ഉത്തർപ്രദേശ്
ഉത്തർപ്രദേശ്
ജനസംഖ്യയനുസരിച്ചു ഒന്നാമത്തേയും വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്; ലഖ്‌നൗ ആണ് തലസ്ഥാനം. ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരവും വ്യവസായിക തലസ്ഥാനവുമാണ് കാൺപൂർ. ഇന്ത്യൻ നെപ്പോളിയൻഎന്ന് അറിയപ്പെടുന്ന സമുദ്രഗുപ്തന്റെ സ്തൂപം സ്ഥിതിചെയ്യുന്ന അലഹബാദ്, ഹർഷവർദ്ധന്റെആസ്ഥാനമായിരുന്ന കാനൂജ് തുടങ്ങിയവ ഇവയിൽ ചിലതാണ്. സിക്കന്ദർ ലോധിപണികഴിപ്പിക്കുകയും, 16-17 നൂറ്റാണ്ടുകളിൽ മുഗൾ സാമ്രാജ്യത്തിന്റെ ആസ്ഥാനമായിത്തീരുകയും ചെയ്ത ആഗ്ര ഈ സംസ്ഥാനത്തിലാണ്. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ താജ് മഹൽ, തീർത്ഥാടനകേന്ദ്രമായ കാശി, ഒന്നാം സ്വാതന്ത്ര്യസമരം തുടങ്ങിയ മീററ്റ് എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിൽ സ്ഥിതിചെയ്യുന്നു. സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ പ്രധാനമന്ത്രിപദത്തിലെത്തിയ ജവഹർലാൽ നെഹ്രു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, ചരൺ സിംഗ്, വി.പി. സിംഗ്, ചന്ദ്രശേഖർ, അടൽബിഹാരി വാജ്പേയ് തുടങ്ങിയ നേതാക്കൾ ഉത്തർപ്രദേശിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ്. ഉത്തർപ്രദേശിന്റെ പടിഞ്ഞാറ്, കേന്ദ്രഭരണപ്രവിശ്യയായ ഡൽഹി, ഹിമാചൽപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളും കിഴക്ക് ബീഹാറും, തെക്ക് മധ്യപ്രദേശും, വടക്ക് ഉത്തരാഖണ്ഡും, നേപ്പാളുമാണ്. നേപ്പാളുമായുള്ള അതിർത്തി അന്താരാഷ്ട്ര അതിർത്തിയാണ്. ഉത്തർപ്രദേശിലെ ഏറിയഭാഗവും സമതലങ്ങളാണ്.
*ഉത്തർപ്രദേശിന് ഇന്ത്യൻ യൂണിയനിലെ സംസ്ഥാനപദവി ലഭിച്ചതെന്ന്?
1950 ജനുവരി 26-
*ഉത്തർപ്രദേശിൽ കുംഭമേള നടക്കുന്ന സ്ഥലം?
അലഹബാദ്
*ഇന്ത്യൻ സ്റ്റാൻഡേർഡ് സമയരേഖ(Indian standard Time line) കടന്നുപോകുന്ന സ്ഥലം
അലഹബാദ് (82.5 ഡിഗ്രി കിഴക്ക്)
*ത്രിവേണി സംഗമം നടക്കുന്ന സ്ഥലം
അലഹബാദ്
*ഗംഗ-യമുന നദികളുടെ സംഗമസ്ഥലം?
അലഹബാദ്
*പ്രാചീനകാലത്ത് പ്രയാഗ് എന്നറിയപ്പെടുന്നത്?
അലഹബാദ്
*ഉത്തര്‍പ്രദേശിലെ അലഹബാദിന്റെ പേര് യോഗി ആദിത്യനാഥ് മന്ത്രിസഭ
പ്രയാഗ്‌രാജ് എന്നാക്കി മാറ്റി.
*ദേശീയ ജലപാത1 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ
അലഹബാദ് - ഹാൽഡിയ ദേശീയ ജലപാത
*ആരാണ് അലഹബാദ് നഗരം സ്ഥാപിച്ചത് ?
അക്ബർ.
*ഇന്ത്യയിലെ ആദ്യ ദളിത് വനിതാ മുഖ്യമന്ത്രി
മായാവതി
*ഇന്ത്യയിൽ ഏറ്റവും കൂടുതൽ തവണ മുഖ്യമന്ത്രിയായ വനിത
മായാവതി
*പിച്ചള വ്യവസായത്തിന്/ നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം
അലിഗഡ്
*അലിഗഡ് പ്രസ്ഥാനം ആരംഭിച്ചത്?
സർ സയ്യിദ് അഹമ്മദ്ഖാൻ (1875)
*സയ്യിദ് അഹമ്മദ് ഖാൻ അലിഗഡിൽ സ്ഥാപിച്ച കോളേജ്?
മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ്
*മുഹമ്മദൻ ആംഗ്ലോ ഓറിയന്റൽ കോളേജ് ഇപ്പോൾ അറിയപ്പെടുന്നത് ഏത് പേരിൽ?
അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി
*29ആം വയസ്സിൽ ജാമിയ മിലിയ ഇസ്ലാമികയൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും പിന്നീട് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറാകുകയും അതിനുശേഷം ഇന്ത്യൻ രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
സാക്കിർ ഹുസൈൻ
*ലഖ്‌നൗ സ്ഥിതിചെയ്യുന്ന നദീ തീരം
ഗോമതി
*ഉത്തർപ്രദേശിൻറെ ആദ്യ മുഖ്യമന്ത്രി
ഗോവിന്ദ വല്ലഭ് പന്ത്
*ഉത്തർപ്രദേശിൻറെ സാമ്പത്തിക, വ്യാവസായിക തലസ്ഥാനം
കാൺപൂർ
*ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്
കാൺപൂർ
*ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം കണക്കാക്കുന്ന ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്ന പട്ടണം
മിർസാപൂർ
*ബുദ്ധമതത്തിൻറെ ജന്മസ്ഥലം എന്നറിയപ്പെടുന്ന സ്ഥലം
സാരാനാഥ്
*ഇന്ത്യയുടെ ദേശീയ മുദ്രയായ സിംഹമുദ്ര ഉൾപ്പെട്ട അശോകസ്തംഭം സ്ഥിതിചെയ്യുന്ന സ്ഥലം
സാരാനാഥ്
*താജ്‌മഹൽ സ്ഥിതിചെയ്യുന്ന സ്ഥലം
ആഗ്ര
*ലോകത്തിലെ ഏറ്റവും നീളം കൂടിയ റയിൽവെ പ്ലാറ്റ് ഫോം
ഗോരഖ്‌പൂർ (ഉത്തർപ്രദേശ്, 1366 മീ)
ഉത്തരം: ഉത്തർപ്രദേശ്
1. ഇന്ത്യൻ സംസ്ഥാനങ്ങളിലാദ്യമായി വനിതാ മുഖ്യമന്ത്രിയും വനിതാ ഗവർണറും നിയമിതമായ സംസ്ഥാനം
2. വാരണാസി, മഥുര, അയോദ്ധ്യ, തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം
3. പട്ടികജാതിക്കാർ (SC) ഏറ്റവും കൂടുതലുള്ള സംസ്ഥാനം
4. കന്നുകാലികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
5. ദേശീയ സ്മാരകങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
6. ഏറ്റവും കൂടുതൽ ദേശീയപാതകൾ കടന്നുപോകുന്ന സംസ്ഥാനം
7. ഗ്രാമവാസികൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
8. വില്ലേജുകൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
9. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന സംസ്ഥാനം
10.ഏറ്റവും വലിയ പോലീസ് സേനയുള്ള സംസ്ഥാനം
11. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം
12. ഏറ്റവും കൂടുതൽ ചെറുകിട വ്യവസായ യൂണിറ്റുകളുള്ള സംസ്ഥാനം
13. ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന സംസ്ഥാനം
14. റിഹാന്ത് ജലവൈദ്യുതപദ്ധതി സ്ഥിതിചെയ്യുന്ന സംസ്ഥാനം
15. ട്വിറ്ററിലൂടെ പരാതി പരിഹാര സൗകര്യമൊരുക്കുന്ന ഇന്ത്യയിലെ ആദ്യ പോലീസ് സേന
16. ഇന്ത്യയിലാദ്യമായി ഒരു വനിതാ മന്ത്രി നിയമിതായായ സംസ്ഥാനം
17. ഇന്ത്യയിലെ പഞ്ചസാര കിണ്ണം എന്നറിയപ്പെടുന്ന സംസ്ഥാനം
18. ഇന്ത്യയിൽ ജനസംഖ്യയനുസരിച്ച് ഒന്നാമത്തേയും, വിസ്തീർണമനുസരിച്ച് അഞ്ചാമത്തേയും സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം.
…………………………***………………………………………
Sooper
മറുപടിഇല്ലാതാക്കൂ