പാലക്കാട്


പാലക്കാട് 
1957 ജനുവരി ഒന്നിനാണ്‌ പാലക്കാട്‌ ജില്ല രൂപം കൊണ്ടത്‌. 4480 ച.കി.മീ. ആണ് പാലക്കാടിന്റെ വിസ്തീർണ്ണം എ. ഡി. ഒന്നാം നൂറ്റാണ്ടിൽ 'പൊറൈനാട്‌' എന്നായിരുന്നു പാലക്കാടിന്റെ പേര്‌. 1363-ൽ കോഴിക്കോട്‌ സാമൂതിരി പാലക്കാട്‌ പിടിച്ചടക്കി. പാലക്കാട്‌ രാജാവ്‌ മൈസൂർരാജാവിന്റെ സഹായം തേടി. മൈസൂർ സൈന്യം വന്നപ്പോഴേക്കും സാമൂതിരി നാടുവിട്ടു. പിന്നീട്‌ ഹൈദരാലി പാലക്കാട്‌ പിടിച്ചു. ഹൈദരാലിയുടെ 1766-77 കാലത്ത്‌ നിർമിച്ചതാണ്‌ ഇന്നു കാണുന്ന പാലക്കാട്‌ കോട്ട. ടിപ്പുവും ഇംഗ്ലീഷുകാരും തമ്മിൽ നടന്ന യുദ്ധത്തേത്തുടർന്ന് 1792-ൽ പാലക്കാട്‌ ബ്രിട്ടീഷ്‌ അധീനതയിലായി. ബ്രിട്ടീഷ് ഭരണകാലത്ത് മദ്രാസ് പ്രസിഡൻ സിയുടെ കീഴിലെ മലബാർ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. സ്വാതന്ത്ര്യത്തിന് ശേഷം മദ്രാസ് സംസ്ഥാനത്തിന് കീഴിലായി. 1956ൽ കേരളം രൂപീകൃതമായപ്പൊൾ മലബാർ ജില്ലയെ മൂന്നായി വിഭജിച്ച്‌ പാലക്കാട്, കണ്ണൂർ, കോഴിക്കോട്‌ എന്നീ ജില്ലകൾ രൂപവത്കരി ച്ചു. കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006-ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. കേരളത്തിന്റെ ഏറ്റവും പുരാതനവും സമ്പന്നവുമായ സാംസ്കാരിക പൈതൃകം എന്ന ഖ്യാതി പാലക്കാടിനുണ്ട്. തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെകോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശത്താണ്. പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം പാലക്കാട് ജില്ലക്ക് തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്.പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ്‌ പൊറാട്ടു നാടകം പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് . സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ്‌ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. പാണൻ എന്ന സമുദായത്തിൽ പെട്ടെവരാണ്‌ ഇത് അവതരിപ്പിക്കുന്നത്. പുരുഷന്മാരാണ്‌ കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്

താലൂക്കുകൾ: പാലക്കാട്, ഒറ്റപ്പാലം, ആലത്തൂർ, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി.


മുനിസിപ്പാലിറ്റികൾ: പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂർ, ചിറ്റൂർ-തത്തമംഗലം


പ്രധാനപ്പെട്ട സ്ഥലങ്ങൾ: പാലക്കാട് , ഒറ്റപ്പാലം,ചിറ്റൂർ, ഷൊർണൂർ,ആലത്തൂർ,മണ്ണാർക്കാട്, ചെർപ്പുളശ്ശേരി, പട്ടാമ്പി, കൂറ്റനാട്, കൊപ്പം, വടക്കഞ്ചേരി, നെന്മാറ, കൊല്ലങ്കോട്.


വേറിട്ട വസ്തുതകൾ



*തരൂർ സ്വരൂപം എന്നറിയപ്പെട്ടത് പാലക്കാട് രാജ വംശമാണ്.

*പാലക്കാട്ടെ അട്ടപ്പാടിയിൽനിന്നാണ് സംഘകാല പാരമ്പര്യ തെളിവായി 'വീരക്കല്ല് ലഭിച്ചത്.

*പ്രാചീനകാല ത്ത് നാവുദേശം എന്നറിയപ്പെട്ടത്.ചിറ്റൂർ.

*ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണകേന്ദ്രമാണ് കെ.കെ. നീലകണ്ഠന്റെപേരിൽ അറിയപ്പെടുന്ന ചൂലന്നൂർ.

*കേരളത്തിൽ ഓറഞ്ചുതോട്ടങ്ങൾക്ക് പ്രശസ്തമായ സ്ഥലമാണ് പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി.

*'പാലക്കാടൻ മലനിരകളുടെ റാണി' എന്നുവിളിക്കുന്നത് നെല്ലിയാമ്പതി.

*പശ്ചിമഘട്ടത്തിലെയും കേരളത്തിലെയും ഏറ്റവും വലിയ ചുരമാണ് പാലക്കാടു ചുരം
*കേരളത്തിലെ ആദ്യറോപ് വെ, റോക്ക് ഗാർഡൻ എന്നിവ മലമ്പുഴയിലാണ്.

ഒഴുകുന്ന മലിനീകരണം ഏറ്റവും കുറഞ്ഞ നദിയാണ് കുന്തിപ്പുഴ,.

*കുന്തിപ്പുഴയിലെ വിവാദപദ്ധതിയായിരുന്നു പാത്രക്കടവ് പദ്ധതി.

*സൈലൻറ് വാലിയിൽനിന്ന് ഉദ്ഭവിക്കുന്ന പുഴയാണ് തൂതപ്പുഴ. 

*പാലക്കാട് ചുരം പാലക്കാട് ജില്ലയെ കോയമ്പത്തുരുമായി ബന്ധിപ്പിക്കുന്നു.
*പ്രാചീനകാലത്ത് 'സൈരന്ധ്രീവനം' എന്നറിയപ്പെട്ട ഈ പ്രദേശം നിശ്ശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്നു.

*വെടിപ്ലാവുകളുടെ സാന്നിധ്യമാണ് സൈലൻറ് വാലിയുടെ മറ്റൊരു പ്രത്യേകത.

*ചുണ്ണാമ്പുനിക്ഷേപത്തിൽ പ്രശസ്തമായ വാളയാറിലാണ് മലബാർ സിമൻറ്സിന്റെ ആസ്ഥാനം.

*ശിരുവാണി അണക്കെട്ട് വഴിയാണ് കോയമ്പത്തൂർ നഗരത്തിന് ജലവിതരണം നടത്തുന്നത്.

*അട്ടപ്പാടിയുടെ വികസനത്തിനായി സർക്കാർ രൂപംനല്ലിയ പദ്ധതിയാണ് അഹാഡ്സ്.

*പെരുമാട്ടി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്ലാച്ചിമടയിൽ കൊക്ക കോള കമ്പനിക്കെതിരെ സമരം നയിച്ച വനിതയാണ് മയിലമ്മ.

*കല്ലുവഴിചിട്ടയ്ക്ക് ജന്മം നല്കി'കഥകളി ഗ്രാമം' എന്ന വിശേഷണം സ്വന്തമാക്കിയത് വെള്ളിനേഴി ഗ്രാമം.

*സംഗീതോപകരണങ്ങളുടെ നിർമാണത്തിന് പ്രശസ്തമാണ് പെരുവേമ്പ്.

*പാലക്കാട് ജില്ലയിലെ ജൈനിമേട് എന്ന സ്ഥലത്തുവെച്ചാണ് കുമാരനാശാൻ വീണപൂവ് രചിച്ചത്.

*1921 -ൽ ടി. പ്രകാശം അധ്യക്ഷനായ കെ.പി.സി.സി.യുടെ ആദ്യസമ്മേളനം നടന്നത് ഒറ്റപ്പാലത്തായിരുന്നു. 

ആരാണ് പാലക്കാടു കോട്ട പണികഴിപ്പിച്ചത് ?

ഹൈദരാലി(1766)

പാലക്കാട് ജില്ലയിലെ തനതു കലാരൂപം?

കണ്യാർകളി

കേരളത്തിലെ ഏറ്റവും വലിയ ചുരം?

പാലക്കാട്

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ട്?

മലമ്പുഴ അണക്കെട്ട്

കേരളത്തിന്റെ വൃന്ദാവനം?

മലമ്പുഴ

കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ?

മലമ്പുഴ സൈലന്റ് വാലിയെ നാഷണൽ പാർക്ക് ആയി പ്രഖ്യാപിച്ച വര്ഷം?

1984

സൈലന്റ് വാലി സ്ഥിതിചെയ്യുന്ന താലൂക്ക്?

മണ്ണാർക്കാട്

സിംഹവാലൻ കുരങ്ങുകൾക്കു പ്രസിദ്ധമായ ദേശീയോദ്യാനം?

സൈലന്റ് വാലി

സൈലന്റ് വാലിയിലൂടെ ഒഴുകുന്ന നദി?

കുന്തിപ്പുഴ

തമിഴ്‌നാട്ടിലൂടെ മാത്രം പ്രവേശിക്കാവുന്ന കേരളത്തിലെ വന്യജീവി സങ്കേതം?

പറമ്പിക്കുളം

പറമ്പിക്കുളം വന്യജീവി സങ്കേതത്തിന്റെ ആസ്ഥാനം?

തൂണക്കടവ്

പറമ്പിക്കുളം വന്യജീവി സങ്കേതത്തെ കടുവ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച വർഷം?

2010

കേരളത്തിൽ ലേബർ ബാങ്ക് ആരംഭിച്ച ആദ്യ ഗ്രാമ പഞ്ചായത്?

അകത്തേത്തറ

കേരളത്തിൽ പൂർണ്ണമായും വൈദ്യുതീകരിച്ച ആദ്യ ഗ്രാമപഞ്ചായത്?

കണ്ണാടി

കേരളത്തിലെ ആദ്യ വിൻഡ് ഫാം ആരംഭിച്ച വ്യാവസായിക പട്ടണം?

കഞ്ചിക്കോട്

കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ഗ്രാമപഞ്ചായത്?

പടവയൽ

മലബാർ സിമെൻറ് ആസ്ഥാനം?

വാളയാർ

കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?

ഷൊർണൂർ

കേരളത്തിലെ ഏക മയിൽ സങ്കേതം?

ചൂലന്നൂർ

ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച കേരളത്തിലെ ആദ്യ മിനി ജലവൈദ്യുത പദ്ധതി?

മീൻവല്ലം

BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് ) കേരളത്തിലെ ആസ്ഥാനം?


തത്തമംഗലം


അട്ടപ്പാടിയുടെ ഒഴുകുന്ന നദി?


ശിരുവാണിപ്പുഴ

Q. Malampuzha Dam situated in the district of :
(A) Palakkad 
(B) Wynad
(C) Edukki
(D) Pathanamthitta

 Choolannur Bird Sanctuary is located at
(A) Palakkad 
(B) Idukki
(C) Thrissur
(D) Pathanamthitta







ഉത്തരം: പാലക്കാട്

1.കേരളത്തിലെ ഏറ്റവും വലിയ ജില്ല.



2.ഏറ്റവും കൂടുതൽ പട്ടികജാതിക്കാരുള്ള ജില്ല.




3.കേരളത്തിൽ കർഷകത്തൊഴിലാളികൾ കൂടുതലുള്ള ജില്ല.


4.നെല്ലുത്പാദനത്തിൽ ഒന്നാംസ്ഥാനത്തുള്ള ജില്ല.


5.ഓറഞ്ച്, മധുരക്കിഴങ്ങ്, കരിമ്പ്, നിലക്കടല, പയറു വർഗങ്ങൾ, ഉത്പാദനത്തിൽ ഒന്നാംസ്ഥാനം.


6.പരുത്തി ഉത്പാദിപ്പിക്കുന്ന ഏക ജില്ല.


7.ഏറ്റവും കൂടുതൽ ചുണ്ണാമ്പുനിക്ഷേപമുള്ള ജില്ല.


8.കേരളത്തിലെ ഏക IIT (ഇന്ത്യൻ ഇസ്റ്റിറ്റ്യൂട്ട് ഓഫ്ടെക്നോളജി) സ്ഥാപിതമായ ജില്ല.


9. ഇന്ത്യയിലെ / കേരളത്തിലെ ആദ്യ വിവരസാങ്കേതികവിദ്യാ ജില്ല.


10.കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർവത്കൃത കളക്ടറേറ്റ്.


11.കേരളത്തിൽ ഏറ്റവും കൂടുതൽ വില്ലേജുകളുള്ള ജില്ല.


12.കരിമ്പനകളുടെ നാട് എന്നറിയപ്പെടുന്നു.


13.കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷികാവശ്യത്തിനായി ഉപയോഗിക്കുന്ന ജില്ല.


14.രാജ്യത്തെ ആദ്യ HIV/AIDSസാക്ഷരതാ ജില്ല.


15.കേന്ദ്ര സർക്കാരിന്റെ 'അമൃത്' പദ്ധതിയിൽ ഉൾപ്പെട്ട കേരളത്തിലെ ആദ്യനഗരം.




16.കേരളത്തിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല


17. പ്രസിദ്ധമായ ധോണി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.


18. ഇന്ത്യയിലെ ആദ്യ മയിൽ സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്.


19. കേരളത്തിലെ ഏറ്റവും വലിയ റയിൽവേ ഡിവിഷൻ.


20. കേരളത്തിലെ രണ്ടാമത് രൂപം കൊണ്ട റയിൽവേ ഡിവിഷൻ.


21. കേരളത്തിന്റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല.


22.കേരളത്തിൽ നെല്ല് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല.


23. കേരളത്തിൽ എറ്റവും കുറവ് സാക്ഷരതയുള്ള ജില്ല.


24. കേരളത്തിലെ ആദ്യ സമ്പൂർണ്ണ ബാങ്കിംങ് ജില്ല.


25. പൊറാട്ട് നാടകം ഏത് ജില്ലയുടെ തനതു കലാരൂപമാണ്?



                                               ..........................***.........................




അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ