Exam point 1


Q) ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്? A)മാർത്താണ്ഡ വർമ B) സ്വാതിതിരുനാൾ C) ധർമ്മരാജ D) രാജാകേശവദാസൻ


പരസ്ത്രീബന്ധം ആരോപിക്കപ്പെട്ട നമ്പൂതിരി സമുദായത്തിലെ അംഗങ്ങൾ കുറ്റം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാനായി കേരളത്തിൽ നടത്തിയിരുന്ന ഒരു സത്യപരീക്ഷ ആയിരുന്നു ശുചീന്ദ്രം കൈമുക്ക്. ശുചീന്ദ്രം പ്രത്യയം എന്നായിരുന്നു ഈ പരീക്ഷയുടെ ഔദ്യോഗികനാമമെങ്കിലും കൈമുക്ക് എന്ന അനൗദ്യോഗിക പേർ ആയിരുന്നു കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലുള്ള ഉദയമാർത്താണ്ഡമണ്ഡപത്തിൽ വെച്ച് നടത്തിയിരുന്നതിനാലാണ് ഇതിനു ശുചീന്ദ്രം കൈമുക്ക് എന്ന് വിളിച്ചിരുന്നത് . കുറ്റം ആരോപിക്കപ്പെട്ട ആൾ ശുചീന്ദ്രം ക്ഷേത്രത്തിനു മുന്നിലുള്ള ഉദയമാർത്താണ്ഡമണ്ഡപത്തിൽ പൊതുജനത്തിനും ക്ഷേത്രാധികാരികൾക്കും മുന്നിൽ വച്ച് ഒരു പാത്രത്തിലെ തിളച്ച നെയ്യിൽ കൈ മുക്കി പാത്രത്തിനുള്ളിലെ മുദ്രയുള്ള സ്വർണ്ണനാണയം പുറത്തെടുത്ത് നൽകണം. ഈ ചടങ്ങ് നടന്ന് മൂന്നുനാളിനു ശേഷം കയ്യിൽ പൊള്ളലേറ്റ അടയാളങ്ങൾ ഒന്നും ഇല്ലെങ്കിൽ കുറ്റം ചെയ്തിട്ടില്ല എന്നും മറിച്ചായാൽ കുറ്റക്കാരനാണെന്നും തീർപ്പാക്കുന്നു അഗ്നിപരീക്ഷ മുതലായ പഴയതരം പ്രാകൃതപരീക്ഷകളെ നിർത്തൽ ചെയ്യുന്നതിനു വേണ്ടിയുള്ള നടപടികളുമായി 1810-19 വരെ തിരുവിതാംകൂറിലെ റസിഡണ്ടായിരുന്ന കേണൽ മൺറോ മുന്നോട്ട് വന്നെങ്കിലും അന്നത്തെ റാണിയും പണ്ഡിതൻമാരും അദ്ദേഹത്തിന്റെ നീക്കത്തെ ശക്തിയായി എതിർത്തു. ഒടുവിൽ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതിതിരുനാൾ ഈ ദുരാചാരം നിറുത്തലാക്കി[5]. 1844-45-ൽ ശുചീന്ദ്രത്തുവച്ചുനടന്ന അഗ്നിപരീക്ഷയാണ് കേരളത്തിൽ ഏറ്റവും ഒടുവിലത്തേതെന്ന് കേരളചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്..
 സ്വാതി തിരുനാളിൻറെ യഥാർത്ഥ നാമം



 ആധുനിക തിരുവിതാംകൂറിൻറെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്



സ്വാതി തിരുനാളിൻറെ പ്രധാന കൃതികൾ


ഗർഭശ്രീമാൻ, സംഗീതജ്ഞരിലെ രാജാവ്, രാജാക്കന്മാരിലെ സംഗീതജ്ഞൻ എന്നിങ്ങനെ വിളിക്കപെട്ടത്



 വീണവായനയിലും സംഗീതത്തിലും വിദഗ്ദ്ധനായിരുന്ന ഭരണാധികാരി



ഇരുപതിലധികം ഭാഷകൾ കൈകാര്യം ചെയ്തിരുന്ന ഭരണാധികാരി



ഹജൂർ കച്ചേരി കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി



തഞ്ചാവൂർ നാൽവർ എന്ന പണ്ഡിതന്മാർ അലങ്കരിച്ചത് ഏത് ഭരണാധികാരിയുടെ സദസ്സിനെയാണ്



 1837 ഇൽ ആധുനിക ലിപി വിളംബരം തിരുവിതാംകൂറിൽ നടപ്പിലാക്കിയ ഭരണാധികാരി



 തിരുവിതാംകൂറിൽ ജലസേചന വകുപ്പ്, എൻജിനീയറിങ് വകുപ്പ്, കൃഷി, പൊതുമരാമത്ത് വകുപ്പ് എന്നിവ കൊണ്ടുവന്ന ഭരണാധികാരി



 തിരുവനന്തപുരം മൃഗശാല, നക്ഷത്ര ബംഗ്ളാവ്,തൈക്കാട് ആശുപത്രി, കുതിര മാളിക എന്നിവ ആരംഭിച്ച ഭരണാധികാരി



തിരുവിതാംകൂറിൽ വാനനിരീക്ഷണ കേന്ദ്രം, ഇംഗ്ലീഷ് സ്കൂൾ എന്നിവ സ്ഥാപിച്ചത്



 മോഹിനിയാട്ടത്തിന് രൂപം കൊടുത്ത ഭരണാധികാരി



 തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾക്ക് രൂപം കൊടുത്ത രാജാവ്



ദക്ഷിണഭോജൻ എന്നറിയപ്പെട്ട തിരുവിതാംകൂര് രാജാവ്



തെക്കാട് അയ്യയെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചുവരുത്തിയ തിരുവിതാംകൂർ രാജാവ്-



തിരുവിതാംകൂറിൽ (ഇന്ത്യയിലെ തന്നെ ആദ്യത്തെ) സെൻസസ് നടത്തിയത്



 തിരുവിതാംകൂറിനെ ഒരു മാതൃകാരാജ്യം ആയി മാറ്റാൻ ഉള്ള ഭരണമണ്ഡലത്തിന് അടിത്തറ പാകിയത്



 സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ