EXAM POINT 7-ജന്മി സമ്പ്രദായം
ജന്മി സമ്പ്രദായം
കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു ഭൂവുടമസമ്പ്രദായമാണ് ജന്മിസമ്പ്രദായം. ജന്മി തന്റെ ഉടമസ്ഥതയിലുള്ള ഭൂമി കുടിയാന്മാർക്ക് കൃഷിചെയ്യാൻകൊടുക്കുകയും അവർ ആദായത്തിന്റെ ഒരംശം ജന്മിക്ക് പാട്ടമായി നല്കുകയും ചെയ്യുന്ന പാരമ്പര്യവ്യവസ്ഥയാണ് ഇത്.
കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിച്ച വര്ഷം
A)1969
B)1970
C)1971
D)1972
1969
കൊച്ചിയിൽ ജന്മിത്ത ഭരണം അവസാനിപ്പിച്ചത്
ശക്തൻ തമ്പുരാൻ.
തിരുവിതാംകൂറിൽ ജന്മി കുടിയാൻ വിളംബരം നടത്തിയ ഭരണാധികാരി.
ആയില്യം തിരുനാൾ
1867 – ജന്‍മി കുടിയാന്‍ വിളംബരം
കേരളത്തിൽ ജന്മി സമ്പ്രദായം അവസാനിക്കാൻ കാരണമായ നിയമം
ഭൂപരിഷ്കരണ നിയമം 1969.
കേരള ഭൂപരിഷ്കരണ നിയമം (Kerala Land Reforms Act, 1963)
ഭൂമിയുടെ നീതിപൂർവ്വമായ പുനർവിതരണമാണ് ഭൂപരിഷ്കരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരു കാർഷിക രാജ്യത്തിൽ ഭൂപരിഷ്കരണത്തിന് വലിയ പ്രാധാന്യമുണ്ട്. കൈവശ ഭൂമിക്ക് പരിധി നിശ്ചയിക്കുക, ഭൂവിതരണം പുനഃക്രമീകരിക്കുക, കൈമാറ്റം നിയന്ത്രിക്കുക, തുടങ്ങിയ പലതരത്തിലുളള പരിഷ്കാരങ്ങളും ഭൂപരിഷ്കരണവുമായി ബന്ധപ്പെട്ട് പല രാജ്യങ്ങളിലും വിവിധ കാലങ്ങളിൽ നിലവിൽ വന്നിട്ടുണ്ട്
ഐക്യ കേരളത്തിലെ ആദ്യത്തെ ഭൂപരിഷ്കരണനിയമം 1959 ജൂൺ 10-ആം തിയതിയിണ് കേരളനിയമസഭ പാസാക്കിയത്.
ജന്മി – കുടിയാൻ വ്യവസ്ഥ ഇല്ലാതായെങ്കിലും ഇന്നും ഉടമസ്ഥാവകാശം ജന്മിമാരുടെ പേരിൽതന്നെ നിലനിൽക്കുന്നു
കേരളത്തിലെ ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒമ്പതാം പട്ടികയിലുൾപ്പെടുത്തിയ ഭേദഗതി?
A) 28 -)0 ഭേദഗതി
B) 29-)0 ഭേദഗതി
C) 31-)0 ഭേദഗതി
D) 32-)0 ഭേദഗതി
29-)0 ഭേദഗതി
ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയ സംസ്ഥാനം
കേരളം
ഭൂപരിഷ്കരണ നിയമങ്ങൾ ഉൾകൊള്ളുന്ന ഭരണഘടനാ ഷെഡ്യൂൾ ഏത്
ഷെഡ്യൂൾ 7
ഷെഡ്യൂൾ 8
ഷെഡ്യൂൾ 3
ഷെഡ്യൂൾ 9
ജമ്മി കുടിയൻ റെഗുലേഷൻ 1896 നെ കുറിച്ച് ഒരു note ചെയ്യാമോ 😁
മറുപടിഇല്ലാതാക്കൂ1865-ലെ പണ്ടാരപ്പാട്ടം വിളംബരം ദൂരവ്യാപകമായ ഫലങ്ങളുളവാക്കി. സര്‍ക്കാര്‍വക പാട്ടവസ്തുക്കളുടെ മേല്‍ കുടിയാന് അവകാശം സ്ഥിരപ്പെടുത്തിക്കൊടുക്കുവാന്‍ ഇതു സഹായിച്ചു. 1867-ലെ ജന്മി-കുടിയാന്‍ വിളംബരമാകട്ടെ വസ്തുവില്‍ കുടിയാനുള്ള അവകാശത്തിനു സ്ഥിരത നല്‍കി.
മറുപടിഇല്ലാതാക്കൂതിരുവിതാംകൂറിൽ ജന്മി കുടിയാൻ നിയമം പാസാക്കിയ വർഷം?
മറുപടിഇല്ലാതാക്കൂOnnu paranju tharo