Keralam- District-എറണാകുളം
എറണാകുളം
നദികൾ
പെരിയാർ, മൂവാറ്റുപുഴയാർ, തൊടുപുഴയാർ എന്നിവയാണ് എറണാകുളം ജില്ലയിലെ പ്രധാന നദികൾ. മൂവാറ്റുപുഴ ഒഴികെ ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും ഒഴുകുന്ന നദിയാണ് പെരിയാർ. പെരിയാറിൻറ പ്രാചീന പേര് ചൂർണി എന്നാണ്. ശ്രീശങ്കരാചാര്യരുടെ ജന്മസ്ഥലമായ കാലടി, ശിവരാത്രിക്ക് പ്രസിദ്ധമായ ആലുവാ മണപ്പുറം, തീർഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളി എന്നിവ പെരിയാറിൻ തീ രത്താണ്.
കായലുകൾ
വേമ്പനാട് കായലിൻറെ ഒരുഭാഗം, കൊടുങ്ങല്ലൂർ കായൽ, വരാപ്പുഴ കായൽ എന്നിവ എറണാകുളം ജില്ലയിലാണ്.
വ്യവസായം
കേരളത്തിന്റെ വ്യവസായ തലസ്ഥാനമാണ് കൊച്ചി. എഫ്.എ.സി.ടി., ഇന്ത്യൻ റെയർ എർത്ത്, എച്ച്.എം.ടി., പ്രിമിയർ ടയേഴ്സ്, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ്, കൊച്ചിൻ ഷിപ്പ് യാർഡ്, ട്രാവൻകൂർ-കൊച്ചിൻ കെമിക്കൽസ് മുതലായവയാണ് പ്രധാന സ്ഥാപനങ്ങൾ. പെരിയാറിന്റെ തീരത്താണ് മിക്ക വ്യവസായ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്. വല്ലാർപാട കണ്ടയ്നർ ടെർമിനലിനെ കൊച്ചിയുമായി ബന്ധിപ്പിക്കുന്ന 4.62 കി.മീറ്റർ പാലമാണ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽപ്പാലം.
പ്രധാന സ്ഥലങ്ങൾ
1568-ൽ നിർമിച്ച ജൂത ആരാധനാലയമായ സിനഗോഗ് ഉൾപ്പെടെ നിരവധി പ്രാചീന കെട്ടിടങ്ങൾ മട്ടാഞ്ചേരിയിലുണ്ട്. ബോൾഗാട്ടി പാലസ്, വെല്ലിങ്ടൺ ദ്വീപ്, ഹിൽപാലസ് മ്യൂസിയം, പരീക്ഷിത്തുസമ്പൂർണ തമ്പുരാൻ മ്യൂസിയം, ആന പരിശീലനകേന്ദ്രമായ കോടനാട്, മാതൃക മത്സ്യബന്ധന ടുറിസം ഗ്രാമമായ കുമ്പളങ്ങി, ഭൂതത്താൻകെട്ട് അണക്കെട്ട് മുതലായവയാണ് സന്ദർശകരെ ആകർഷിക്കുന്ന പ്രധാന സ്ഥലങ്ങൾ. സെൻട്രൽ മറൈൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യനോഗ്രാഫിക് ലബോറട്ടറി, സെൻട്രൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഒാഫ് ഫിഷറീസ് മുതലായവയാണ് ജില്ലയിലെ പ്രമുഖ സ്ഥാപനങ്ങൾ.
കൊച്ചി മെട്രോയിൽ ഭിന്നലിംഗക്കാർക്ക് ജോലി നൽകാൻ കെ.എം.ആർ.എൽ. തിരുമാനിച്ചു.
ഇന്ത്യയിൽ റബ്ബർകൃഷി ചെയ്യുന്നതിനുള്ള ശ്രമങ്ങൾ 1873-ൽ കൊൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ ആരംഭിച്ചെങ്കിലും ആദ്യ റബ്ബർതോട്ടം 1902- ൽ കോതമംഗലത്തിനടുത്ത് തട്ടേക്കാടാണ് തുടങ്ങിയത്.
അന്തർദേശീയ ക്രിസ്തുമത തീർത്ഥാടന കേന്ദ്രമാണ് മലയാറ്റൂർ പള്ളി.
ചരിത്രം
സ്വാതന്ത്ര്യം നേടിയപ്പോൾ സ്വമേധയാ അതിൽ അംഗമായ ആദ്യത്തെ നാട്ടുരാജ്യം കൊച്ചിയായിരുന്നു. ഉദയംപേരൂർ സുന്നഹദോസ് എന്ന ക്രിസ്തുമത സമ്മേളനം നടന്നത് 1599-ൽ ഉദയംപേരൂർ പള്ളിയിലാണ്.
എറണാകുളം
നിലവിൽ വന്നത് : 1958 ഏപ്രിൽ 1
ആസ്ഥാനം : കാക്കനാട്
കേരളത്തിലെ ഏറ്റവും വലിയ കോർപ്പറേഷൻ കൊച്ചി
അറബിക്കടലിന്റെ റാണി കൊച്ചി
കൊച്ചിയെ അറബിക്കടലിൻറെ റാണി എന്ന് വിശേഷിപ്പിച്ചത് - ആർ കെ ഷൺമുഖം ചെട്ടി
കൊച്ചി തുറമുഖത്തിന്റെ ശില്പി - റോബർട്ട് ബ്രിസ്ടോ
കൊച്ചി തുറമുഖത്തിൻറെ ശില്പി\വെല്ലിങ്ടൺ ദ്വീപിലെ റോബിൻസൺ ക്രൂസോ എന്നറിയപ്പെടുന്നത് - റോബർട്ട് ബ്രിസ്റ്റോ
കൊച്ചിൻ സാഗ എന്ന ഗ്രന്ഥത്തിൻറെ കർത്താവ് - റോബർട്ട് ബ്രിസ്റ്റോ
കൊച്ചി തുറമുഖത്തിന്റെ നിർമ്മാണത്തിൻ സഹകരിച്ച രാജ്യം - ജപ്പാൻ
കൊച്ചി എണ്ണശുദ്ധീകരണ ശാലയുമായി സഹകരിച്ച രാജ്യം - അമേരിക്ക
കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ് - വെല്ലിങ്ടൺ ദ്വീപ്
കൊച്ചി തുറമുഖത്തിൻറെ ആഴം കൂട്ടാൻ എടുത്ത മണ്ണ് നിക്ഷേപിച്ച് ഉണ്ടാക്കിയ ദ്വീപ് - വെല്ലിങ്ടൺ ദ്വീപ്
കേരള വെയർ ഹൗസിങ് കോർപറേഷൻ, സിവിൽ സപ്ലൈസ് കോർപറേഷൻ എന്നിവയുടെ ആസ്ഥാനം – കൊച്ചി
കേരളത്തിൽ ആദ്യം കമ്പ്യൂട്ടർ സ്ഥാപിച്ചത് കൊച്ചിയിൽ ആണ്
കൊച്ചി മെട്രോ പദ്ദതിയുടെ നാമം - കൊമെട്ട
കൊച്ചിയുടെ ശ്വാസകോശം- മംഗളവനം
സ്പൈസ് ബോഡിന്റെ ആസ്ഥാനം -കൊച്ചി
കൊച്ചിയുടെ പഴയ നാമം ഗോ ശ്രീ
കേരളത്തിലെ ആദ്യ മെട്രോ – കൊച്ചി
ബിനാലെയ്ക്ക് വേദിയായ ആദ്യ ഇന്ത്യൻ നഗരം – കൊച്ചി
കേരളത്തിലെ ഏറ്റവും വലിയ തുറമുഖം? കൊച്ചി തുറമുഖം
കൊച്ചി തുറമുഖം രൂപപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം – 1341
ഇന്ത്യയിലെ ആദ്യ ഇ-തുറമുഖം നിലവിൽ വന്നത് – കൊച്ചി
കൊച്ചി കപ്പൽ നിർമാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ - റാണി പദ്മിനി (1981)
ATM മെഷീനിലൂടെ പാൽ വിതരണം ലഭ്യമാക്കുന്ന മിൽമയുടെ സംരംഭം ആരംഭിച്ച സ്ഥലം - കൊച്ചി
കേരളത്തിലെ ആദ്യ മറീന സ്ഥാപിച്ചത് - കൊച്ചിയിൽ
കേരളത്തിലെ ഏക കയറ്റുമതി സംസ്‌ക്കരണ മേഖല – കൊച്ചി
നാളികേര വികസന ബോർഡിൻറെ ആസ്ഥാനം – കൊച്ചി
കേരളത്തിലെ സിബിഐ ആസ്ഥാനം സ്ഥിതിചെയ്യുന്നത് - കൊച്ചി
ദക്ഷിണ മേഖലാ നാവിക കമാൻഡിന്റെ ആസ്ഥാനം - കൊച്ചി
INS ഗരുഡ, INS വെണ്ടുരുത്തി, INS ദ്രോണാചാര്യ ഇവയെല്ലാം സ്ഥിതിചെയ്യുന്ന നാവിക കേന്ദ്രം – കൊച്ചി
സ്പൈസസ് ബോർഡ് (സുഗന്ധഭവൻ) എവിടെയാണ്? കൊച്ചി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ