ഊർജ്ജം
ഊർജ്ജം(energy) അളക്കുന്ന യൂണിറ്റ് ?
ഊർ ജ്ജത്തിന്റെ S.I ഏകകം(unit)
ഊർജ്ജത്തിൻറെ CGS യൂണിറ്റ്
ഒരു ന്യൂട്ടൺ(newton) ബലം ഒരു വസ്തുവിനെ ഒരു മീറ്റർ ദൂരം നീക്കുമ്പോൾ പ്രയോഗിക്കപ്പെടുന്ന ഊർജ്ജമാണ് ഒരു ജൂൾ. വസ്തുക്കളുടെ ചലനം ആരംഭിക്കുക, നിർത്തുക, ചലനത്തിന്റെ ദിശയോ വേഗതയോ മാറ്റം വരുത്തുക, വസ്തുക്കളുടെ രൂപത്തിന് മാറ്റം വരുത്തുക എന്നിവക്ക് കാരണമാകുന്ന പ്രതിഭാസമാണ് ബലം (Force). ബലം അദൃശ്യമാണ് അതിന്റെ ഫലം മാത്രമേ നമുക്ക് കാണാനും അനുഭവിക്കാനും സാധിക്കുകയുള്ളൂ. തള്ളൽ, വലിവ് എന്നീ രൂപത്തിലാണ് ബലം പ്രയോഗിക്കപ്പെടുന്നത്. ബലം അളക്കുന്നതിനുള്ള ഏകകമാണ് ന്യൂട്ടൺ. ഒരു കിലോഗ്രാംപിണ്ഡത്തെ ഒരു മീറ്റർ/സെക്കന്റ്2 ത്വരണത്തി(acceleration)ൽചലിപ്പിക്കാനാവശ്യമായ ബലമാണ് ഒരു ന്യൂട്ടൺ.
In CGS system the unit of length, mass and time are centimetre (cm), gram (g) and second (s), respectively. In SI system the unit of length, mass and time are metre (m), kilogram (kg) and second (s), respectively. The SI system is an extended version of the MKS system or the metric system, where, apart from length, mass and time, there are six more fundamental quantities, viz., temperature (kelvin, K), luminous intensity (candela, cd), electric current (ampere, A), amount of substance (mole, mol), angle (radian, rd) and solid angle (steradian, st-rd).
ഊർജ്ജം എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്
സ്ഥാനം കൊണ്ടും രൂപമാറ്റം കൊണ്ടും സ്ട്രെയിൻ കൊണ്ടും അല്ലെങ്കിൽ അതിലെ കണികകളുടെ ക്രമീകരണം കൊണ്ടും ലഭിക്കുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം .(static energy)
സ്ഥിതികോർജ്ജത്തിന് ഉദാഹരണങ്ങൾ
ഉയരത്തിലുള്ള കല്ല്
അണക്കെട്ടിലെ വെള്ളം
വലിച്ചു വച്ച വില്ല്
അമർത്തി പിടിച്ചിരിക്കുന്ന സ്പ്രിംഗ്
വലിച്ചു പിടിച്ചിരിക്കുന്ന റബ്ബർ
ഉയരമുള്ള ഒരു ടാങ്കില് സ്ഥിതിചെയ്യുന്ന ജലത്തിന് ഏതുതരം ഊർജ്ജമാണുള്ളത് ?
അമർത്തി വച്ചിരിക്കുന്ന സ്പ്രിങ്ങിന്റെ സ്ട്രെയിൻ കാരണം ലഭിക്കുന്ന ഊർജ്ജം സ്ഥിതികോർജ്ജം തറയിൽ വച്ചിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം പൂജ്യമായിരിക്കും
നമ്മുടെ ശരീരത്തിൽ സ്ഥിതികോർജ്ജം ഏറ്റവും കുറഞ്ഞിരിക്കുന്നത്?
എം മാസുള്ള വസ്തു h ഉയരത്തിലാണെങ്കിൽ അതിന്റെ സ്ഥിതികോർജ്ജം mgh
ഉയരം കൂടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജവും കൂടും
മാസ് കൂടുന്നതിനനുസരിച്ച് സ്ഥിതികോർജ്ജവും കൂടുന്നു
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന് അതിന്റെ ചലനം മൂലം ഉണ്ടാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം (kinetic energy)
പായുന്ന ബുള്ളറ്റ്
ഉരുളുന്ന കല്ല്
ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്ക
വീഴുന്ന വസ്തുക്കൾ
ഓടുന്ന വാഹനങ്ങൾ ഒഴുകുന്ന ജലം
എന്നിവയിലെ ഊർജ്ജം ഗതികോർജ്ജം
ഗതികോർജ്ജം =1/ 2 mv 2 (എം=മാസ്സ് വി=പ്രവേഗം(velocity) ) ഒരു വസ്തുവിന്റെ ഗതികോർജ്ജം ഏതെല്ലാം ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. വസ്തുവിന്റെ mass ,velocity (പ്രവേഗം ) എന്നിവയെ ആശ്രയിച്ചിരിക്കുന്നു വസ്തുവിന്റെ ഭാരവും ഉയരവും കൂടുന്നതിനനുസരിച്ച് ഗതികോർജ്ജവും കൂടും ഒരു വസ്തുവിന്റെ മാസ്സ് ഇരട്ടിയാക്കിയാൽ അതിന്റെ ഗതികോർജ്ജം ഇരട്ടിയാകും ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിൻറെ പ്രവേഗം ഇരട്ടിച്ചാൽ അതിൻറെ ഗതികോർജ്ജം നാലിരട്ടി ആകും ലംബമായി മുകളിലേക്ക് എറിയുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കുറയുന്നു. എന്നാൽ സ്ഥിതികോർജ്ജം കൂടുന്നു. മുകളിൽ നിന്ന് താഴേക്ക് എറിയുന്ന ഒരു വസ്തുവിന്റെ ഗതികോർജ്ജം കൂടുന്നു . എന്നാൽ സ്ഥിതികോർജ്ജം കുറയുന്നു
താഴെ പറയുന്നവയിൽ ഏത് ഊർ ജ്ജത്തിന്റെ വിവിധ രൂപങ്ങളാണ് ഗതികോർജ്ജവും സ്ഥിതികോർജ്ജവും?
യാന്തികോർജ്ജം എന്തിന്റെയൊക്കെ തുകയാണ്
മോട്ടോറിൽ നടക്കുന്ന ഊർജ്ജ പരിവർത്തനം.
•
•
ഡൈനാമോയിൽ യാന്ത്രികോർജ്ജം വൈദ്യുതോർജ്ജമാക്കി മാറ്റുന്നു
ഇലക്ട്രിക് സ്റ്റൗ : വൈദ്യുതോർജ്ജം താപോർജ്ജമായി മാറുന്നു.
ഗ്യാസ് സ്റ്റൗ : രാസോർജ്ജം താപോർജ്ജമായി മാറുന്നു.
വൈദ്യുത ഫാനിൽ വൈദ്യുതോർജ്ജം യാന്ത്രികമായി മാറുന്നു.
ഗ്യാസ് സ്ററൗവ്വിലും മെഴുകുതിരിയിലും നടക്കുന്ന ഊർജ്ജ മാറ്റം രാസോർജ്ജം, താപോർജ്ജവും പ്രകാശോർജ്ജവുമായി മാറുന്നു
ജനറേറ്റർ-യാന്തികോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ഇലക്ടിക് ബെൽ -വൈദ്യുതോർജ്ജം ശബ്ദോർജ്ജമായി മാറുന്നു
മൈക്രോഫോൺ-ശബ്ദോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
ലൗഡ് സ്പീക്കർ-വൈദ്യുതോർജം ശബ്ദോർജ്ജമായി മാറുന്നു
ഡൈനാമോയിൽ വൈദ്യുതോർജ്ജം ലഭിക്കുന്നത് ഏത് ഊർജ്ജത്തിൽ നിന്നാണ്?
ഒരു കോശത്തിന്റെ ഊർജ്ജ നിർമ്മാണ കേന്ദ്രം
.
കേരളത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദനമേത് ?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുുന്നത് -
ഊർജത്തിന്റെ അടിസ്ഥാന സ്രോതസ്?
ഭൂമിയിൽ എല്ലാ ഊർജ്ജത്തിന്റെയും ഉറവിടം?
ഭൂമി ഉൾപ്പെടുന്ന ഗ്രഹതാരസഞ്ചയമായ സൗരയൂഥത്തിന്റെ കേന്ദ്രമാണ് സൂര്യൻ എന്ന നക്ഷത്രം. ഭൂമിയിലെ ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സ് സൂര്യനിൽ നിന്നും വരുന്ന പ്രകാശമാണ്. സൂര്യനിൽ നിന്നുള്ള പ്രകാശവും ചൂടുമാണ് സൗരോർജ്ജം. സൗരോർജ്ജം ഉപയോഗിച്ച് നമുക്ക് വൈദ്യുതി ഉൽപാദനം സാധ്യമാണ്. സൗരവികിരണവും അതിന്റെ അതിന്റെ ഫലമായുള്ള കാറ്റ്, തിരമാല, ജലവൈദ്യുതി, ജൈവാവശിഷ്ടം തുടങ്ങിയവയെല്ലാം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിൽപ്പെടുന്നു.
ബഹിരാകാശ വാഹനങ്ങളിലെയും കൃത്രിമോപഗ്രഹങ്ങളിലെയും പ്രധാന ഊർജ്ജ സ്രോതസ്
സൂര്യനിൽ ഊർജ്ജം ഉൽപാദിപ്പിക്കപ്പെടുന്ന പ്രക്രിയ?
ഒന്നിലധികം അണുകേന്ദ്രങ്ങൾ കൂടിച്ചെർന്ന് കൂടുതൽ ഭാരമുള്ള അണുകേന്ദ്രമുണ്ടാകുന്ന പ്രക്രിയയേയാണ് അണുസംയോജനംഅഥവാ ന്യൂക്ലിയർ ഫ്യൂഷൻ എന്ന് പറയുന്നത്, ഇതിന്റെ കൂടെ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നു. അണുസംയോജനം മൂലം ഊർജ്ജം താപരൂപത്തിലാണ് പുറന്തള്ളപ്പെടുന്നത്. സൂര്യനിലും, തെർമോന്യൂക്ലിയർ ആയുധങ്ങളിലും, തെർമോന്യൂക്ലിയർ നിലയങ്ങളീലും ഊർജ്ജം ഉല്പ്പാദിപ്പിക്കപ്പെടുന്നത് അണുസംയോജനപ്രക്രിയവഴിയാണ്.
ഊർജ്ജം കൂടുതൽ അടങ്ങിയ പോഷക ഘടകം?
ഒരു ഗ്രാം കൊഴുപ്പിൽ നിന്ന് എത്ര കലോറി ഊർജ്ജം ലഭിക്കുന്നു
വൈദ്യുതോർ ജ്ജത്തിന്റെ വ്യവസായിക യൂണിറ്റാണ്.
ഒരു കിലോവാട്ട് നിരക്കിൽ ഒരു ഉപകരണം ഒരു മണിക്കൂർ പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുതോർജ്ജമാണ് കിലോവാട്ട് ഔവർ . ഊർജ്ജത്തെ സൃഷ്ടിക്കുവാനോ നശിപ്പിക്കുവാനോ സാധ്യമല്ല, പകരം അതിനെ ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് പരിവർ ത്തനം ചെയ്യാനേ കഴിയൂ എന്ന് ഊർ ജ്ജ സംരക്ഷണ നിയമം പറയുന്നു.
ഊർജ്ജ സംരക്ഷണ നിയമത്തിൻറെ ഉപജ്ഞാതാവ്
പുനഃസ്ഥാപിക്കാവുന്ന ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം
 
പുനഃസ്ഥാപിക്കാൻ സാധിക്കാത്ത ഊർജ്ജ സ്രോതസുകൾക്ക് ഉദാഹരണം
ശൂന്യതയിൽ സഞ്ചരിക്കാൻ സാധിക്കാത്ത ഊർജ്ജ രൂപം
റേഡിയൻറ് ഊർജ്ജം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
ദേശീയ ഊർജ്ജ സംരക്ഷണ ദിനം -
ദൃശ്യ പ്രകാശത്തില് ഊർജ്ജം ഏറ്റവുംകൂടതലുള്ള നിറം
ദൃശ്യ പ്രകാശത്തില് ഊർജ്ജം ഏറ്റവുംകുറവുള്ള നിറം
പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസുകള്‍ (NON CONVENTIONAL ENERGY SOURCES) ഉപയോഗിച്ചാല്‍ തീരാത്ത ഊര്‍ജ സ്രോതസുകളാണ് സൗരോര്‍ജം, കാറ്റ്, തിരമാല എന്നിവ. ഇവയെ പാരമ്പര്യേതര ഊര്‍ജസ്രോതസുകള്‍ എന്നാണ് വിളിക്കുന്നത്. ഇവ മൂലം സൃഷ്ടിക്കപ്പെടുന്ന ഊര്‍ജം എത്ര ഉപയോഗിച്ചാലും തീരുന്നില്ല.
പാരമ്പര്യ ഊര്‍ജസ്രോതസുകള്‍ (CONVENTIONAL ENERGY SOURCES).
പെട്രോളിയം, കല്‍ക്കരി, ലിഗ്നൈറ്റ്, പ്രകൃതി വാതകം തുടങ്ങിയ ഇന്ധനങ്ങളുടെ ലഭ്യത മനുഷ്യന്റെ വ്യാപകമായ ഉപയോഗം മൂലം നാള്‍ക്കുനാള്‍ കുറഞ്ഞു വരികയാണ്. ഇവ ഉപയോഗിച്ചു കഴിഞ്ഞാല്‍ പുനഃസ്ഥാപിക്കാന്‍ കഴിയാറില്ല. ഇവയെ പാരമ്പര്യ ഇന്ധനങ്ങള്‍ എന്നാണ് വിളിക്കുന്നത്
താഴെ പറയുന്നവയിൽ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിൽപ്പെടാത്തതേത് ?
(A) വേലിയോർജ്ജം
(B) കാറ്റിൽ നിന്നുള്ള ഊർജ്ജം |
(C) സൗരോർജ്ജം
(D) കൽക്കരി
Q. താഴെ കൊടുത്തിരിക്കുന്നവയിൽ പാരമ്പര്യേതര ഊർജ്ജസ്രോതസ് ഏത്?
(A) കൽക്കരി
(B) സൗരോർജ്ജം
(C) പെട്രോളിയം
(D) ഇവയൊന്നുമല്ല
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ