ജൈവമണ്ഡലം ഭൗമാന്തരീക്ഷത്തിലും ഇവിടത്തെ അജൈവവ്യവസ്ഥയിലും വലിയ മാറ്റങ്ങൾക്കു കാരണമായിട്ടുണ്ട്. എയറോബിക് ജീവികളുടെ പെട്ടെന്നുള്ള വർദ്ധനയും ഓസോൺ പാളിയുടെ രൂപപ്പെടലും ഇതിൽപ്പെടുന്നു. ഈ ഓസോൺ പാളിയും ഭൂമിയുടെ കാന്തമണ്ഡലവും ചേർന്ന് പുറത്തുനിന്നും വരുന്ന ഹാനികരമായ കിരണങ്ങളെ തടയുകയും ഭൂമിയിലെ ജീവന്റെ നിലനിൽപ്പിനെ സഹായിക്കുകയും ചെയ്യുന്നു.
ഭൂമിയുടെ ഉള്ളറ മൂന്നായി തരം തിരിച്ചിരിക്കുന്നു.
ഭൂവൽക്കം[Crust]
, ബഹിരാവാരണം
[Mantle] , അകക്കാമ്പ് [Core] എന്നിവയാണ് അവ
ഭൂവൽക്കം(CRUST)
പൂജ്യം മുതൽ 40 കിലോമീറ്റർ വരെ വ്യാപിച്ചിരിക്കുന്ന ബാഹ്യപാളിയാണ് ഭൂവൽക്കം(Earth's
Crust), ഇതിനെ ലിത്തോസ്ഫിയർ എന്നും വിളിക്കുന്നു. സിയാൽ ,സിമ എന്നീ ചെറു പാളികൾ ചേർന്ന ഭൂമിയുടെ ഭാഗമാണ് ഭൂവൽക്കം.ഭൂഖണ്ഡങ്ങളുടെ മുകൾഭിഗം സിയാൽ
(SiAl) എന്നറിയപ്പെടുന്നു.മുഖ്യമായും സിലിക്കൺ അലൂമിനിയം എന്നിവ അടങ്ങിയിരിക്കുന്നത് കൊണ്ടാണ് ഈ ഭാഗം സിയാൽ എന്നറിയപ്പെടുന്നത്. സിയാലിന്റെ ശരാശരി സാന്ദ്രത 2.7 ആണ്. സിയാലിനു താഴെ കടൽത്തറ ഭാഗത്തെ സിമ
(SiMa)എന്നു പറയുന്നു. പ്രധാനമായും സിലിക്കൺ,മഗ്നീഷ്യം എന്നിവ അടങ്ങിയ ട്ടുള്ള കടൽത്തറ ഭാഗമാ ണിത് . സിമയുടെ ശരാശരി സാന്ദ്രത 3.0 ആണ്. ഭൂവല്ക്കം ആദ്യം തണുക്കുകയും അന്തർഭാഗങ്ങളിലേക്ക് സാവധാനം തണുക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിന്റെ ഫലമായി ഭൂവല്ക്കത്തിന്റെ പലഭാഗങ്ങളിലും ആഴമേറിയ പൊട്ടലുകൾ ഉണ്ടായി. ഇത്തരം പൊട്ടലുകളെ ഭ്രംശ രേഖകൾ എന്നു വിളിക്കുന്നു.
മാന്റിൽ(ബഹിരാവാരണം)
പുറക്കാമ്പിനും ഭൂവൽക്കത്തിനും ഇടയിലുള്ള ഏകദേശം 2900 കിലോമീറ്റർ കനമുള്ള പാളി ആണ്. മൊഹോറോവിസിക് വിച്ഛിന്നത യാണ് ഭൂവല്കത്തിനെയും മാന്റിലിനെയും വേർതിരിക്കുന്നത് . മാന്റിലിൽ സാധാരണയായി കാണപ്പെടുന്ന ധാതുക്കളാണ് ഒലിവീൻ,ഭൂമിയുടെ വ്യാപ്തത്തിന്റെ 84 ശതമാനം വരും. ഖരപദാർത്ഥങ്ങൾ കൊണ്ട് സമ്പന്നമായ ഈ പാളി ഇരുമ്പിനാൽ സമ്പുഷ്ടമാണ്. മാന്റിലിൽ ഭൂവൽക്കത്തിനുതൊട്ടുതാഴെ 500 മുതൽ 900
°C (932 to 1,652 °F)വരെയാണ് ഊഷ്മനില.
അകക്കാമ്പ്(CORE)
2900 മുതൽ 5150 വരെ കി.മീറ്റർ വ്യാപിച്ചിരിക്കുന്ന ഭൗമഭാഗമാണിത്. പ്രധാനമായും നിക്കൽ, ഇരുമ്പ് എന്നിവയാൽ നിർമ്മിതമായ ഈ ഭാഗത്തെ ഭൗമസാന്ദ്രത 9.9 മുതൽ
12.2g/cm3 ആണ്. ഏറ്റവും താഴ്ന്ന വിസ്കസ് ദ്രവരൂപത്തിലുള്ള ഈ പാളിയ്ക്ക് തൊട്ടുതാഴെയാണ് ഖരരൂപത്തിലുള്ള അകക്കാമ്പ് കാണപ്പെടുന്നത്. ഭൂമിയുടെ ഏറ്റവും ഉള്ളിലുള്ള പാളിയെയാണ് അകക്കാമ്പ് എന്നു വിളിക്കുന്നത്. ഇതിന്റെ ഒരു ഭാഗം ഇരുമ്പ് പരലുകളാണെന്നു കരുതപ്പെടുന്നു. ഇതിനെ ബാരിസ്ഫിയർ എന്നും വിളിക്കുന്നു. അകക്കാമ്പിന്റെ ചൂട് സൗരോപരിതലത്തിലെചൂടിനോടടുത്ത് 6000 ഡിഗ്രി സെന്റിഗ്രേഡ് ആണെന്നും കരുതപ്പെടുന്നു. ഇവിടത്തെ ഉയർന്ന മർദ്ദം കാരണം അകക്കാമ്പ് ഖരാവസ്ഥയിൽ കാണപ്പെടുന്നു.
*സിലിക്കൺ മഗ്നീഷ്യം എന്നവ ചേർന്നിട്ടുള്ള കടൽത്തറ ഭാഗമാണ്________?
സിമ
*ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം എത്ര?
6378
*മാന്റിലിനു മുകളിൽ അർദ്ധ ദ്രവകാവസ്ഥയിൽ കാണുന്ന ഭാഗമേത് ? അസ്തനോസ്ഫിയർ
*ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി?
ഭൂവൽക്കം
*'ബാഹ്യസിലിക്കേറ്റ് മണ്ഡലം' എന്ന പേരിൽ അറിയപ്പെടുന്നത്?
ഭൂവൽക്കമാണ്.
*ബാഹ്യ സിലിക്കേറ്റ് മണ്ഡലം* എന്നപേരിൽ അറിയപ്പെടുന്നത് ?
ഭൂവൽക്കം.
*ഏതൊക്കെ ഭാഗങ്ങൾ ചേർന്നതാണ് ശിലാമണ്ഡലം?
മാന്റിൽ, ഭൂവൽക്കം
*സിലിക്ക, മഗ്നീഷ്യം എന്നീ മൂലകങ്ങളാൽ നിർമ്മിതമായ ഭൂവൽക്കം അറിയപ്പെടുന്നത്?
സിയാൽ
*കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിന്റെ ചുരുക്കപേരും സിയാൽ ആണ്
Cochin International Airport
Limited (CIAL)
*ഭൂവൽകത്തിൽ വൻകര ഭാഗങ്ങളുടെ മുകൾത്തട്ടിനു പറയുന്ന പേര് ?
സിയാൽ
സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.
*സിമ എന്നറിയപ്പെടുന്ന ഭൂമിയുടെ ഭാഗം?
കടൽത്തറ
*ഭൂമിക്കു ഏകദേശം എത്ര കോടി വർഷം പഴക്കം ഉണ്ടെന്നാണ് കണക്കാണുന്നത്?
454 കോടി വർഷം
*ഭൂവല്കത്തിനെയും മാന്റിലിനെയും വേർതിരിക്കുന്നത് അതിർവരമ്പ് ഏതു?
മൊഹാറോവിസിക് വിച്ഛിന്നത
*വൻകരകളിൽ ഭൂവല്കത്തിന്റെ കനം എത്രയാണ്?
60 കി.മീ.
*കടൽത്തറകളിൽ ഭൂവല്കത്തിന്റെ കനം എത്ര?
20 കി.മീ
*സിയാലിന്റെ ശരാശരി സാന്ദ്രത എത്ര?
2.7
*സിമയുടെ ശരാശരി സാന്ദ്രത എത്ര?
3.0
ഭൂമിയുടെയും, അതിന്റെ പ്രത്യേകതകളുടെയും, മനുഷ്യനുൾപ്പെടയുള്ള അതിലെ ജീവജാലങ്ങളുടെ ക്രമീകരണത്തിന്റെയും, അതിൽ മനുഷ്യന്റെ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെയും പഠനമാണ് ഭൂമിശാസ്ത്രം(Geography)
*ഭൂവൽക്കവും മാന്റിലിന്റെ മുഗൾ ഭാഗവും എന്ത് പേരിൽ അറിയപ്പെടുന്നു? ലിത്തോസ്ഫിയർ
* ഏത് ഭാഷയിൽ നിന്നാണ് ജോഗ്രഫി എന്ന പദം ഉത്ഭവിച്ചത്.?
ഗ്രീക്ക്
* ഭൂമി ശാസ്ത്രത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
ടോളമി
* ‘അൽമജസ്സ്’ എന്ന ഗ്രന്ഥം ആരുടേതാണ്?
ടോളമിയുടെ
അൽമജസ്സ് രണ്ടാം നൂറ്റാണ്ടിൽ ഗ്രീക്കുഭാഷയിൽ രചിക്കപ്പെട്ട ഗണിതവും ജ്യോതിശാസ്ത്രവുമായും ബന്ധപ്പെട്ട ഗോളങ്ങളുടേയും നക്ഷത്രങ്ങളെയും കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ്. ടോളമി രചിച്ച ഈ ഗ്രന്ഥം എക്കാലത്തും ശ്രെദ്ധേയമായ ഗ്രന്ഥമാണ്.
*ഭൗമകേന്ദ്ര വാദം ആദ്യമായി മുന്നോട്ടു വെച്ച ശാസ്ത്രജ്ഞൻ?
പൈതഗോറസ്
* ഭൗമകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത്?
ടോളമി
ഭൂമിയാണു സൗരയൂഥത്തിന്റെ കേന്ദ്രമെന്നും സൂര്യനും മറ്റു ഗ്രഹങ്ങളും ഭൂമിയെ ചുറ്റുകയാണ് എന്നതാണ് ഭൗമകേന്ദ്ര സിദ്ധാന്തം.
* ഭൂമിയുടെ ചുറ്റളവ് ആദ്യമായി കണക്കാക്കിയത് ആര് ?
ഇറാതോസ്തനീസ് ആണ്.
സൗരകേന്ദ്ര സിദ്ധാന്തം അവതരിപ്പിച്ചത് കോപ്പർ നിക്കസ് ആണ്.
കോപ്പർ നിക്കസ് പോളിഷ് ശാസ്ത്രജ്ഞൻ ആണ്.
സൂര്യനാണ് പ്രപഞ്ചത്തിൻറെ കേന്ദ്രം എന്നതാണ് സൗരകേന്ദ്ര സിദ്ധാന്തം.
*ഭാരതത്തിൽ സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിച്ചത് ആരു?
ആര്യഭട്ടൻ
* ഭൗമോപരിതലത്തിൽ നിന്നും ഭൂകേന്ദ്രം വരെയുള്ള ഏകദേശ ദൂരം?
6378 കിലോമീറ്റർ
‘ബാഹ്യസിലിക്കേറ്റ് മണ്ഡലം’ എന്ന പേരിൽ അറിയപ്പെടുന്നത് ഭൂവൽക്കമാണ്.
ഭൂവൽക്കത്തിൽ വൻകരകളുടെ മുകൾ തട്ടിനെ പറയുന്ന പേരാണ് സിയാൽ.
സിയാലിൽ പ്രധാനമായും അടങ്ങിയിരിക്കുന്ന ലോഹങ്ങൾ സിലിക്കൺ, അലുമിനിയം എന്നിവയാണ്.
സിയാലിന് തൊട്ട് താഴെ കാണപ്പെടുന്ന കടൽത്തറയാണ് സിമ.
ഭൂവൽക്കത്തിനു താഴെയുള്ള കനം കൂടിയ മണ്ഡലമാണ് മാൻറിൽ.
ഭൂവൽക്കത്തിൻറെയും മാൻറിലിൻറെയും അതിർവരമ്പാണ് മോഹോറോവിസ് വിച്ഛിന്നത. മാൻറിലിൻറെ മുകൾഭാഗം ഖരാവസ്തയിലും അന്തർഭാഗം ദ്രവകാവസ്തയിലും ആണ് സ്ഥിതി ചെയ്യുന്നത്.
*ഭൂമിയിലെ പാളികളിൽ മധ്യത്തേത് ഏത് പേരിൽ അറിയപ്പെടുന്നു?
മാൻറിൽ
* മാൻറിലിൻറെ താഴെയായി കാണപ്പെടുന്ന മണ്ഡലം?
അകക്കാമ്പ്.
* അകക്കാമ്പ്
[Core] നിർമ്മിച്ചിരിക്കുന്നത് എന്തു കൊണ്ട്?
നിക്കലും ഇരുമ്പും കൊണ്ടാണ്.
* അകക്കാമ്പിൻറെ വേറൊരു പേ ര് ?
NIFE( NiFe)
* ഭൂമിയുടെ പിണ്ഡത്തിൽ ഏറ്റവും കൂടുതലുള്ള ലോഹമാണ് _______?
ഇരുമ്പ്(Iron).
*ഭൂവൽകത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
ഓക്സിജൻ
*ഭൂവൽകത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ലോഹം?
അലുമിനിയം
*വൻകര ഭാഗത്തും കടൽത്തറ ഭാഗത്തും പ്രധാനമായും കാണുന്ന മൂലകം? സിലിക്കൺ
*The Mantle is about 1,800
miles thick and composed mainly of very dence rocks rich______?
Olivine
*which layer of earth’s crust
is also known as Barysphere?
The Core
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ