exam point 2

ഭാരതീയ ചിന്തയെ നവീകരിച്ച കേരളീയൻ 
A) സ്വാമിവിവേകാനന്ദൻ                 
B) ശ്രീനാരായണഗുരു                  
C) C)പട്ടംതാണുപിള്ള         
 D) ശങ്കരാചാര്യർ. 
Answer ) ശങ്കരാചാര്യർ. 

ജഗദ്ഗുരു ➡ ശ്രീ ശങ്കരാചാര്യർ(എ.ഡി 788-820)

ഹൈന്ദവവിശ്വാസപ്രകാരം CE 788 – 820  കാലഘട്ടത്തിൽ ജീവിച്ചിരുന്ന സന്യാസിയും ദാർശനികനുമായിരുന്നു ശങ്കരാചാര്യൻ അഥവാ ആദി ശങ്കരൻ. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശ്രീശങ്കരാചാര്യർ.  കേരളത്തിലെ കാലടിക്കടുത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. അദ്വൈതസിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ ഇദ്ദേഹത്തെ ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു  

പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം ഭാരതം മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.

പ്രച്ഛന്ന ബുദ്ധൻ, ശങ്കരാചാര്യർ. 
ആധുനിക ബുദ്ധൻ - ഡോ. അംബേദ്കര് 


ജനനം - കാലടി
പിതാവ് - ശിവഗുരു
മാതാവ് - ആര്യാംബ

വിശേഷണങ്ങൾ
പ്രഛന്ന ബുദ്ധൻ എന്നറിയപെടുന്നു
ഹിന്ദു മതത്തിലെ അക്വിനസ്

തത്വ ചിന്താ ദിനം - മെയ് 13

കേരള പരാമര്ശം ഉള്ള  ശങ്കരാചാര്യരുടെ കൃതി - ശിവാനന്ദ ലഹരി 
സമാധി - കേദാർനാഥ്

പ്രധാന കൃതികൾ 
വിവേക ചൂഡാമണി
സൗന്ദര്യ ലഹരി , 
നവരത്നമാലിക ,
 മാനിഷ)പഞ്ചകം ,
നിർവാണഷ്ടകം  

മഠങ്ങൾ
വടക്ക് - ജ്യോതിർമഠം, ബദരിനാഥ് (ഉത്തരാഖണ്ട് )
കിഴക്ക് - ഗൊവർധന മഠം, പുരി (ഒഡിഷ )
തെക്ക് - ശ്രിoഗേരി (കർണാടക)
പടിഞ്ഞാറ് - ശാരദ മഠം ,ദ്വാരക, (ഗുജറാത്ത് )


'ഉണ്ണിയേശു' എന്നർത്ഥം വരുന്ന ആഗോള പ്രാധാന്യമുള്ള കാലാവസ്ഥ പ്രതിഭാസം ?
A )ഹർമാറ്റൻ     
B ) ലൂ         
C)എൽനിനോ       
D )ഹരിക്കെയിൻ
Answer ) എൽനിനോ

എൽനിനോ

പെസഫിക് സമുദ്രത്തിൽ അഞ്ചുവർഷത്തെ ഇടവേളയ്ക്ക് ശേഷം എൽനിനോ ശക്തിപ്രാപിക്കുന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നു. സ്പാനിഷ് ഭാഷയിൽ 'ഉണ്ണിയേശു' എന്നർഥം വരുന്ന വാക്കിന്റെ എൽനിനോ രൂപംകൊള്ളുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ആഗോള കാലാവസ്ഥയെ തകിടം മറിക്കുന്ന കാലാവസ്ഥാ പ്രതിഭാസം ഇന്ത്യൻ മൺസൂണിനെയും പ്രതികൂലമായി ബാധിച്ചേക്കാം. ശൈത്യകാലം ആരംഭിക്കുന്നതോടെ എൽനിനോ  പ്രതിഭാസം കേരളത്തിൽ എത്തുമെന്നാണ് പ്രവചനം. ഇതോടെ വരൾച്ച രൂക്ഷമാവുകയും കേരളം ഉൾ പ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ലഭിക്കേണ്ട തുലാവർഷത്തിന്റെ ലഭ്യതയെ ഇതു സാരമായി  ബാധിക്കുകയും ചെയ്യുമെന്നാണ് സൂചന പെയ്യേണ്ട സ്ഥലത്ത് എൽനിനോക്കാലത്ത് വരൾച്ച യുണ്ടാകും. ചൂടും വരൾച്ചയുമുള്ളിടത്ത് പേമാരി പെയ്യും. .. പാപ്പുവ ന്യൂ ഗിനി, ഇൻഡോനീഷ്യ, തെക്കുകിഴക്കനേഷ്യൻ രാജ്യങ്ങൾ ഒക്കെ പതിവില്ലാത്ത വിധം വരൾച്ചയുടെ പിടിയിലാകാൻ എൽനിനോ  കാരണമാകും. ഫിലിപ്പീൻസും ഇൻഡൊനീഷ്യയുമുൾപ്പെട്ട പടിഞ്ഞാറൻ ശാന്തസമുദ്ര മേഖല ചുഴലിക്കൊടുങ്കാറ്റുകളുടെ (ടൈഫൂണുകൾ) ഭീഷണിയിലകപ്പെടുംമൂന്നു മുതൽ ഏഴുവർഷം വരെ നീളുന്ന ഇടവേളകളിലാണ് ശാന്തസമുദ്രത്തിൽ എൽനിനോ  രൂപപ്പെടുക. 'എൽനിനോ  സതേൺ ഓസിലേഷൻ' ( ENSO ) എന്നാണ് പ്രതിഭാസത്തിന്റെ പൂർണനാമം. ശാന്തസമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോ യ്ക്ക് വഴിവെയ്ക്കുന്നത്...
സാധാരണഗതിയിൽ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. മത്സ്യങ്ങൾ അപ്രത്യക്ഷമാകും. അതിനാൽ എൽനിനോ യുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്.......
ക്രിസ്മസ് കാലത്താണ് ചൂടൻപ്രതിഭാസം പ്രത്യക്ഷപ്പെടുന്നത് എന്നതിനാൽ, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആൺകുട്ടി' എന്ന് സ്പാനിഷിൽ അര്ത്ഥം വരുന്ന എൽനിനോ ' എന്ന പേര് നൽകിയത് പെറുവിലെ മുക്കുവരാണ്;
കഴിഞ്ഞ നൂറ്റാണ്ടിൽ 23 തവണ എൽനിനോ  പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എൽനിനോ  എന്നറിയപ്പെടുന്നത് 1997-1998 കാലത്തേതാണ്. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ (148500കോടി രൂപ) നാശനഷ്ടങ്ങൾക്കും എൽനിനോ  കാരണമായി

എൽനിനോ യ്ക്ക് ഒരു വിപരീത പ്രതിഭാസമുണ്ട്; 'ലാനിനാ'( La Nina ).

എൽനിനോ  ശമിച്ചുകഴിഞ്ഞാൾ ചിലകാലത്ത് ലാനിനാ ശക്തിപ്രാപിക്കും. ഇരുപതാം നൂറ്റാണ്ടിൽ 23 തവണ എൽനിനോ  പ്രത്യക്ഷപ്പെട്ടപ്പോൾ, 15 തവണ ലാനിനാ ശക്തിപ്രാപിച്ചു......

Q,എൽനിനോ പ്രതിഭാസം കാണപ്പെടുന്ന സമുദ്രതീരം?
A,പസഫിക്സമുദ്രം
B,അറ്റ്ലാന്റിക്സമുദ്രം
C,ഇന്ത്യൻ മഹാസമുദ്രം
D,ആർട്ടിക്സമുദ്രം
A),പസഫിക്സമുദ്രം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ