ശിലകൾ
ശിലകൾ
നിയതമായ
രാസഘടന ഇല്ലാത്ത രണ്ടോ അതില് അധികമോ ധാതുക്കളുടെ ഒരു മിശ്രിതം ആണ് ശിലകള്‍. സാധാരണയായി പാറ, കല്ല് എന്നിങ്ങനെയും
ശിലകളെ പറയുന്നു. ഭൂമിയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന കാഠിന്യമേറിയ വസ്തുക്കളിൽ കൂടുതലും ശിലകൾ അഥവാ കല്ല് ആണ്.
ശിലകളെ കുറിച്ചുള്ള പഠനം പെട്രോളജി എന്നറിയപ്പെടുന്നു.
മാഗ്മ ഭൂവൽക്കത്തിനകത്തെ ശിലാദ്രവമാണ്. ലാവ ഭൂവൽകത്തിനകത്തെ ശിലാദ്രവമാണ്.
ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്ന് വിഭാഗത്തിൽ പെടുത്താം.
ഭൂമിയുടെ ഉപരിതലത്തിന് അടിയിലായി ഉരുകിയതോ പാതി ഉരുകിയതോ ആയ അവസ്ഥയിലുള്ള പാറ, താഴ്ന്ന തിളനിലയുള്ള വാതകങ്ങൾ, പരൽ പദാർഥങ്ങൾ, മറ്റു ഖര വസ്തുക്കൾ ഇവയുടെ മിശ്രിതത്തെയാണ് മാഗ്മഅഥവാ ദ്രവശില എന്ന് പറയുന്നത്. ഭൂവൽക്കത്തിനടിയിൽ ശിലാബന്ധിതമായ വലിയ അറകളിൽ കാണപ്പെടുന്ന മാഗ്മ അഗ്നിപർവതങ്ങൾവഴി പുറത്തേക്കു ചീറ്റപ്പെടുകയോ ഉറച്ച് പ്ലൂട്ടോൺശിലകളാവുകയോ ചെയ്യാം. അഗ്നിപർവത വിസ്ഫോടന സമയത്ത് ഇപ്രകാരം പുറത്തു വരുന്ന മാഗ്മയെയാണ് ലാവ അഥവാ ലാവാപ്രവാഹം എന്ന് പറയുന്നത്
എല്ലാ ശിലകളും താഴെപറയുന്ന ഏത് ശിലയിൽ നിന്നാണ് രൂപം കൊള്ളുന്നത്? ആഗ്നേയ ശില
മാഗ്മ ഭൂവൽക്കത്തിനകത്തെ ശിലാദ്രവമാണ്. ലാവ ഭൂവൽകത്തിനകത്തെ ശിലാദ്രവമാണ്.
ഉത്ഭവത്തെ അടിസ്ഥാനമാക്കി ശിലകളെ മൂന്ന് വിഭാഗത്തിൽ പെടുത്താം.
●ആഗ്നേയ
ശില (IGNEOUS ROCKS) ●അവസാദ ശില ●കയാന്തരിത ശില
ആഗ്നേയ ശില
മാഗ്മയോ
ലവയോ തണുത്തുറഞ്ഞു ഉണ്ടാകുന്ന ശിലകളാണിവ. ഭൂവല്കത്തിൽ രണ്ടിൽ മൂന്ന് ഭാഗവും ആഗ്നേയ ശിലകളാണ്. മാതൃ ശില,പിതൃ
ശില,അടിസ്ഥാന ശില,പ്രാഥമിക ശില
എന്നിങ്ങനെ അറിയപ്പെടുന്നു. അഗ്നിപർവത ജന്യശിലകൾ എന്നും അറിയപ്പെടുന്നു.
ഇവയെ 2 ആയി തിരിക്കാം.
അന്തർവേദ ശിലകൾ (പ്ലൂട്ടോണിക്)
(eg: ഗ്രാനൈറ്റ്, സില്ല്, ഡൈക്ക്, പാത്തോലിറ്റ്സ്, ലാത്തോലിറ്റ്സ്)
പാതാള ശിലകൾ (വോൾക്കാനിക്)(eg: ബസാൾട്ട്).
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ
ഇവയെ 2 ആയി തിരിക്കാം.
അന്തർവേദ ശിലകൾ (പ്ലൂട്ടോണിക്)
(eg: ഗ്രാനൈറ്റ്, സില്ല്, ഡൈക്ക്, പാത്തോലിറ്റ്സ്, ലാത്തോലിറ്റ്സ്)
ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ആഴത്തിൽ മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന എല്ലാത്തരം ആന്തരാഗ്നേയശിലഖകളെയും പൊതുവെ പ്ലൂട്ടോണുകൾ എന്നാണ് അറിയപ്പെടുന്നത്.
പാതാള ശിലകൾ (വോൾക്കാനിക്)(eg: ബസാൾട്ട്).
അഗ്നിപർവതങ്ങളിലൂടെയും ഭൂവൽക്കത്തിലെ വിള്ളലുകളിലൂടെയും ഭൂമിയുടെ ഉപരിതലത്തിൽ എത്തിച്ചേരുന്ന ലാവ തണുത്തുറഞ്ഞ് രൂപപ്പെടുന്നതാണ് ബാഹ്യാഗ്നേയശിലകൾ
അവസാദ ശിലകൾ(Sedimentaryrock)
പല രീതിയിലുള്ള അവസാദങ്ങൾ
അടിഞ്ഞു കോടിരൂപം കൊള്ളുന്ന ശിലകളാണ് അവസാദ ശിലകൾ. പാളികളായി കാണപ്പെടുന്നു. ജലകൃതശിലകൾ,സ്ഥരിത ശിലകൾ എന്നിങ്ങനെ അറിയപ്പെടുന്നു. ഭാരവും കാഠിന്യവും കുറഞ്ഞ ശില. ശകലിയ അവസാദ
ശിലകൾ , ജൈവിക അവസാദ ശിലകൾ, രാസിക അവസാദ ശിലകൾ എന്നിങ്ങനെ മൂന്നായി തരാം തിരിക്കാം. കാറ്റിന്റെ
പ്രവർത്തനം മൂലം രൂപം കൊള്ളുന്ന
അവസാദ ശിലയാണ് ലോയ്സ്.
ശകലിയ
അവസാദ ശിലകൾക്കു ഉദാ: മണൽക്കല്ല്, എക്കൽകല്ല്.
രാസിക
അവസാദ ശിലകൾക്കു ഉദാ: കല്ലുപ്പ്, ജിപ്സം
ജൈവിക
അവസാദ ശിലകൾക്കു ഉദാ: കൽക്കരി, ചോക്ക്
,ചുണ്ണാമ്പുകല്ല്.
ഫോസിൽ
ഇന്ധങ്ങൾ കാണപ്പെടുന്ന ശില (കൽക്കരി,പെട്രോളിയം)
കായന്തരിത ശിലകൾ( Metamorphic rock. )
ശക്തമായ
ചൂടിന്റെയോ, മർദ്ദത്തിന്റെയോ ഫലമായി രൂപം കൊള്ളുന്ന ശിലകളാണ്
കായാന്തരിത ശിലകൾ. ഉയർന്ന ഊഷ്മാവിലോ മർദ്ദത്തിലോ ആഗ്നേയ ശിലക്കോ അവസാദ ശിലക്കോ രൂപ മാറ്റം സംഭവിച്ചിട്ടാണ്
കായാന്തരിത ശിലയായി മാറുന്നത്. കേരളത്തിൽ കൂടുതലായി കാണപ്പെടുന്നതു ഈ ശിലകളാണ്. സമ്മർദ്ദ
കായാന്തരീകരണം, താപീയ കായാന്തരീകരണം എന്നിങ്ങനെ രണ്ടുതരം കായാന്തരീകരണം ഉണ്ട്. തിരുവനന്തപുരം,കൊല്ലം ജില്ലകളിൽ കണ്ടു വരുന്ന രത്നക്കല്ലുകളുടെ നിക്ഷേപം കായാന്തരിത ശിലക്ക് ഉദാഹരണമാണ്. മണൽകല്ല്-- ക്വാർട്സൈറ്റ് ആയും,ഗ്രാനൈറ്റ്-നൈസ്
ആയും, ഷെയിൽ-സ്ലേറ്റ് ആയും മാറുന്നത് സമ്മർദ്ദ
കായാന്തരീകരണത്തിനു ഉദാഹരണമാണ്. അതുപോലെ താപീയ കായാന്തരീകരണത്തിനു ഉദാഹരണങ്ങളാണ് ചുണ്ണാമ്പ് കല്ല്-മാർബിൾ ആയി മാറുന്നതും ഷെയ്ൽ-
സ്ലേറ്റ് ആയി മാറുന്നതും.
പെട്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശിലകളെക്കുറിച്ചുള്ള പഠനം
പെട്രോളജി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശിലകളെക്കുറിച്ചുള്ള പഠനം
മാഗ്മ തണുത്തുറഞ്ഞുണ്ടാവുന്ന ശിലകള്‍ക്ക് പറയുന്ന പേര് ?
ആഗ്നേയ ശില
ആഗ്നേയ ശില.
ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്?
ആഗ്നേയ ശില.
എല്ലാ ശിലകളും താഴെപറയുന്ന ഏത് ശിലയിൽ നിന്നാണ് രൂപം കൊള്ളുന്നത്? ആഗ്നേയ ശില
പ്രാഥമിക ശില, പിതൃ ശില, അടിസ്ഥാന ശില* എന്നിങ്ങനെ അറിയപ്പെടുന്നത് ? ആഗ്നേയ ശിലകൾ.
ആഗ്നേയശിലകൾ
അന്തർവേധശിലകളുടെ മറ്റൊരു പേര്.
പ്ലൂട്ടോണിക് ശിലകൾ (പാതാള ശിലകൾ)
ഭൂമിയുടെ ഉപരിതലത്തിനു അടിയിലായി മാഗ്മ തണുത്തുറഞ്ഞുണ്ടാകുന്ന ശിലകൾ ?
അന്തർവേദ ശിലകൾ.
ബാഹ്യജാത ശിലകൾക്ക് ഉദാഹരണം
ബസാൾട്ട്
ഇന്ത്യയിൽ ബസാൾട്ട് കാണപ്പെടുന്ന മേഖലകൾ
ഡക്കാൺ ട്രാപ്പ് മേഖല, ജാർഖണ്ഡിലെ രാജമഹൽ കുന്നുകൾ
ബസാൾട്ടിന്റെ അപക്ഷയം മൂലമുണ്ടാകുന്ന മണ്ണ്.
കറുത്ത പരുത്തി മണ്ണ് (റിഗർ)
പരുത്തികൃഷിക്ക് യോജിച്ച മണ്ണ്
റിഗർ
പരൽ രൂപമില്ലാത്ത ശിലകൾ
ബസാൾട്ട്
ആഗ്നേയശിലയ്ക്ക് ഉദാഹരണമാണ് താഴെ കൊടുത്തിരിക്കുന്നതിൽ ഒന്ന്. അത് ഏതാണ് ?
(A) ഷെയിൽ (B) ബസാൾട്ട് ശില (C) കൽക്കരി (D) ചുണ്ണാമ്പ് കല്ല്.
ബസാൾട്ട് ശില
ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു തടാകം. ലൂണാർ.
ഉൽക്കാ പതനത്തിന്റെ ഫലമായി രുപംകൊണ്ട ഇന്ത്യയിലെ ഏക തടാകം ? ലൂണാർ തടാകം.
ബസാൾട്ട് ശിലയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒരേയൊരു ഉപ്പ് തടാകം.
ലൂണാർ.മഹാരാഷ്ട്ര
‘ലൂണാർ’ തടാകം ഏതു സംസ്ഥാനത്തിലാണ്?
മഹാരാഷ്ട്ര
ഇന്ത്യയിലെ ക്രേറ്റർ തടാകം ?
ലൂണാർ
ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ
അവസാദശിലകൾ
അവസാദ ശിലയ്ക്ക്
*ഭാരവും
കാഠിന്യവും കുറവായ ശില
അവസാദ
ശില
*പാളികളായി
കാണപ്പെടുന്ന ശില
Ans : അവസാദശില
‘ജലകൃതശിലകൾ,
സ്തരിത ശിലകൾ' എന്നീ പേരുകളിൽ അറിപ്പെടുന്ന ശിലകൾ ?
Ans : അവസാദശിലകൾ
* പെട്രോളിയം,
കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ
Ans : അവസാദശിലകൾ
കായാന്തരിത ശിലകൾക്ക് രണ്ട് ഉദാഹരണങ്ങൾ?
മാർബിൾ, സ്ലേറ്റ്
*ശിലാതെലം’
എന്നറിയപ്പെടുന്ന വസ്തു
Ans : പെട്രോൾ
ബലകൃതമായി
രൂപം കൊള്ളുന്ന ശിലകൾക്കുദാഹരണമാണ്
Ans :ഷെയ്ൽ
,കളിമണ്ണ് (Clay),മണൽകല്ല് (Sand stone)
* ജൈവ
വസ്തുക്കളിൽ
നിന്ന് രൂപം കൊള്ളുന്ന ശിലകൾക്ക്
ഉദാഹരണം
Ans : ജിപ്സം
,കല്ലുപ്പ്
*കാറ്റിന്റെ
നിക്ഷേപ പ്രകിയ മൂലമുണ്ടാകുന്ന സമതലങ്ങൾക്ക് ഉദാഹരണം
Ans : ലോയ്സ് (Loess)
ലോയ്സ് സമതലങ്ങൾ കാണപ്പെടുന്നത്
Ans : ചൈന
*ഉയർന്ന
മർദ്ദത്തിലും ഊഷ്മാവിലും ആഗ്നേയശിലകളുടെയോ അവസാദ ശിലകളുടെയോ അടിസ്ഥാന രൂപത്തിലും സ്വഭാവത്തിലും രാസപരമായി മാറ്റമുണ്ടായി രൂപം കൊള്ളുന്ന ശിലകൾ
Ans : കായാന്തരിത
ശിലകൾ
*കേരളത്തിൽ
ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ
Ans : കായാന്തരിത
ശിലകൾ
*കായാന്തരിത
ശിലകൾക്ക് ഉദാഹരണം .
Ans : നയിസ്,
ഷിസ്റ്റ്,മാർബിൾ, സ്ലേറ്റ് ,
ക്വാർട്ട്സൈറ്റ്,
ഷെയ്ൽ
രത്നങ്ങൾ,
വ്രജം, മരതകം തുടങ്ങിയ വിലപിടിപ്പുള്ള കല്ലുകൾ
കായാന്തരിത ശിലകൾക്ക് ഉദാഹരണങ്ങളാണ
*ശിലകൾ
പൊട്ടിപൊടിയുന്ന പ്രക്രിയ
അപക്ഷയം
(weathering)
The upper part of the crust consists of _______ type of
rocks?
Granitic rocks
Magnesium, iron and silica are the major elements of
olivine.
Very bad
മറുപടിഇല്ലാതാക്കൂവളരെ മോശം
മറുപടിഇല്ലാതാക്കൂKolllaam
മറുപടിഇല്ലാതാക്കൂവളരെ ഉപകാരപ്രദം
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂGood
മറുപടിഇല്ലാതാക്കൂകുറച്ചു കൂടി depth ലേക്ക് പോകാമായിരുന്നു
മറുപടിഇല്ലാതാക്കൂSuperb
മറുപടിഇല്ലാതാക്കൂ