Indian Constitution(part 6)- Regulating Act (റെഗുലേറ്റിംഗ് ആക്ട്)

Regulating Act (റെഗുലേറ്റിംഗ്  ആക്ട്)


          ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും , അതിന്റെ മേൽ കൂടുതൽ നിയന്ത്രണത്തിനുമായി ബ്രിട്ടീഷ്‌ പാർലമെന്റ്‌ പാസാക്കിയ നിയമമാണ് 1773 - ലെ റഗുലേറ്റിംഗ് ആക്റ്റ്‌. കമ്പനിയുടെ നടത്തിപ്പിൽ ബ്രിട്ടീഷ്‌ പാർലമെന്റ്‌ ചെലുത്തിയ അധികാരനിയന്ത്രണത്തിന്റെ തുടക്കമായിരുന്നു ഈ ആക്റ്റ്‌.

           1773 - ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ വഴി കമ്പനിയുടെ ഭരണം ബ്രിട്ടീഷ്‌ ഗവണ്മെൻറ് ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും ആ ആക്ടിന്റെ പരിമിതികൾ കാരണം പാർലമെന്റിന്റെ ശ്രമം പരാജയപ്പെടുകയായിരുന്നു. കമ്പനി ഭരണത്തിന്റെ കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ഇംഗ്ലണ്ടിൽ ലഭിച്ചു കൊണ്ടിരുന്നു. ഇതിനെച്ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ സ്ഥിരമായിരുന്നു. അതിനായി രണ്ടു കമ്മിറ്റികളെ രൂപികരിചെങ്കിലും, അപ്പോഴത്തെ ഗവർണർ ജനറലായിരുന്ന വാറൻ ഹേസ്റ്റിംഗ്സിനെ തിരിച്ചു വിളിക്കാനുള്ള കമ്മിറ്റിയുടെ നിർദ്ദേശം കൈക്കൊള്ളാൻ കമ്പനിയുടെ കോർട്ട് ഓഫ് പ്രൊപ്രൈറ്റെഴ്സ് തയ്യാറായില്ല. ഇത് ഭരണപരമായ ഒരു പ്രതിസന്ധിക്ക്‌ വഴിവെച്ചു.

            ഈ പ്രതിസന്ധിയെ തുടർന്ന് പ്രധാനമന്ത്രിയായ ലോർഡ്‌ നോർത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക്‌ രാജിവെക്കേണ്ടി വരികയും, തലസ്ഥാനത്ത് വില്യം പിറ്റ് ദി എങ്ങർ ന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപികരിക്കുയും ചെയ്തു. കോർട്ട് ഓഫ് ഡയറക്ടഴ്സ്ന്റെ പ്രീതി സമ്പാദിക്കത്തക്ക രീതിയിൽ എങ്ങർ പിറ്റ് കൊണ്ട് വന്ന ബില്ലാണ് പിറ്റ്സ് ഇന്ത്യ ആക്റ്റ്‌.1773-ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ ന്റെ കുറവുകൾ പരിഹരിക്കുന്നതിനും കമ്പനിയുടെ അഴിമതി ഭരണം തടയുന്നതിനും വേണ്ടിയാണ് പിറ്റ്സ് ഇന്ത്യ ആക്ടിനു രൂപം നൽകിയത്. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന എങ്ങർപിറ്റ് ന്റെ കാലത്താണ് ഈ ബിൽ കൊണ്ട് വന്നത്. അതിനാലാണ് ഈ ആക്ടിനു ഈ പേര് ലഭിച്ചത്.

1. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ നിയന്ത്രിക്കാന്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റ്  പാസ്സാക്കിയ നിയമം?
റെഗുലേറ്റിംഗ്  ആക്ട് (1773)

2. റെഗുലേറ്റിംഗ് ആക്ട് നടപ്പിലാക്കിയത് ആരുടെ ഭരണ കാലത്ത്?
വാറൻ ഹേസ്ടിംഗ്സ്

3. ബ്രിട്ടീഷ് പാര്‍ലമെന്‍റ് റെഗുലേറ്റിംഗ്  ആക്ട് പാസ്സാക്കിയ വർഷം?
1773

4. റെഗുലേറ്റിംഗ്  ആക്ട് പാസ്സാക്കിയതാര്?
ബ്രിട്ടീഷ്‌ പാർലമെന്റ്

5. റെഗുലേറ്റിംഗ് ആക്റ്റ്‌ വഴി ഉണ്ടായ പ്രതിസന്ധി മൂലം രാജിവെക്കേണ്ടി വന്ന മന്ത്രിസഭ?
ലോർഡ്‌ നോർത്ത് മന്ത്രിസഭ

6. രാജിവെച്ച ലോർഡ്‌ നോർത്ത് മന്ത്രിസഭയ്ക്ക് പകരം സ്ഥാനമേറ്റ മന്ത്രിസഭ?
എങ്ങർ പിറ്റ് മന്ത്രിസഭ

7. റെഗുലേറ്റിംഗ് ആക്ട് പരാജയപ്പെട്ടപ്പോൾ പകരം കൊണ്ടുവന്ന പുതിയ ബിൽ?
പിറ്റ്‌സ് ഇന്ത്യ ആക്ട്

8. 1773 ലെ റഗുലേറ്റിംഗ് ആക്ട് അനുസരിച്ച് ബംഗാളിലെ ഗവർണർ ജനറലായത്?
വാറൻ ഹേസ്റ്റിങ്സ്

9. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ചത്?
വാറൻ ഹേസ്റ്റിങ്സ്

10. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കിയത്?
വാറൻ ഹേസ്റ്റിങ്സ്

11. ബ്രിട്ടീഷ് പാർലമെൻറ് ഇമ്പീച്ച് ചെയ്ത ആദ്യ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

12. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത്?
വാറൻ ഹേസ്റ്റിങ്സ്

13. ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മാറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ  ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

14. റിംഗ് ഫെൻസ് എന്ന നയത്തിൻറെ ശില്പിയായ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

15. കൊൽക്കത്തയിൽ മദ്രസ സ്ഥാപിച്ച ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

16. പിറ്റ്‌സ് ഇന്ത്യ നിയമം പാസാക്കിയ വർഷം?
1784

17. പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

18. ബംഗാളിലെ ആദ്യ ഗവർണർ ജനറൽ?
വാറൻ ഹേസ്റ്റിങ്സ്

19. 'ഗവർണർ ജനറൽ ഓഫ് ബംഗാൾ', 'ഗവർണർ ജനറൽ ഓഫ് ബ്രിട്ടീഷ് ഇന്ത്യ' എന്ന് മാറിയത് ഏത് ആക്ട് പ്രകാരമാണ്?
1833-ലെ ചാർട്ടർ ആക്ട് പ്രകാരം

20. ഗവർണർ ജനറൽ എന്ന തസ്തിക വൈസ്രോയി എന്ന് മാറ്റിയത് ഏത് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരമാണ്?
1858-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം

21. ഏത് ആക്ട് പ്രകാരമാണ് ഇന്ത്യയുടെ ഭരണം ബ്രിട്ടീഷ് രാജ്ഞിയുടെ കീഴിലായത്?
1858-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് പ്രകാരം

22. പ്രവിശ്യകളിൽ ദ്വിഭരണ സമ്പ്രദായം നടപ്പാക്കിയ നിയമം ഏത്?
1919-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്

23. പ്രവിശ്യകളിൽ ദ്വിഭരണം മാറ്റി സ്വയം ഭരണാവകാശം കൊടുത്ത നിയമം ഏത്?
1935-ലെ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ