2.8 renaissance poykayil yohhananപൊയ്കയിൽ യോഹന്നാൻ


പൊയ്കയിൽ യോഹന്നാൻ (ശ്രീകുമാരഗുരുദേവൻ) പൊയ്കയിൽ യോഹന്നാൻ ഉപദേശി അറിയപ്പെടുന്നത് ഏത് പേരിൽ? (A)കുമാരഗുരുദേവൻ (B) എ കെ ഗോപാലൻ (C) വിശുദ്ധ ചാവറയച്ഛൻ (D) അയ്യങ്കാളി



A
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിലെ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തിൽ പൊതുജനങ്ങൾക്കിടയിൽ അവതരിപ്പിച്ച സാമൂഹികനേതാവായിരുന്നു പൊയ്കയിൽ യോഹന്നാൻ എന്ന പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ. ഇദ്ദേഹം പൊയ്കയിൽ അപ്പച്ചൻ എന്നും അറിയപ്പെടുന്നു. പറയ സമുദായത്തിൽ ജനിച്ച കുമാരന് പുലയരിൽനിന്നും കുറവരിൽ നിന്നുപോലും അയിത്താചരണവും തീണ്ടലും അനുഭവിച്ചാണ് ജീവിക്കേണ്ടിവന്നത്.കുമാരന്റെ കുടുംബം, വലിയ ജൻമിയും മാർത്തോമ വിഭാഗത്തിലെ പ്രമുഖരുമായ ശങ്കരമംഗലത്തുകാരുടെ അടിയാളൻമാരായിരുന്നു കേരളത്തിലെ നവോത്ഥാന പ്രസ്ഥാന ചരിത്രത്തിൽ ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച് പോരാട്ടത്തിന്റെ പാത വെട്ടിത്തെളിച്ച ആചാര്യനാണ് പൊയ്കയിൽ യോഹന്നാൻ .അടിമകളെപ്പോലെ ജീവിച്ചുവന്ന അധഃകൃത വിഭാഗക്കാരുടെ വിമോചകനായിരുന്നു അദ്ദേഹം. ശ്രീനാരായണഗുരുവിനെപ്പോലുളളവർ ഹൈന്ദവമതത്തിലെ സവർണർക്കെതിരെ ആത്മീയകലാപം അഴിച്ചുവിട്ടപ്പോൾ മതപരിവർത്തനം ചെയ്യപ്പെട്ട ദളിതർക്കുവേണ്ടി ക്രൈസ്തവ സവർണർക്കെതിരെ ആത്മീയമായും സായുധമായും പടപൊരുതുക എന്ന ചരിത്രനിയോഗമാണ് പൊയ്കയിൽ അപ്പച്ചനിൽ അർപ്പിതമായത്. പൊയ്കയിൽ യോഹന്നാൻ ജനിച്ചത് 1879 ഫെബ്രുവരി 17 ന് തിരുവല്ലയ്ക്കടുത്ത് പത്തനംതിട്ട ജില്ലയിലെ ഇരവിപ്പേരൂരിൽ. ഇദ്ദേഹം പിന്നീട് 1917 ൽ ഇരവിപുരത്ത് 7 ഏക്കർ സഥലം വാങ്ങി അവിടെ പ്രത്യക്ഷ രക്ഷാദൈവസഭ (പിആർഡിഎസ്) ആസ്ഥാനമന്ദിരം പണികഴിപ്പിച്ചു. പിതാവ് - പൊയ്കയിൽ മല്ലപ്പളളി പുതുപ്പറമ്പിൽ കണ്ടന് മാതാവ് - കുഞ്ഞിളേച്ചി ഭാര്യ - വി ജാനമ്മ മക്കള് - പി ജെ ബേബി(ആചാര്യഗുരു)(മൂത്തപുത്രൻ), പി ജെ തങ്കപ്പൻ (വാഴ്ചയുഗാധിപൻ) വീട്ടുപേര് - പറയസമുദായത്തിൽപ്പെട്ട മന്നിക്കൽപൊയ്കയിൽ വിളിപ്പേര് - പൊയ്കയിൽ അപ്പച്ചൻ, കുമാരന് പ്രത്യക്ഷ രക്ഷാ ദൈവ സഭ എന്ന മതത്തിന്റെ സ്ഥാപകനാണ് പൊയ്കയിൽ യോഹന്നാൻ. കുമാരൻ മതംമാറിയപ്പോൾ സ്വീകരിച്ച പേര് യോഹന്നാൻ എന്നായിരുന്നു. ആരാധകവൃന്ദം അദ്ദേഹത്തെ പൊയ്കയിൽ അപ്പച്ചൻ എന്നും വിളിച്ചുവന്നു. പൊയ്കയിൽ യോഹന്നാൻ ശ്രീകുമാര ഗുരുദേവനായിട്ടാണ് ഇപ്പോൾ ആരാധിക്കപ്പെടുന്നത്. പിന്നീട് വാകത്താനം കലാപത്തിനു നേതൃത്വം നല്കി. സാധാരണക്കാരിലൂടെ യോഹന്നാൻ നടത്തിയ സമരങ്ങളെ അക്കാലത്ത് അടിലഹള എന്നു വിളിച്ചിരുന്നു. വെള്ളനാടി സമരം, അടി ലഹള, മംഗലം ലഹള, മുണ്ടക്കയം ലഹള, വാകത്താനം ലഹള, കൊഴുക്കുച്ചിറ ലഹള തുടങ്ങിയ ലഹളകളാണ് അടി ലഹളകൾ എന്ന് അറിയപ്പെടുന്നത്. അദ്ദേഹവും അനുയായികളും തൂവെള്ള വസ്ത്രം ധരിക്കുകയും മദ്യപാനം, പുകയില മുതലായ ദുശീലങ്ങൾ ഒഴിവാക്കുകയും ചെയ്തു. അധഃകൃത ജനവിഭാഗത്തെ പ്രലോഭിപ്പിച്ച് മിഷനറികൾ നടത്തിവരുന്ന മതപരിവർത്തനത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചത് കുമാര ഗുരുദേവനാണ്. അദ്ദേഹത്തിന്റെ അത്ഭുതകരമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് 1921 ൽ ശ്രീമൂലം പ്രജാസഭയിൽ സാമാജികനായി നാമനിർദേശം ചെയ്തു. ഗാന്ധിജിയുടെ തിരുവിതാംകൂർ സന്ദർശനവേളയിൽ നെയ്യാറ്റിൻകരയിൽ വച്ച് വലിയ സ്വീകരണം നൽകിയത് യോഹന്നാന്റെ നേതൃത്വത്തിലായിരുന്നു. 2006-ൽ വി. വി. സ്വാമി, ഇ.വി. അനിൽ എന്നിവർ ചേർന്ന് ഇദ്ദേഹത്തിന്റെ പാട്ടുകൾ ശേഖരിച്ച് പൊയ്കയിൽ അപ്പച്ചന്റെ പാട്ടുകൾ 1905-1939 എന്ന പുസ്തകമായി പുറത്തിറക്കിയിട്ടുണ്ട്. പ്രസിഡൻഡാണ് പി.ആർ.ഡി.എസ് പരമാധികാരി. പി.ആർ.ഡി.എസ് സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ ‘ആദീയർദീപം’ എന്ന മാസിക കൂടി നടത്തുന്നുണ്ട്. 1939 ജൂലൈ 2 ൽ 60-ാം വയസിലാണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

വാകത്താനത്ത് വെച്ച് ബൈബിൾ കത്തിച്ച് പ്രതിഷേധിച്ച സാമൂഹ്യപരിഷ്കർത്താവ്



 പൊയ്കയിൽ യോഹന്നാൻ ക്രൈസ്തവനും ഹിന്ദുവുമല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ട് വന്ന സാമൂഹ്യപരിഷ്കർത്താവ്



 ദളിതർക്കായി ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ച ആദ്യ വ്യക്തി



 പൊയ്കയിൽ യോഹന്നാൻ അറിയപ്പെട്ടിരുന്ന പേരുകൾ



 പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച സംഘടന



 പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ ആസ്ഥാനം



 പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ച വർഷം?



 പൊയ്കയിൽ യോഹന്നാൻ ശ്രീമൂലം പ്രജാസഭയിൽ അംഗമായ വർഷം



 പുലയൻ മത്തായി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ?



 ദളിത് വിദ്യാർത്ഥികൾക്ക് പ്രത്യേകം സ്കോളർഷിപ്പുകൾ വേണമെന്ന് ശ്രീമൂലം പ്രജാസഭയിൽ നിർദേശിച്ചത്?



 പൊയ്കയിൽ യോഹന്നാൻ മരണമടഞ്ഞ വർഷം?



 അവശതയനുഭവിക്കുന്ന ജനവിഭാഗത്തിന്റെ മോചനത്തിനായി 'അടി ലഹള' എന്ന എന്നറിയപ്പെട്ടിരുന്ന പ്രക്ഷോഭം നടത്തിയത്?



 അടി ലഹളയിൽ ഉൾപ്പെടുന്ന പ്രക്ഷോഭങ്ങൾ?



 പൊയ്കയിൽ യോഹന്നാൻറെ നേതൃത്വത്തിൽ നടന്ന ലഹളകൾ



 പൊയ്കയിൽ യോഹന്നാൻ എന്ന പുസ്തകത്തിന്റെ രചയിതാവ്?



 പൊയ്കയിൽ യോഹന്നാൻ രചിച്ച കവിതാസമാഹാരം?



 പൊയ്കയില് യോഹന്നാന് സ്വീകരിച്ച പേര്?



 പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം?


Who started “Prathyaksha Raksha Daiva Sabha” ?
A) Kumaranasan
B) Poykayil Yohannan
C) K.P. Kesava Menon
D) Vaikunda Swamikal

Prathyaksha Raksha Daiva Sabha was social reform movement started by :
(A) Kumara Guru
(B) Pampady John Joseph
(C) Ayyankali
(D) Pandit Karuppan



Poikayil Yohannan nominated to sreemoolam prajasabha in the year : 
(A) 1921 
(B) 1926 
(C) 1929 
(D) 1934


അഭിപ്രായങ്ങള്‍

  1. പുലയൻ മത്തായി എന്നൊരു േരിൽ െയ്കയിൽ േന്നാൽ അറിയപ്പെട്ടിരുന്നില്ല

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ