Exam point -6- ദേവദാസി സമ്പ്രദായം
ദേവദാസി സമ്പ്രദായം
ദേവന്റെ ദാസി എന്ന അർത്ഥത്തിലുള്ള ദേവദാസി ഹൈന്ദവ ക്ഷേത്രങ്ങളിൽ നൃത്തമാടിയിരുന്ന ഒരു വിഭാഗത്തെക്കുറിക്കാൻ ഉപയോഗിക്കുന്ന പദമാണ്. ഭാതരത്തിലുടനീളം ഒരു കാലത്ത് ഈ സമ്പ്രദായം നിലവിലുണ്ടായിരുന്നതായി കരുതപ്പെടുന്നുവെങ്കിലും ഈ സമ്പ്രദായത്തിന്റെ ഉല്പത്തി മതപരമായ പ്രമാണങ്ങൾ അടിസ്ഥാനമാക്കിയായിരുന്നില്ല. പലദേശങ്ങളിലും വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളാണ് ദേവദാസികൾക്ക് ഉണ്ടായിരുന്നത്. കേരളത്തിൽ ദേവദാസീസമ്പ്രദായം നിലനിന്നിരുന്നതായി ഇളംകുളം കുഞ്ഞൻപിള്ള വാദിക്കുന്നു.
ദേവവിഗ്രഹത്തെ ചാമരംകൊണ്ടു വീശുക, കുംഭാരതി ഏന്തി ദേവന് അകമ്പടി സേവിക്കുക, ക്ഷേത്രവും പരിസരവും ശുചിയാക്കുക തുടങ്ങിയവയും ദേവദാസികളുടെ തൊഴിലിന്റെ ഭാഗമായിരുന്നു. പ്രാചീനകാലത്ത്, പൂജാരിയെപ്പോലെ ദേവദാസികളും ബഹുമാനിക്കപ്പെട്ടിരുന്നു.
തെക്കൻ തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായം നിർത്തലാക്കിയത് ആര്
മാർത്താണ്ഡ വർമ്മ
ധർമ്മരാജ
സ്വാതിതിരുനാൾ
റാണി സേതുലക്ഷ്മി ഭായി
Answer) റാണി സേതുലക്ഷ്മി ഭായി
ക്ഷേത്രങ്ങളിൽ മൃഗബലി, ദേവദാസി സമ്പ്രദായം എന്നിവ നിർത്തലാക്കിയ ഭരണാധികാരി
പൂരാടം തിരുനാൾ സേതുലക്ഷ്മി ഭായി (1924-1931)
തിരുവിതാകൂറിൽ റാണി സേതുലക്ഷ്മീഭായ് ദേവദാസി (കുടിക്കാരി) സമ്പ്രദായം നിർത്തലാ ക്കിയത് ഏത് വർഷമാണ് ?
1930 ൽ
ദേവദാസി സമ്പ്രദായം നിറുത്തലാക്കിയ വൈസ്രോയി.
റീഡിംഗ് പ്രഭു (1921 - 26)
കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത് ഏത് ചേരരാജാവിന്റെ കാലത്താണ്
കുലശേഖര ആഴ്‌വാർ
സവർണ ജാഥയിൽ പങ്കെടുത്തവർ സന്ദർശിച്ചത് ഏത് തിരുവിതാംകൂർ ഭരണാധികാരിയെയാണ് ?
റാണി സേതുലക്ഷ്മിഭായെ
ശുചീന്ദ്രം സത്യാഗ്രഹം, തിരുവാർപ്പ് സത്യാഗ്രഹം എന്നിവ നടന്നത് ആരുടെ ഭരണ കാലത്താണ്
സേതുലക്ഷ്മി ഭായി
വൈക്കം സത്യാഗ്രഹത്തോട് അനുബന്ധിച്ച് സവർണ്ണ ജാഥക്കാർ മെമ്മോറാണ്ടം സമർപ്പിച്ചതാർക്ക്
സേതുലക്ഷ്മിഭായിക്ക്
തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി
സേതുലക്ഷ്മി ഭായി (1929)
മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി
സേതുലക്ഷ്മി ഭായി
തിരുവിതാംകൂർ വർത്തമാനപത്രനിയമം പാസാക്കിയത്
സേതുലക്ഷ്മി ഭായി
റാണി സേതുലക്ഷ്മി ഭായിയെ ഗാന്ധിജി സന്ദർശിച്ച വർഷം
1925
ബഹുഭാര്യത്വം നിയമവിരുദ്ധമായി പ്രഖ്യാപിച്ച ഭരണാധികാരി
റാണി സേതുലക്ഷ്മി ഭായി
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ