വേലുത്തമ്പി ദളവ
പ്രസിദ്ധമായ കുണ്ടറ വിളംബരം നടത്തിയത്
ആർ
പഴശ്ശിരാജ
വേലുത്തമ്പി ദളവ
പാലിയത്തച്ചൻ
മാർത്താണ്ഡ വർമ്മ
Answer : വേലുത്തമ്പി ദളവ
പഴയ തിരുവിതാംകൂർ രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെകുണ്ടറയിൽ വച്ച് 1809 ജനുവരി 11-ൻ നടത്തിയ പ്രസ്താവനയാണ് കുണ്ടറ വിളംബരം (ഇംഗ്ലീഷിൽ: Kundara Proclamation}) എന്നറിയപ്പെടുന്നത്. കൊല്ലം ജില്ലയിലെ കുണ്ടറയ്ക്കടുത്തുള്ള ഇളമ്പള്ളൂര്‍ ഭഗവതി ക്ഷേത്രത്തില്‍ നാട്ടുപ്രമുഖരോട് വേലുത്തമ്പി നടത്തിയ പ്രഭാഷണമാണ് കുണ്ടറ വിളമ്പരം എന്ന പേരില്‍ പ്രസിദ്ധമായത്. ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്കും കടന്നുകയറ്റത്തിനും എതിരെയുള്ള ചെറുത്തു നില്പ്പിന്റെ സന്ദേശമായിരുന്നു ഈ വിളംബരത്തില്‍ ഉണ്ടായിരുന്നത്. അതുകൊണ്ട് കേരളത്തിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമായാണ് വേലുത്തമ്പിയുടെ ഈ പ്രസംഗത്തെ വിലയിരുത്തുന്നത്.
1789ൽ ധർമരാജൻ അന്തരിച്ചതിനെ തുടർന്നാണ് ബാലരാമവർമ അധികാരമേറ്റത് (1798-1810) 1802ൽ വേലുത്തമ്പിയെ ദളവയായി നിയമിച്ചു. ബ്രിട്ടീഷ് ഭരണകൂടം കപ്പം ചുമത്തിയ നടപടി തിരുവിതാംകൂർ എതിർത്തു. വർധിച്ചുവരുന്ന ഇംഗ്ലീഷ് ഇടപെടലുകൾക്കെതിരായി വേലുത്തമ്പി മറ്റ് രാജാക്കന്മാരെ അപകടം പറഞ്ഞുമനസിലാക്കി അവരെ ഉണർത്തിവിട്ടു.
കുണ്ടറ വിളംബരം സൈനീകമായി ഒരു കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമമായിരുന്നു. 1809 ജനുവരിയിൽ കുണ്ടറ ഇളമ്പള്ളൂര്‍ ദേവി ക്ഷേത്ര മൈതാനിയിൽ വെച്ച് ഒരു പ്രഖ്യാപനം നടന്നു. ബ്രിട്ടീഷുകാരുടെ കുതതന്ത്രങ്ങളെ എതിർത്തുതോല്പ്പിക്കാൻ വേണ്ടി നാട്ടുകാർ തയാറാകണമെന്ന് വേലുത്തമ്പി ഉദ്ബോധിപ്പിച്ചു. അപകടം മണത്തറിഞ്ഞ ഇംഗ്ലീഷ് സൈന്യം വേലുത്തമ്പിയെ കുടുക്കാൻ ശ്രമമാരംഭിച്ചു.
ഇംഗ്ലീഷുകാരുടെ ആധുനിക യുദ്ധോപകരണങ്ങളുടെ മുമ്പിൽ നാട്ടുസൈന്യം പരാജയപ്പെട്ടു. അഞ്ചുതെങ്ങിൽ നിന്നും കേണൽ ചാമേര്ഴ്സിന്റെ സൈന്യാധിപത്യത്തിലെത്തിയവർ നാട്ടുകാരെ നിശ്ശേഷം പരാജയപ്പെടുത്തി. വേലുത്തമ്പി ദളവ തലസ്ഥാനത്തുനിന്നും പിന്വാങ്ങി. മെക്കാളയുടെ സൈന്യത്തിന്റെ കയ്യിൽ പെടാതിരിക്കാൻ വേലുത്തമ്പി മണ്ണടി ക്ഷേത്രത്തിൽ അഭയം പ്രാപിച്ചു. ക്ഷേത്രം സൈന്യംവളഞ്ഞപ്പോള് ‘ജീവനോടെ പിടികൊടുക്കാതിരിക്കാൻ’ ആ ധീര ദേശാഭിമാനി 1809 മാര്ച്ച് 28ൻ അര്ധരാത്രി തന്റെ കുന്തമുന ഉപയോഗിച്ച് ആത്മഹത്യ ചെയ്തു
വേലുത്തമ്പി ദളവ
അവിട്ടം തിരുനാൾ ബാലരാമവർമയുടെ മന്ത്രിയായിരുന്ന വ്യക്തി
കൊല്ലത്ത് ഹജൂർ (സെക്രട്ടറിയേറ്റ് )കച്ചേരി സ്ഥാപിച്ചത്
കുണ്ടറ വിളംബരം നടത്തിയ തിരുവിതാംകൂർ ദളവ
തിരുവതാംകൂറിൽ സഞ്ചരിക്കുന്ന കോടതി സ്ഥാപിച്ചത്
ചങ്ങനാശ്ശേരി അടിമച്ചന്ത സ്ഥാപിച്ച ദിവാൻ
വേമ്പനാട്ടുകായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ
വേലുത്തമ്പി ദളവ സ്മാരകം എവിടെയാണ്
മണ്ണടി ,പത്തനംതിട്ട
തിരുവിതാംകൂർ ഭരിച്ചിരുന്ന അശക്തനും അപ്രാപ്യനുമായ ഭരണാധികാരിയായി അറിയപ്പെടുന്നത്
അവിട്ടം തിരുനാൾ ബാലരാമവർമ്മ (1798 -1810)
അവിട്ടം തിരുനാളിൻറെ പ്രശസ്തനായ ദളവ
വേലുത്തമ്പി ദളവ (1802 - 1809)
വേലുത്തമ്പിയുടെ യഥാർത്ഥ നാമം
വേലായുധൻ ചെമ്പകരാമൻ
വേലുത്തമ്പിയുടെ ജന്മദേശം
കൽക്കുളം (കന്യാകുമാരി)
ചങ്ങനാശേരിയിൽ അടിമച്ചന്ത സ്ഥാപിച്ച ദിവാൻ
വേലുത്തമ്പി ദളവ
വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയതെന്ന്
1809 ഏപ്രിൽ 29
വേലുത്തമ്പി ദളവ ജീവത്യാഗം നടത്തിയ ക്ഷേത്രം
മണ്ണടി ക്ഷേത്രം (പത്തനംതിട്ട)
വേലുത്തമ്പി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ
മണ്ണടി
വേലുത്തമ്പി ദളവ അധികാരത്തിലിരിക്കുമ്പോൾ ബ്രിട്ടീഷ് പ്രസിഡന്റ് ആരായിരുന്നു
കേണൽ മക്കാളെ
വേലുത്തമ്പി ദളവ ജനിച്ച തലക്കുളം ഏത് ജില്ലയിലാണ്
കന്യാകുമാരി
സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ വളപ്പിനുള്ളിൽ സ്ഥിതിചെയ്യുന്ന പ്രതിമ
വേലുത്തമ്പി ദളവ
സെക്രട്ടറിയേറ്റ് മന്ദിരത്തിൻറെ പുറത്ത് സ്ഥിതിചെയ്യുന്ന പ്രതിമ
ടി മാധവറാവു
തിരുവിതാംകൂറിൽ സഞ്ചരിക്കുന്ന കോടതികൾ സ്ഥാപിച്ചത്
വേലുത്തമ്പി ദളവ
തിരുവിതാംകൂറിൽ ‘നാട്ടുകൂട്ട ഇലക്കം’ നടത്തിയത് ?
വേലുത്തമ്പി ദളവ
വേലുത്തമ്പി ദളവ ആല്മഹത്യ ചെയ്ത വര്ഷം
1809
ഇതിൽ തന്നെ തമ്പിയുടെ മരണംമാർച്ച് 29 എന്നും ഏപ്രിൽ 29 എന്നും കാണുന്നു ഏതാ മുതലാളി ശരിക്കും ശരി
മറുപടിഇല്ലാതാക്കൂ