എവറസ്റ്റ്

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം എവറസ്റ്റ് പർവ്വതമാണ്. 
ഉയരം 8,848 മീ (29,029 അടി).
  
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി 
എവറസ്റ്റ് 

എവറസ്റ്റിന്റെ ഉയരം 
8848 മീറ്റർ 

എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം 
നേപ്പാൾ 

നേപ്പാളിലും ടിബറ്റിലുമായി സ്ഥിതി ചെയ്യുന്നു.
എവറസ്റ്റ് മുൻപ് അറിയപ്പെട്ടിരുന്നത് പീക്ക് XV എന്നാണ്
1865 ൽ മൗണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്തു
ബ്രിട്ടീഷുകാരനായ സർവേയർ ജനറൽ ഓഫ് ഇന്ത്യ, ആൻഡ്രു വോയുടെ നിർദേശാനുസരണം റോയൽ ജിയോഗ്രഫിക്കൽ സൊസൈറ്റി ആണ് എവറസ്റ്റ് എന്ന പേര് നൽകിയത്.
സർ ജോർജ് എവറസ്റ്റിന്റെ സ്മരണാർത്ഥമാണ് മൗണ്ട് എവറസ്റ്റ് എന്ന് നാമകരണം ചെയ്തത്.
സർവേയർ ജനറലായിരുന്ന ജോർജ് എവറസ്റ്റിന്റെ നേതൃത്വത്തിൽ 1856 ൽ നടന്ന ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവേ ഓഫ് ഇന്ത്യയിൽ പീക്ക് XV ഏറ്റവും ഉയരമുള്ള കൊടുമുടിയാണെന്ന് രേഖപ്പെടുത്തിയിരുന്നു.


തിബറ്റിൽ എവറസ്റ്റ് അറിയപ്പെടുന്ന പേര് 
    ചോവോലുങ്മ(ലോകത്തിന്റെ ദേവത) 
    എവറസ്റ്റിനെ തിബറ്റിൽ ചോമാലയുഗ്മ എന്നും നേപ്പാളിൽ സാഗർ മാത എന്നും വിളിക്കുന്നു. 

ആദ്യമായി എവറസ്റ്റ് കീഴടക്കിയ വർഷം 
    1953 മെയ് 29 

ആദ്യമായി എവറസ്റ്റ് കീഴടക്കിയത് - 
    എഡ്‌മണ്ട് ഹിലാരി, 
    ടെൻസിങ് നോർഗേ 

എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ വനിത - 
    ജുങ്കോ താബെ (ജപ്പാൻ) 

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കൂടിയ വ്യക്തി - 
    യൂച്ചിറോ മിയൂര (ജപ്പാൻ) 

എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി - 
    ജോർദൻ റോമേറോ 

ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ വ്യക്തി - 
    അപ്പാ ഷെർപ്പ 

എവറസ്റ്റ് കീഴടക്കിയ ആദ്യ വികലാംഗൻ - 
        ടോം വിറ്റാക്കർ 

എവറസ്റ്റ് കീഴടക്കിയ ആദ്യ അന്ധൻ - 
    എറിക് വെയൻമെയർ 

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരി - 
ബചേന്ദ്രിപാൽ 

എവറസ്റ്റ് കീഴടക്കിയ ആദ്യ മലയാളി - 
സി. ബാലകൃഷ്ണൻ 

ആഗോള താപനത്തെപറ്റി ലോക ശ്രദ്ധയാകർഷിക്കാൻ എവറസ്റ്റിന്റെ ബോസ്ക്യാമ്പിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം
നേപ്പാൾ

മൗണ്ട് എവറസ്റ്റ് എന്ന് പേരു ലഭിക്കുന്നതിനുമുമ്പ് - എവറസ്റ്റ് അറിയപ്പെട്ടിരുന്നത് ഏത് പേരിലാണ് ? 
( എ ) മൗണ്ട് ബാങ്ക് 
( ബി ) പീക്ക് - XV 
( സി ) മൗണ്ട് കെ - 2 
( ഡി ) പീക്ക് - XI - x

പടിഞ്ഞാറൻ നേപ്പാളിലെ കുന്നുകളിൽ വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ ഷെർപ്പകൾ. 
ഹിമാലയത്തിലേക്കുള്ള പര്യവേഷണസംഘങ്ങളുടെ വാഹകരാണ് ഷെർപ്പകൾ
എവറസ്റ്റ് പുലികൾ എന്നാണ് ഇവർ അറിയപ്പെടുന്നത്. 
ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് ആരോഹണം ഏറെക്കുറെ അസാധ്യം തന്നെയാണെന്ന് 
ഷെർപ്പകൾ  ബുദ്ധമതാനുയായികളാണ്. 
ഇവരുടെ വസ്ത്രവും ജീവിതരീതിയും തിബറ്റൻ ബുദ്ധംതക്കാരുടേതുപോലെത്തന്നെയാണ്.  ചുബ ഷെർപ്പകളുടെ പാരമ്പര്യവേഷമാണ്.

ഷെർപ്പകളുടെ വീടുകൾ കല്ലു കൊണ്ടായിരിക്കും നിർമ്മിച്ചിരിക്കുക. 
കനത്ത തടികൊണ്ടുള്ള വാതിലുകളും ഉണ്ടാകും.
യാക്കുകളാണ് ഷെർപ്പകളുടെ പ്രധാനപ്പെട്ട വളർത്തുമൃഗം

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ