കാസർഗോഡ്

കാസർഗോഡ്

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ലയാണ്. ആസ്ഥാനം കാസർഗോഡ്. 1984 മെയ്‌ 24-നാണ്‌ ഈ ജില്ല രൂപീകൃതമായത്‌. കിഴക്ക്‌ പശ്ചിമ ഘട്ടം, പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടക സംസ്ഥാനം, തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. ബഹുഭാഷാപ്രദേശമാണ് കാസറഗോഡ്. മലയാളത്തിനു പുറമേ തുളു,കന്നട,ബ്യാരി, മറാത്തി, കോങ്കിണി, ഉർദു എന്നീ ഭാഷകൾ സംസാരിക്കുന്നവരും  ഈ ജില്ലയിലുണ്ട്‌. കോട്ടകളുടെ നാട്, നദികളുടെ നാട് എന്നറിയപെടുന്നതും കാസർഗോഡ് ആണ്.  മഞ്ചേശ്വരം പുഴ ചന്ദ്രഗിരിപ്പുഴ  നിലേശ്വരം പുഴ, തുടങ്ങി 12 ഓളം നദികൾ, ജൈനക്ഷേത്രം, മല്ലികാർജ്ജുന ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങൾ, ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ഹോസ് ദുർഗ് കോട്ട എല്ലാം ഇവിടെയാണ്. കാസർഗോഡ് ജില്ലയിലാണ് എൻഡോസൾഫാൻ ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത്.

കേരളത്തിൽ ഏറ്റവും അവസാനം രൂപം കൊണ്ട ജില്ല?
കാസർഗോഡ്

കേരളത്തിന്റെ ഏറ്റവും വടക്കു ഭാഗത്തുള്ള ജില്ല ഏതാണ്?
കാസർകോട്.

കാസർഗോഡ് ജില്ല നിലവിൽ വന്നതെന്ന്?
1984 മെയ്‌ 24

ചരിത്ര രേഖകളിൽ ഹെർക്വില എന്നറിയപ്പെട്ടിരുന്ന സ്ഥലം
കാസർഗോഡ്

ദൈവങ്ങളുടെ നാട് /നദികളുടെ നാട് എന്നറിയപ്പെടുന്ന നാട്?
കാസർഗോഡ്

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള രാജവംശം ഏതു?
കുമ്പള

ആദ്യ ജൈവ ജില്ല
കാസർഗോഡ്

സപ്തഭാഷാ സംഗമഭൂമി എന്നറിയപ്പെടുന്ന സ്ഥലം
 കാസർഗോഡ്

കേരളത്തിൽ ബ്യാരി, തുളു എന്നീ ഭാഷകൾ സംസാരിക്കുന്ന സ്ഥലം
കാസർഗോഡ്

ടെലിമെഡിസിൻ ആദ്യമായി ആരംഭിച്ച സ്ഥലം
കാസർഗോഡ്

കേരളത്തിലെ ആദ്യ സമ്പൂർണ്ണ രക്തദാന പഞ്ചായത്ത്
മടിക്കൈ (കാസർഗോഡ്)

കേരളത്തിൽ വലുപ്പം കുറഞ്ഞ രണ്ടാമത്തെ ജില്ല
കാസർഗോഡ്

കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാദേശികഭാഷ സംസാരിക്കുന്ന ജില്ല
കാസർഗോഡ്

കേരളത്തിൽ എറ്റവും കൂടുതൽ പുകയില ഉല്പാദിപ്പിക്കുന്ന ജില്ല?
കാസർഗോഡ്

അടയ്ക്ക ഏറ്റവും കൂടുതൽ ഉൽപ്പാദിപ്പിക്കുന്ന രണ്ടാമത്തെ ജില്ല?
കാസർഗോഡ്

ഒന്നാം കേരള നിയമസഭയിൽ ഇ.എം.എസ് പ്രതിനിധാനം ചെയ്ത മണ്ഡലം? നീലേശ്വരം

ആദ്യമായി ഒന്നാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് റാവു ഏതു മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്?
മഞ്ചേശ്വരം

കണ്വതീർത്ഥ ബീച്ച്, കാപ്പിൽ ബീച്ച് എന്നിവ ഏത് ജില്ലയിലാണ്
കാസർഗോഡ്

മല്ലികാർജ്ജുന ക്ഷേത്രം, റാണിപുരം (മാടത്തുമല) ഹിൽസ്റ്റേഷൻ എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
കാസർഗോഡ്

കേരളത്തിലെ ഏക തടാക/ കായല്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നതെവിടെ?
അനന്തപുരം(കാസർഗോഡ് )

കേരളത്തിൽ ഏറ്റവും കൂടുതൽ കോട്ടകൾ ഉള്ളത് എവിടെ?
കാസർഗോഡ്

കേരളത്തിലെ ഏറ്റവും വലിയ കോട്ട?
ബേക്കൽ കോട്ട

ബേക്കൽ കോട്ട പണി കഴിപ്പിച്ചതാര്?
ശിവപ്പ നായ്ക്കർ

ബേക്കലിൻറെ പഴയ പേര്
ഫ്യുഫൽ

ബേക്കൽ കോട്ട, ചന്ദ്രഗിരി കോട്ട, ഹോസ് ദുർഗ് കോട്ട, കുമ്പള കോട്ട എന്നിവ സ്ഥിതിചെയ്യുന്ന ജില്ല
കാസർഗോഡ്

കാഞ്ഞങ്ങാട് കോട്ട എന്നറിയപ്പെടുന്നത്
ഹോസ് ദുർഗ് കോട്ട

ഹോസ് ദുർഗ് കോട്ട പണികഴിപ്പിച്ചത്
സോമശേഖര നായ്ക്കർ

കാസർഗോഡ് ജില്ലയിലെ പ്രധാന കലാരൂപം
യക്ഷഗാനം
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ്, “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”

യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി?
 ശിവരാമകാരന്ത്

ഏതു കലാരൂപത്തെയാണ് കന്നഡ സാഹിത്യകാരൻ ശിവരാമകാരന്ത് പുനരുദ്ധരിച്ചത്?
യക്ഷഗാനം

കേരളത്തില്‍ 'യക്ഷഗാനം' എന്ന നൃത്ത നാടകം പ്രചാരത്തിലുള്ളത് എവിടെയാണ്?
കാസര്‍ഗോഡ്‌

യക്ഷഗാനത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത്
പാർത്ഥി സുബ്ബൻ

കേരളത്തിലെ കേന്ദ്ര സർവകലാശാലയുടെ ആസ്ഥാനം
കാസർഗോഡ്

ഇന്ത്യയിലെ ഏക പുൽത്തൈല ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
കാസറഗോഡ് ജില്ലയിൽ

കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം(സി.പി.സി.ആര്‍.ഐ)
കുഡ്‌ലു-- കാസർഗോഡ്

നിർമൽ പുരസ്‌കാരം നേടിയ ആദ്യ പഞ്ചായത്?
പീലിക്കോട് -- കാസർഗോഡ്

കേരളത്തിലെ കേന്ദ്ര സർവ്വകലാശാല എവിടെയാണ്?
കാസർഗോഡ്

കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല?
കാസർഗോഡ്
*പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു്
കാര്യങ്കോടുപുഴ

കാര്യങ്കോടുപുഴയുടെ മറ്റൊരു പേര്?
തേജസ്വിനി പുഴ

കേരളത്തിന്റെ വടക്കേ അറ്റത്തുള്ള താലൂക്ക്?
മഞ്ചേശ്വരം

ഏറ്റവും വടക്കേ അറ്റത്തുള്ള നദി?
മഞ്ചേശ്വരം പുഴ

കേരളത്തിലെ ഏറ്റവും ചെറിയ നദി?
മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴയുടെ നീളം?
16 കി മീ

കേരളത്തിൽ നദിയായി കണക്കാക്കപ്പെടാനാവശ്യമായ നീളം?
15 കി മീ

മഞ്ചേശ്വരം പുഴയുടെ ഉത്ഭവസ്ഥാനം?
ബാലപ്പൂണിക്കുന്നുകൾ

തലപ്പാടിപ്പുഴ എന്നറിയപ്പെടുന്ന നദി?
മഞ്ചേശ്വരം പുഴ

കാസർഗോഡ് ജില്ലയിലൂടെ മാ ത്രം ഒഴുകുന്നത് പുഴ?
മഞ്ചേശ്വരം പുഴ

മഞ്ചേശ്വരം പുഴയുടെ പതനസ്ഥാനം?
ഉപ്പളക്കായൽ

മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യൻറെ പേരിൽ അറിയപ്പെടുന്ന നദി?
ചന്ദ്രഗിരിപ്പുഴ.
  *ചന്ദ്രഗുപത സാമ്ര്യാജ്യത്തിന്റെ അധിപതിയായിരുന്ന ചന്ദ്രഗുപ്ത മൗര്യൻ കൊട്ടാരം വിട്ട് ജൈനസന്യാസിയായിതന്റെ അവസാന നാളുകൾ ചെലവഴിച്ചിരുന്നത് ഈ പ്രദേശത്തായിരുന്നു എന്നു വിശ്വസിക്കപ്പെടുന്നു. അതിൽ നിന്നുമാണ്‌ ചന്ദ്രഗിരിപ്പുഴയ്ക്ക് ആ പേരു കിട്ടിയത്.
ചന്ദ്രഗിരിപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ജില്ല?

കാസർഗോഡ്
കാസര്കോട് ജില്ലയിലെ ഏറ്റവും നീളം കൂടിയ നദി?
ചന്ദ്രഗിരിപ്പുഴ.

 ചന്ദ്രഗിരിപുഴയുടെ നീളം?
105 കി. മീ.

കാസർഗോഡ് ടൗണിനു ചുറ്റും U ആകൃതിയിൽ ഒഴുകുന്ന നദി?
ചന്ദ്രഗിരിപ്പുഴ

നീലേശ്വരംപുഴയുടെ നീളം?
46 കി. മീ.

അരയിപ്പുഴ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്നപുഴ?
നീലേശ്വരം പുഴ.

അഴിമുഖത്തിനടുത്തു വെച്ച് തേജസ്വിനി പുഴയുമായി ചേരുന്ന പുഴ.
നീലേശ്വരം പുഴ.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ