4.1.30 നവോത്‌ഥാനം- സഹോദരൻ അയ്യപ്പൻ
നവോത്‌ഥാനം - സഹോദരൻ അയ്യപ്പൻ
1889 ഓഗസ്റ്റ് 21-ന് എറണാകുളത്ത് വൈപ്പിൻ ദ്വീപിലെ ചെറായിയിൽ കുമ്പളത്ത് പറമ്പിൽ എന്ന പുരാതന കുടുംബത്തിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും മകനായി ജനിച്ചു. കൊച്ചാവു-ഉണ്ണൂലി ദമ്പതികളുടെ ഒമ്പതു മക്കളിൽ ഏറ്റവും ഇളയ ആളായിരുന്നു അയ്യപ്പൻ.
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളാണ് സഹോദരൻ അയ്യപ്പൻ (ഓഗസ്റ്റ് 21, 1889 - മാർച്ച് 6, 1968). 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച ഒരു വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ. ഗുരുവിന്റെ 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സുപ്രസിദ്ധമായ ആപ്തവാക്യം ഗുരുവിന്റെ അംഗീകാരത്തോടെ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്', എന്ന് അദ്ദേഹം ഭേദഗതി വരുത്തി. ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം, തൊട്ടുകൂടാത്തവരായി അവഗണിക്കപ്പെട്ടിരുന്ന ദളിതരെ ചേർത്ത് 1917 മെയ് 29 ന് മിശ്രഭോജനം നടത്തി. സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സന്ധിയില്ലാ സമരം ചെയ്ത അദ്ദേഹം, ശ്രീ നാരായണ ഗുരുവിന്റെ അയിത്ത വിരുദ്ധമായ ആശയങ്ങൾ നടപ്പിലാക്കുകയായിരുന്നു ലക്ഷ്യം. 1917 മുതൽ 1956 വരെ കേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു വർത്തമാനപ്പത്രമാണ് സഹോദരൻ. കേരളത്തിലെ സാമൂഹികപരിഷ്ക്കർത്താക്കളിലൊരാളായ കെ. അയ്യപ്പൻ സ്ഥാപിച്ച സഹോദരസംഘത്തിന്റെ മുഖപത്രമായാണ് ‘സഹോദരൻ’ പ്രസിദ്ധീകരണം ആരംഭിച്ചത്. 1928 ൽ കൊച്ചിനിയമസഭയുടെ രണ്ടാം തിരഞ്ഞെടുപ്പിൽ തെക്കേ ഈഴവ മണ്ഡലത്തിൽ നിന്നും ജയിച്ച് അയ്യപ്പൻ നിയമസഭയിലെത്തി. നിയമസഭാസാമാജികൻ എന്ന നിലയിൽ അവശരേയും പാവങ്ങളേയും ഉദ്ധരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ അദ്ദേഹം ഏർപ്പെട്ടു.
യുക്തിവാദം, സോഷ്യലിസം, തൊഴിലാളിപ്രസ്ഥാനം, മിശ്രവിവാഹം, അധ:സ്ഥിതരുടെ ക്ഷേത്രപ്രവേശനം, ഉത്തരവാദഭരണം തുടങ്ങിയ ചിന്താസരണികൾക്കുവേണ്ടി സഹോദരൻ ശക്തിയുക്തം വാദിച്ചിരുന്നു.
ഗാന്ധിജിയുടെ ആദർശങ്ങളോട് പൂർണ്ണമായും യോജിച്ചില്ലെങ്കിലും, ഗാന്ധി എന്ന മനുഷ്യനെ അയ്യപ്പൻ ആരാധിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ആശയങ്ങളോട് താൽപര്യമുള്ളയാളായിരുന്നു അയ്യപ്പൻ. കമ്മ്യൂണിസ്റ്റു ചിന്താധാരയെക്കുറിച്ച് സഹോദരനിൽ നിരവധി ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. 1929-ൽ പുറത്തിറങ്ങിയ വാർഷികപ്പതിപ്പിൽ ലെനിന്റെ ജീവചരിത്രം ചിത്രസമേതം പ്രസിദ്ധീകരിച്ചിരുന്നു. അതായിരുന്നു മലയാളപത്രലോകത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്ന ലെനിന്റെ ചിത്രം. 1956 ജൂൺ മാസത്തോടെ പ്രസിദ്ധീകരണം നിലച്ചു
ലോകസംഭവങ്ങളെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന അയ്യപ്പനിൽ മിശ്രഭോജനം എന്ന വിപ്ലവകരമായ കാര്യം ചെയ്യാൻ, അതിനും ഏതാനും മാസങ്ങൾക്കു മുമ്പു നടന്ന റഷ്യൻവിപ്ലവത്തിന്റെ ആദ്യഘട്ടവും ഒരു കാരണമായിരിക്കാം.
സഹോദരൻ,വേലക്കാരൻ,യുക്തിവാദി എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ചു.
പ്രധാന രചനകൾ
റാണി സന്ദേശം
പരിവര്‍ത്തനം
ഉജ്ജീവനം
അഹല്യ
മട്ടാഞ്ചേരിയില്‍ വിദ്യാപോഷിണിസഭ തുടക്കം കുറിച്ചു.
1964 ല്‍ ആലുവയില്‍ ശ്രീ നാരായണ സേവികാ സമാജം ആരംഭിച്ചു.
1968 മാർച്ച് 6 ന് അന്തരിച്ചു.
“ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന് ' എന്ന് ആഹ്വാനം ചെയ്ത സാമൂഹ്യപരിഷ്കർത്താവ് ആര് ?
സഹോദരൻ അയ്യപ്പൻ
കേരളത്തിൽ പുലയരേയും ഈഴവരേയും ഒന്നിച്ചിരുത്തി മിശ്രഭോജനം സംഘടിപ്പിച്ചതാര് ?
സഹോദരൻ അയ്യപ്പൻ
കേരളത്തിൽ പുലയരേയും ഈഴവരേയും ഒന്നിച്ചിരുത്തി മിശ്രഭോജനം സംഘടിപ്പിച്ചതാര് ?
A)അയ്യൻകാളി B) സഹോദരൻ അയ്യപ്പൻ C)ചട്ടമ്പി സ്വാമികൾ D)മന്നത്ത് പത്മനാഭൻ \
Answer) സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ ജനിച്ചത് ?
1889 ആഗസ്റ്റ് 21 (എറണാകുളം ജില്ലയിലെ ചേറായി)
'പുലയൻ അയ്യപ്പൻ' എന്നറിയപ്പെട്ടിരുന്നത്?
സഹോദരൻ അയ്യപ്പൻ
‘അയ്യപ്പൻ മാസ്റ്റർ' എന്നറിയപ്പെട്ടിരുന്നത്?
സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ സ്ഥാപിച്ച സംഘടന?
കേരള സഹോദര സംഘം
സഹോദര സംഘം സ്ഥാപിച്ച വർഷം?
1917
സഹോദര സംഘത്തിന്റെ മുഖപത്രം?
സഹോദരൻ
‘സഹോദരൻ’ എന്ന പത്രം ആരംഭിച്ചത് എവിടെ നിന്നാണ്?
മട്ടാഞ്ചേരി
'വേലക്കാരൻ' എന്ന പത്രം തുടങ്ങിയത്?
സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ സ്ഥാപക എഡിറ്ററായി ആരംഭിച്ച പത്രം?
യുക്തിവാദി
യുക്തിവാദി മാസിക ആരംഭിച്ച വർഷം?
1928
കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ പിതാവ്?
സഹോദരൻ കെ. അയ്യപ്പൻ
ആലുവയ്ക്കടുത്ത് ശ്രീനാരായണ സേവികാ സമാജം ആരംഭിച്ചത്?
സഹോദരൻ അയ്യപ്പൻ (1964)
മിശ്രഭോജന പ്രസ്ഥാനം ആരംഭിച്ചത്
സഹോദരൻ അയ്യപ്പൻ (1917)
സഹോദരൻ അയ്യപ്പൻ മിശ്രഭോജനത്തിന് തുടക്കം കുറിച്ച സ്ഥലം?
ചെറായി
കൊച്ചി രാജാവ് "വീരശൃംഖല” നൽകി ആദരിച്ചത്?
സഹോദരൻ അയ്യപ്പനെ
യുക്തിവാദി മാസികയുടെ ആപ്തവാക്യം?
“യുക്തിയേന്തി മനുഷ്യന്റെ
ബുദ്ധി ശക്തി ഖനിച്ചതിൽ
ലഭിച്ചതല്ലാതില്ലൊന്നും
ലോക വിജ്ഞാനരാശിയിൽ”
സഹോദരൻ അയ്യപ്പൻ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം?
1928
സഹോദരൻ അയ്യപ്പൻ 1938-ൽ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി?
സോഷ്യലിസ്റ്റ് പാർട്ടി
കൊച്ചി മന്ത്രിസഭയിലും തിരുകൊച്ചി മന്ത്രിസഭയിലും അംഗമായിരുന്ന സാമൂഹിക പരിഷ്കർത്താവ്?
സഹോദരൻ അയ്യപ്പൻ
കർമ്മത്താൽ ചണ്ഡാലൻ, കർമ്മത്താൽ ബ്രാഹ്മണൻ ഇപ്രകാരം അഭിപ്രായപ്പെട്ടത്?
സഹോദരൻ അയ്യപ്പൻ
സഹോദരൻ അയ്യപ്പൻ സ്മാരകം എവിടെയാണ് ?
ചെറായി (എറണാംകുളം )
സഹോദരസംഘത്തിന്റെ ഭാഗമായി തുടങ്ങിയ പദ്ധതിയേത് ?
മിശ്രഭോജനം
സഹോദരൻ അയ്യപ്പന്റെ സാംസ്കാരിക സംഘടന ഏത് ?
വിദ്യാപോഷിണി സഭ
ശ്രീനാരായണ സേവികാസമാജം സ്ഥാപിച്ചത് ആര്?
സഹോദരൻ അയ്യപ്പൻ
തിരു -കൊച്ചി സഭയിൽ അംഗമായ സാമൂഹ്യ പരിഷ്‌കർത്താവ് ആര് ?
സഹോദരൻ അയ്യപ്പൻ
സഹോദരൻ.കെ .അയ്യപ്പൻ എന്ന കൃതി രചിച്ചത് ആര് ?
എം .കെ .സാനു
A) Sahodharan Ayyappan
B) Ayyankali
C) Chattampi Swamikal
D) Poykayil Yohannan
Sahodaran Ayyappan launched ‘Mishrabhojanam’ programme at Cherai in the year :
(A) 1915
(B) 1916
(C) 1917
(D) 1918
Name the social
reformer who propounded the idea 'No caste No Religion No God'.
(A) Dr. Palpu
(B) Sree Narayana guru
(C) Kumaranasan(A) Dr. Palpu
(B) Sree Narayana guru
(D) Sahodaran Ayyappan
MACHINIST-STATE
WATER TRANSPORT DATE OF EXAM 05-11-18
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ