പുന്നപ്ര വയലാർ സമരം
തിരുവിതാംകൂറിലെ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ ദുർഭരണത്തിനെതിരായി
നടന്ന പ്രക്ഷോഭം
കുറിച്യ കലാപം
പുന്നപ്ര വയലാർ സമരം
ചാന്നാർ ലഹള
Answer: പുന്നപ്ര വയലാർ സമരം
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ - ചേർത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളിൽ ജന്മിമാർക്ക് എതിരേ കുടിയാന്മാരായ കർഷകരും കർഷകത്തൊഴിലാളികളും മുതലാളിമാരിൽ നിന്നും ചൂഷണം നേരിട്ട കയർ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര-വയലാർ സമരങ്ങൾ. സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയിൽ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിർത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാർ ഉയർത്തിയിരുന്നു. 1946 -ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന ഈ സമരങ്ങൾ ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു.നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു.
വിവിധ തൊഴിൽ മേഖലകളിൽ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികൾ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏർപ്പെടുത്തുക, പ്രായപൂർത്തി വോട്ടവകാശം ഏർപ്പെടുത്തുക, ദിവാൻ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉൾപ്പെടെയുള്ള 27 ഇന ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരിന് നിവേദനം സമർപ്പിക്കുകയും ആലപ്പുഴയിൽ 1122 ചിങ്ങം 30 (1946 സെപ്റ്റംബർ 15) ന് തൊഴിലാളികൾ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു. അതേ തുടർന്ന് പരിസരപ്രദേശങ്ങളിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തുടർന്ന് ഒക്ടോബർ 25 ന് ഈ മേഖലയിൽ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാൻ സി.പി. രാമസ്വാമി അയ്യർ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികൾ ഏറ്റുമുട്ടിയത്.നൂറ്റിതൊണ്ണൂറ് പേർ വെടിപെയ്പിൽ മരിച്ചതായി ഔദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു
പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി "ഉഷ്ണരാശി' എന്ന കൃതി രചിച്ചത് ?
വി.എസ്. അച്യുതാനന്ദൻ
കെ.വി. മോഹൻ കുമാർ
പി. ഭാസ്കരൻ
തകഴി
Answer കെ. വി .മോഹൻ കുമാർ (പൊതുവിദ്യാഭ്യാസ ഡയറക്ടർ )
കെ.വി. മോഹൻ കുമാർ
പി. ഭാസ്കരൻ
തകഴി
Answer കെ. വി .മോഹൻ കുമാർ (പൊതുവിദ്യാഭ്യാസ ഡയറക്ടർ )
പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി "തലയോട്'എന്ന കൃതി രചിച്ചത്: തകഴി
പുന്നപ്ര - വയലാർ സമരം പശ്ചാത്തലമാക്കി 'ഉലക്ക' എന്ന കൃതി രചിച്ചത് : പി. കേശവദേവ്
പുന്നപ്ര-വയലാർ സമരം പശ്ചാത്തലമാക്കി "വയലാർ ഗർജ്ജിക്കുന്നു' എന്ന കൃതി രചിച്ചത് : പി.ഭാസ്കരൻ
തുലാം പത്ത് സമരം എന്നറിയപ്പെടുന്നത്: പുന്നപ്ര - വയലാർ സമരം
പുന്നപ്ര - വയലാർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി: വി.എസ്.അച്യുതാനന്ദൻ
കയ്യൂർ സമരത്തിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി - ഇ കെ നയനാർ
പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതി ചെയ്യുന്നത് എവിടെ?ആലപ്പുഴ
പുന്നപ്ര- വയലാർ സമരം അടിച്ചമർത്തിയ ദിവാൻ സി. പി. രാമസോമി അയ്യർ
പുന്നപ്ര- വയലാർ സമരം നടന്ന വർഷം 1946
‘അമേരിക്കൻ മോഡൽ അറബിക്കടലിൽ' എന്ന മുദ്രവാക്യം ഏതു സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? പുന്നപ്ര- വയലാർ
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ നടന്ന സമരം
പുന്നപ്ര വയലാർ സമരം (1946)
പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് – ആലപ്പുഴ
പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .? തലയോട്
സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ നടന്ന സമരം
പുന്നപ്ര വയലാർ സമരം (1946)
പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപം സ്ഥിതിചെയ്യുന്നത് – ആലപ്പുഴ
പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ .? തലയോട്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ