current affairs-october 2018

സ്വച്ഛതാ ഹി സേവ (ശുചിത്വമാണ് സേവനം


ശുചിത്വഭാരതം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച ‘സ്വച്ഛതാ ഹി സേവ’ (ശുചിത്വമാണ് സേവനം) പ്രചാരണം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനംചെയ്തു. സ്വച്ഛ് ഭാരത് മിഷൻ നാലു വർഷം പൂർത്തിയാക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ യജ്ഞത്തിന് തുടക്കമിട്ടത്

ശുചിത്വത്തിന് കൂടുതല്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കുകയെന്നതാണ് സ്വച്ഛതാ ഹി സേവ പ്രസ്ഥാനത്തിന്റെ ലക്ഷ്യം

2017 സെപ്റ്റംബറിൽ രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദ് ദേശീയ തലത്തിൽ ആരംഭിച്ച ശുചീകരണ പ്രചാരണ പരിപാടി?

Answer :- സ്വച്ഛതാ ഹി സേവ

വില്ലേജ് റോക്ക്‌സ്റ്റാര്‍സ്
2019-ലെ ഓസ്കർ അവാർഡിന് ഇന്ത്യയിൽ നിന്നുള്ള ഔദ്യോഗിക എൻട്രിയായി റിമാദാസ് സംവിധാനം ചെയ്ത അസമീസ് ചിത്രം വില്ലേ ജ് റോക്ക് സ്റ്റാർസ് തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം വില്ലേജ് റോക്ക് സ്റ്റാർസിന് ലഭിച്ചിരുന്നു.

കഥ, തിരക്കഥ, സംഭാഷണം, നിര്‍മാണം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംവിധാനം തുടങ്ങി സിനിമയുടെ മര്‍മപ്രധാനമായ മേഖലകളെല്ലാം കൈകാര്യം ചെയ്തിരിക്കുന്നത് റിമ ദാസ് തന്നെയാണ്.

മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം മാത്രമല്ല, മികച്ച ബാലതാരത്തിനും എഡിറ്റിംഗിനുമുള്ള പുരസ്‌കാരങ്ങള്‍ കൂടി വില്ലേജ് റോക്ക്‌സ്റ്റാര്‍ കരസ്ഥമാക്കി.ഭാനിത ദാസ്,മനബേന്ദ്ര ദാസ് തുടങ്ങിയ ബാലതാരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന, വിപത്തിലും സന്തോഷത്തിലും പ്രകൃതിയോട് സമരസപ്പെട്ട് മുന്നോട്ട് പോകുന്ന ഒരു ജനതയുടെ ജീവിതത്തിലേക്കാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍ ക്യാമറ തുറന്നുവച്ചിരിക്കുന്നത്. അത്രമേല്‍ സ്വാഭാവികതയോടെ തന്മയത്വത്തോടെ അതു പകര്‍ത്തുവാന്‍ സംവിധായികയ്ക്ക് സാധിച്ചു.

ആസാമിലെ ഉള്‍നാടന്‍ ഗ്രാമത്തില്‍ കഴിയുന്ന ധുനു എന്ന പത്തു വയസ്സുകാരിയുടെ ഗിറ്റാര്‍ സ്വന്തമാക്കണമെന്ന സ്വപ്‌നങ്ങളും അതിലേക്കെത്തുവാനുള്ള അവളുടെ കരുതലുമാണ് ചിത്രത്തിന്റെ കഥാഗതി.

കുട്ടികളുടെ നിഷ്‌കളങ്കതകളിലേക്കും സ്വപ്‌നങ്ങളിലേക്കും ഫ്രെയിമുകള്‍ ചേര്‍ത്തുവച്ചൊരുക്കിയ ചിത്രമാണ് വില്ലേജ് റോക്ക്‌സ്റ്റാര്‍സ്. സത്യസന്ധ്യതയോടെയുള്ള കഥപറച്ചിലിനോട് തീവ്രമായ ദൃശ്യാവിഷ്‌കാരം കൂടി ചേരുമ്പോള്‍ സിനിമ നവ്യമായ ഒരുഭവമാകുന്നു. ഇക്കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ സ്വര്‍ണ കമലം നേടിയ സിനിമ കൂടിയായിരുന്നു

വ്യാജചാരക്കേസ് നടപടിക്ക് ജുഡീഷ്യൽ സമിതി



ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ഐ.എസ്.ആര്‍.ഒ ചാരക്കേസ് അന്വേഷിച്ച മുന്‍ ഡി.ജി.പി സിബി മാത്യൂസ്, പൊലീസ് കെ.കെ.ജോഷ്വ, എസ്.വിജയന്‍ ഉള്‍പ്പെടെയുളളവര്‍ക്കെതിരെ നടപടി വേണമെന്നാണ് നമ്പി നാരായണന്‍ ഹര്‍ജിയില്‍ പ്രധാനമായും ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് റദ്ദാക്കിയതിനെതിരെയാണ് നമ്പി നാരയണന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ഇവർക്കെതിരെ നടപടി നിർദേശിക്കാൻ സുപ്രീം കോടതി ജുഡീഷ്യൽ സമിതിയെ നിയോഗിച്ചു. മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ മൂന്നംഗസമിതി നിർദ്ദേശം സമർപ്പിക്കും. കടുത്ത പീഡനം നേരിട്ട നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു. സംശയത്തിന്റെ പേരില്‍ അറസ്റ്റു ചെയ്തത് ഉന്നതപദവിയിലിരുന്ന ശാസ്ത്രജ്ഞനെയാണെന്നും കോടതി ചൂണ്ടിക്കാട്ടി

കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നാണ് ഐ.എസ്.ആർ.ഒ. ചാരക്കേസ്.തിരുവനന്തപുരം ഐ.എസ്.ആർ.ഒ (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം

ഐഡിയ. വോഡഫോൺ ഏറ്റവും വലിയ ടെലികോം കമ്പനി

ടെലികോം കമ്പനികളായ ഐഡിയ സെല്ലുലാർ, വോഡഫോൺ ഇന്ത്യ എന്നിവയുടെ ലയനം പൂർത്തിയായി. ഇതോടെ ‘വോഡഫോൺ ഐഡിയ ലിമിറ്റഡ്’ എന്ന പുതിയ കമ്പനി പിറന്നു. 34.49 കോടി വരിക്കാരുമായി ഒന്നാം സ്ഥാനത്തായിരുന്ന ഭാരതി എയർടെൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.40.8 കോടി വരിക്കാരുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാവായി വോഡഫോൺ ഐഡിയ. ബലേഷ് ശർമയാണ് പുതിയ കമ്പനിയുടെ സി.ഇ.ഒ. ആദിത്യ ബിർള ഗ്രൂപ്പ് മേധാവി കുമാർമംഗലം ബിർള ചെയർമാനായി12 അംഗ ഡയറക്ടർ ബോർഡിനും രൂപം നൽകി. വോഡഫോൺ, ഐഡിയ ബ്രാൻഡുകൾ തത്കാലം രണ്ടായി തന്നെ തുടരുമെന്ന് കമ്പനി അധികൃതർ അറിയിച്ചു.

ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജൻ ഗെഗോയെ നിയ മിച്ചു
അസം സ്വദേശി ആയ രഞ്ജന്‍ ഗെഗോയ് ഇന്ത്യയുടെ നാല്‍പ്പത്തിയാറാം ചീഫ് ജസ്റ്റിസ് ആയാണ് അധികാരമേല്‍ക്കുന്നത്. 2019 നവംബർ 17 വരെയാണ് അദ്ദേഹത്തിന്റെ കാലാ വധി, മു​ന്‍ സു​പ്രീം​കോ​ട​തി ജ​ഡ്​​ജി മാ​ര്‍​ക​ണ്ഡേ​യ ക​ട്​​ജു​വി​നെ വി​ളി​ച്ചു​വ​രു​ത്തി കോ​ട​തി​യ​ല​ക്ഷ്യത്തിന് നോട്ടീസ് അയച്ച ജഡ്ജിയാണ് രഞ്ജന്‍ ഗെഗോയ്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാണ് ഒരു മുന്‍ ജഡ്ജിയെ വിളിച്ച്‌ വരുത്തി കോടതിയലക്ഷ്യത്തിന് നോട്ടീസ് നല്‍കിയത്.
Q. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്
(A) ആർ.എം, ലോധി
(B) ദീപക് മിശ്ര
(C) എച്ച് എൽ. ദത്ത്

(D) രഞ്ജൻ ഗോഗോയ് 

രാജ്യത്തെ മൂന്നാ മത്തെ വലിയ സ്വകാ ര്യ ബാങ്കായ ആക്സിസ് ബാങ്കിന്റെ മാനേജിങ്  ഡയറക്ടറും സി.ഇ.ഒയുമായി അമിതാഭ് ചൗധരി നിയമിതനായി
നാലുവട്ടം എംഡിയായിരുന്ന ശിഖാ ശർമ നേരത്തേ വിരമിക്കുന്നതിനാലാണ് അമിതാഭ് ചൗധരിയെ നിയമിച്ചത്.ശിഖ 2009-ലാണ് ആക്‌സിസ് ബാങ്കിന്റെ എം.ഡി.യായത്.നിയമനത്തിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. എച്ച്.ഡി.എഫ്.സി. സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമാണ്54-കാരനായ അമിതാഭ് ഇപ്പോൾ. ഏതാനും ദിവസം മുമ്പ് എച്ച്.ഡി.എഫ്.സി. ലൈഫിലെ 55.77 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. ഇതോടെ, അദ്ദേഹം തന്നെയാവും ആക്‌സിസിന്റെ തലപ്പത്തെത്തുക എന്ന അഭ്യൂഹങ്ങൾ ശക്തിപ്പെട്ടിരുന്നു.അമിതാഭ് ചൗധരി ഇൻഫോസിസ്, ബാങ്ക് ഓഫ് അമേരിക്ക എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്..2019 ജനുവരി ഒന്നിന് അദ്ദേഹം ചുമതലയേൽക്കും.മൂന്നു വർഷമാണു കാലാവധി.

മുല്ലപ്പള്ളി രാമച ന്ദനെ കെ.പി.സി.സി. അധ്യക്ഷനായി ചുമതലപ്പെ ടുത്തി

നീണ്ട കാത്തിരിപ്പിനൊടുവിൽ മുല്ലപ്പള്ളി രാമ​ചന്ദ്രനെ കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ചു.വി.എം. സുധീരന്‍ കെ.പി.സി.സി.അധ്യക്ഷ സ്ഥാനം രാജിവെച്ചതിനെത്തുടര്‍ന്ന് ഒന്നരവര്‍ഷത്തോളമായി എം.എം. ഹസനാണ് കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ചിരുന്നത്.


ഗ്രൂപ്പുകളെ അതിജീവിച്ച്​ തെരഞ്ഞെടുപ്പിലേക്ക്​ പാർട്ടിയെ സജ്ജമാക്കുകയെന്ന വലിയ വെല്ലുവിളിയാണ്​ മുല്ലപ്പള്ളിക്കു മുന്നിൽ.കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായി നിയമിച്ചു.ബെന്നി ബഹനാൻ യു.ഡി.എഫ്​ കൺവീനറാകും. പതിവുരീതി വിട്ട്​ മൂന്നു വർക്കിങ്​ പ്രസിഡൻറുമാരെയും പ്രഖ്യാപിച്ചു. എം.​ഐ. ഷാനവാസ്​, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്​ എന്നിവരാണ്​ വർക്കിങ്​ പ്രസിഡൻറുമാർ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ