കടംകഥകൾ

                                                                 കടംകഥകൾ
                                                                

കുത്തിയാല്‍ മുളക്കില്ല വേലിയില്‍ പടരും
ചിതല്‍

കൈകൊണ്ടു വിതച്ച്‌ വിത്തുകള്‍ കണ്ണുകൊണ്ടു പൊറുക്കിയെടുക്കും
അക്ഷരങ്ങള്‍

കൈപ്പടം പോലെ ഇല, വിരലുപോലെ കായ
വെണ്ട

കൊമ്പിന്‍മേല്‍ തുളയുള്ള കാള
കിണ്ടി

ചുണ്ടില്ലെങ്കിലും ചിരിക്കും കരയും അട്ടഹസിക്കും
മേഘം

ജീവനില്ല, കാലുമില്ല ഞാന്‍ എത്താത്ത ഇടവുമില്ല എന്നെ കൂടാതെ നിങ്ങളുടെ
ജീവിതം ദുഷ്കരം
നാണയം

തടിയില്‍ വെട്ടി ഇടയ്ക്ക്‌ കെട്ടി തലയില്‍ ചവുട്ടി
നെല്ല്‌ കൊയ്ത്‌ മെതിക്കുക

തോലില്ലാ, കുരുവില്ല, പഴം - തൊട്ടാല്‍ കൈ നക്കിക്കും പഴം
തീക്കനല്‍

നീണ്ടു നീണ്ടു മാനം നോക്കി പോകുന്ന പച്ചക്കുപ്പായക്കാരന്‍
മുള

പഞ്ചപാണ്ഡവന്‍മാരഞ്ചുപേര്‍ക്കും കൂടി ഒരു മുറ്റമേയുള്ളൂ
കൈപ്പടം

പകലെല്ലാം മിന്നിമിന്നി രാത്രി ഇരുട്ടറയില്‍
കണ്ണ്

പച്ചപലക കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ
പപ്പായ

പിടിച്ചാല്‍ ഒരു പിടി അരിഞ്ഞാല്‍ ഒരു മുറം
ചീര

പോകുമ്പോള്‍ പൊണ്‍മണി വരുമ്പോള്‍ വെള്ളിമണി
നെല്ല്‌ മലരാക്കുക

ഉറിയരിവെച്ചു, കുറുകരെ വെന്തു ഉള്ളരി വാങ്ങി ഭഗവാനുണ്ടു എന്നിട്ടും
കിടക്കുന്നു ഒരു ചെമ്പു ചോറ്‌
ചുണ്ണാമ്പ്‌

ഈച്ചതൊടാത്തൊരിറച്ചിക്കഷ്ണം തൊട്ടാല്‍ നക്കുമൊരിറച്ചിക്കഷ്ണം
തീക്കനല്‍

കൈയില്ല, കാലില്ല, വയറുണ്ട്‌, വാലുണ്ട്‌ നീരാടാന്‍ പോകുമ്പോള്‍ പിടിക്കും
ഞാന്‍ നൂറാളെ
വല

ചട്ടിത്തലയന്‍ ചന്തയ്ക്കു പോയി
തണ്ണിമത്തന്‍

ചട്ടിത്തൊപ്പിക്കാരന്റെ കുടവയർ കണ്ടാല്‍ കാലികളുടെ വായില്‍ തേനൂറും
വൈക്കോല്‍

നിലം കിളച്ച്‌ കുട്ടിയുരുളി പുറത്തെടുത്തു
ചേന

ഉണ്ടാക്കാന്‍ പാട്‌, ഉണ്ടാക്കിയാലൊടുങ്ങീല
വിദ്യ

പനയിലായിരം ചുവട്ടിലായിരം-തോട്ടത്തിലായിരം,തോട്ടിലായിരം
പനങ്കുരു, വേര്‌, പൂവ്‌, മീൻ

ഊരിയ വാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം
കറ

നൂറാന വന്നാലും എടുത്തു മാറ്റാന്‍ പറ്റാത്ത വട്ട ചെമ്പ്‌
കിണർ

പോകുമ്പോള്‍ നാലാള്‍ നാലുനിറം വരുമ്പോള്‍ നാലാള്‍ ഒരു നിറം
മുറുക്കാൻ

മണ്ണമ്പലത്തില്‍ ആശാരിചെക്കന്‍ വെളിച്ചപ്പാട്‌ 
തൈരു കടയുക

മാനത്തു നിന്നു നിലത്തിറങ്ങി, ചില കുത്തു കുത്തി ചില നാരു കെട്ടി ചില
കോലു കെട്ടി നീക്കിവെച്ചു 
പാളകുത്തുക

മലയിലൊരു മങ്കയ്ക്ക്‌ തലയില്‍ ഗര്‍ഭം 
ഈന്തപ്പന

മാനത്തു മാന്‍ കാറ്റാടി മാന്‍ നൂറ്റിക്കാഴമ്പന്‍, അല്ലാത്തൊരുത്തന്‍
വെറ്റില,അടക്ക, പുകയുല, ചുണ്ണാമ്പ്‌

ഇലയിലൊറ്റച്ചില്ലയുമില്ല ചോട്ടില്‍ ചെന്നാല്‍ പൂ തിന്നാം
ചൂരല്‍

ഒരു തൊഴുത്തിലെല്ലാം വെള്ളക്കാള 
കയ്പ

ഒരു പൊത്തില്‍ നിറച്ചു പക്ഷിമുട്ടകള്‍ 
പല്ല്‌

ഒരു മുത്തശ്ശി മുടി മൂന്നായി കെട്ടിയിട്ടിരിക്കുന്നു 
അടുപ്പ്‌

കറുത്തൊരുത്തന്‍ കരിമുട്ടന്‍ കടിച്ചൊരുത്തന്റെ നടു മുറിച്ചു
പേനക്കത്തി

കാക്കാത്തോട്ടിലെ മീനിന്‌ എല്ലില്ല
അട്ട

കറുത്ത മുണ്ടന്‍ കാര്യക്കാരന്‍
താക്കോല്‍

ചെത്തും ചെത്തും ചെമ്പോ വള്ളി ചെത്തിവരുമ്പോള്‍ തേന്‍വള്ളി
തെങ്ങിൻകുല

ചെറുചോപ്പൻ ചെക്കന്‌ കരിവട്ടത്തലയുണ്ട്‌
കുന്നിക്കുരു

ചെത്തികൂർപ്പിച്ചത്‌ ചെത്താതെ കൂർപ്പിച്ചത്‌ തല്ലാതെപരത്തിയത്‌
സൂചി,മുളക്‌, ഇല

ചെത്തിതേച്ച ചുമരിന്‍മേല്‍ വിരിഞ്ഞു വരുന്ന പൂക്കള്‍ 
നക്ഷത്രങ്ങള്‍

ചില്ലക്കൊമ്പേല്‍ ഗരുഡന്‍ തൂക്കം
വവ്വാൽ

തല വട്ടിയില്‍. തടി തൊട്ടിയില്‍
നെല്ല്‌

നൂട്ടുക്കല്‍ നുറൂക്കരി 
ചിതല്‍

തട്ടിയാല്‍ ചീറ്റും മുട്ടിയാല്‍ ചീറ്റും ഊക്കിലൊന്നൂതിയാല്‍ ആളുമല്ലോ
തീക്കട്ട

താഴെയും മുകളിലും തട്ടിട്ടിരിക്കു കുഞ്ഞിരാമന്‍ 
ചെണ്ട

താഴത്തൊരു പരന്ന തട്ട്‌ മുകളിലൊരു വളഞ്ഞ തട്ട്‌ അതിനുള്ളിലൊരു ദേവതയുണ്ട്‌
ആമ

നിവർത്തി യിട്ടൊരു പന്തിപ്പായി എടുത്തുമാറ്റാനൊക്കില്ല
റോഡ്‌

പതയുണ്ട്‌ പാലല്ല, പുളിയുണ്ട്‌ തൈരല്ല
കള്ള്‌

പുറം പച്ചിളിപ്പാമ്പ്‌ അകം വെള്ളിത്തകിട
മുല്ല

മുറ്റത്തുണ്ടൊരു പോലീസേതോ കളവുതേടി നടക്കുന്നു
കോഴി

മക്കളെക്കൊല്ലിത്തള്ള
തീപ്പെട്ടി

മൂന്നുവരി മൂവ്വായിരം കടം
കൈതോല

വായമൂടി മുഖത്തടിച്ചാൽ കേള്‍ക്കാനെന്തു രസം
മദ്ദളം or ചെണ്ട

പുറം പൊന്തം പൊന്തം അകമെല്ലാം കോലും
വൈക്കോൽത്തുറു

മണിമാല ധരിച്ചുള്ള ആയിരം കണ്ണൻ വിശ്വരൂപമെടുത്തു വെള്ളത്തിൽ
ചാടി
വല

മിണ്ടാതെ കാര്യം പറയാൻ മുഖംമൂടിയെടുത്തു മുട്ടിലിടും
പേന

പച്ചപ്പന കൊട്ടാരത്തില്‍ പത്തും നൂറും കൊട്ടത്തേങ്ങ 
പപ്പായ

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ