ഇന്ത്യയുടെ ബഹിരാകാശ തുറമുഖഠ-ശ്രീഹരിക്കോട്ട

ഇന്ത്യയിലെ പ്രധാന റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിൽ ഒന്നായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ശ്രീഹരിക്കോട്ട. ഇന്ത്യയുടെ തന്നെ അഭിമാന പദ്ധതികൾക്ക് പിന്തുണ നൽകിയ ഈ കേന്ദ്രം ആന്ധ്ര സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. ചന്ദ്രയാൻ-1 പോലെയുള്ള സ്വപ്ന പദ്ധതികൾക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം ആന്ധ്രയിലെ നെല്ലൂർ ജില്ലയിലാണ്. 

ചെന്നൈയിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ശ്രീഹരിക്കോട്ട.ഇത് ബംഗാൾ ഉൾക്കടലിലെ ഒരു ദ്വീപാണ്.കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഭൂമിശാസ്ത്രപരമായും അനുയോജ്യമാണ് പ്രകൃതി സുന്ദരമായ ഈ സ്ഥലം.ഭൂഭ്രമണം പടിഞ്ഞാറുനിന്നും കിഴക്കോട്ടാണ്. ഇതു പ്രയോജനപ്പെടുത്തി ഭാരമേറിയ ഉപഗ്രഹ വിക്ഷേപണ കേന്ദ്രമായി ശ്രീഹരിക്കോട്ട മാറി. ശ്രീഹരിക്കോട്ടയെ കരയുമായി ബന്ധിപ്പിക്കുന്നത് തടാകത്തിലൂടെയുള്ള റോഡാണ്. രോഹിണി എന്ന ഉപഗ്രഹവുമായി 1979 ഓഗസ്റ്റ് 10നു ഉയർന്നു പൊങ്ങിയ പി.എസ്.എൽ.വി.-3 ആണ് ഇവിടെ നിന്നും വിക്ഷേപിച്ച ആദ്യ വലിയ റോക്കറ്റ്.

2002ലാണ് ഉപഗ്രഹ വിക്ഷേപണകേന്ദ്രത്തിനു ഈ പേര് നൽകിയത്. ശ്രീഹരികോട്ടയിലെ ഉപഗ്രഹ വിക്ഷേപണകേന്ദ്രം തുടക്കത്തിൽ ശ്രീഹരികോട്ട റേഞ്ച് എന്നാണ് അറിയപ്പെട്ടിരുന്നത്. ശ്രീഹരികോട്ടയിലെ പ്രവർത്തനങ്ങൾ ആരംഭിച്ചത് 1971 ഒക്ടോബർ ആണ്.

ഇന്ത്യയുടെ ബഹിരാകാശ തുറമുഖഠ?
A ബാംഗ്ളൂർ 
 B ആന്ധ്രാപ്രദേശ് 
C തുമ്പ 
 D ഹൈദരബാദ്
Ans ആന്ധ്രാപ്രദേശ്

ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ കേന്ദ്രം ❓ ശ്രീഹരിക്കോട്ട
ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണ നിലയമായ ശ്രീഹരിക്കോട്ട ഏത് സംസ്ഥാനത്തിലാണ് ? 
ആന്ധ്രാപ്രദേശ്

ഇന്ത്യയുടെ ബഹിരാകാശ തുറമുഖം എന്നറിയായപെടുന്നത് ശ്രീഹരിക്കോട്ട സതീഷ് ജവാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രം ആന്ധ്രയിലാണ് (പുലിക്കോട് തടാകം തീരത്ത്).

മംഗൾയാൻ പേടകം വിക്ഷേപിച്ചത് 2013 നവംബർ 5ന് 
( സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട ) ...

.ഇന്ത്യയുടെ കേപ്പ് കെന്നടി എന്നറിയപ്പെടുന്നത് ? 
ശ്രീഹരിക്കോട്ട.

ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം
ശ്രീഹരികോട്ട

ശ്രീഹരിക്കോട്ട ഏതു ജില്ലയിലാണ്
നെല്ലൂർ

PSLV-C37 വിക്ഷേപിച്ചത് എവിടെ നിന്ന്?
സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ