Exam point 5-എൻഡോസൾഫാൻ


എൻഡോസൾഫാൻ
കീടനാശിനിയായി ഉപയോഗിക്കുന്ന ഒരു ഓർഗാനോക്ലോറിൻ സം‌യുക്തമാണ്‌ എൻഡോസൾഫാൻ. നിറമില്ലാത്ത ഈ ഖരവസ്തു ഒരു മാരകവിഷവസ്തു എന്ന നിലയിൽ മനുഷ്യരടക്കമുള്ള ജീവജാലങ്ങളിൽ ജനിതകവൈകല്യങ്ങളും ഹോർമോൺ തകരാറുകളും ഉൾപ്പെടെയുള്ള ദോഷഫലങ്ങൾ സൃഷ്ടിക്കുന്നതായി കണ്ടെത്തിയിട്ടുള്ളതിനാൽ കാർഷിക രംഗത്തെ ഇതിന്റെ ഉപയോഗം വൻ‌വിവാദങ്ങൾ ഉയർത്തിവിട്ടിട്ടുണ്ട്. 2011 ഏപ്രിൽ 29 ന് സ്റ്റോക്‌ഹോം കൺവെൻഷന്റെ ഭാഗമായി സ്വിറ്റ്സർലണ്ടിലെ ജനീവയിൽ നടന്ന സമ്മേളനത്തിൽ എൻഡോസൾഫാൻ ലോകവ്യാപകമായി നിരോധിക്കാൻ ഇന്ത്യയും മറ്റു ചില രാജ്യങ്ങളും ഉന്നയിച്ച ഉപാധികളോടെ തീരുമാനമായി.2011 മെയ് 13നാണ് രാജ്യത്ത് എൻഡോസൾഫാൻ ഉൽപാദനവും വിൽപ്പനയും സുപ്രീംകോടതി നിരോധനം പ്രഖ്യാപിച്ചിരുന്നെങ്കിലും 2011 സെപ്തംബർ 30 ന് പൂർണ്ണ നിരോധനം ഏർപ്പെടുത്തി.
കാസർകോട്ടെ വിവിധ ഗ്രാമങ്ങളിൽ ആയിരക്കണക്കിന് ജനങ്ങൾ എൻഡോസൾഫാൻ ദുരിതബാധിതരായിട്ടുണ്ട് 

എൻഡോസൾഫാൻ ദുരിതബാധിതമായ കാസർഗോട്ടെ ഗ്രാമങ്ങൾ -
പെട്ര, സ്വർഗ്ഗ


എൻഡോസൾഫാൻ ഏത് വിഭാഗത്തിൽപ്പെടുന്നു -
ഓർഗാനോ ക്ലോറൈഡ്

എൻഡോസൾഫാന്റെ മറ്റ് പേരുകൾ-
Benzoepin .Parrysulfan .Endocel.Phasar.Thiodan.Thionex

 എൻഡോസൾഫാന്റെ രാസ സൂത്രം
C9 H6 CI 603 S

എൻഡോസൾഫാൻ ദുരിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്തമായ നോവൽ -
എൻ മകജെ

എൻമകജെ എഴുതിയത് -
അംബിക സുതൻ മങ്ങാട്

എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മീഷൻ -
സി ഡി 'മായി കമ്മീഷൻ

എൻഡോസൾഫാൻ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ കേരള സർക്കാർ നിയോഗിച്ച കമ്മീഷൻ -
സി.അച്യൂതൻ കമ്മീഷൻ

എൻഡോസൾഫാൻ സമര നായിക - ലീലാകുമാരി അമ്മ''

കേരളത്തിൽ പലയിടത്തായി സൂക്ഷിച്ചു വച്ചിട്ടുള്ള 'എൻഡോസൾഫാൻ' നിർവീര്യമാക്കാനുള്ള പദ്ധതി ഏതു പേരിലാണ് അറിയപ്പെടുന്നത് ?
 ഓപ്പറേഷൻ ബ്ലോസം സ്പ്രിങ്

എൻഡോസൾഫാൻ ദുരിത ബാധിതർക്കുവേണ്ടി കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ്
 'സ്നേഹ സാന്ത്വനം'

കേരളത്തിൽ എൻഡോസൾഫാൻ നിരോധിച്ച വർഷം
- 2006

എൻഡോസൾഫാൻ സുപ്രീം കോടതി നിരോധിച്ചത്
- 2011 മെയ്‌ 13 ന്

എൻഡോസൾഫാൻ രാജ്യാന്തര തലത്തിൽ നിരോധിക്കാൻ തീരുമാനിച്ച കൺവെൻഷൻ -
2011 ഏപ്രിൽ 29 ന് ജനീവ യിൽ നടന്ന സ്‌റ്റോക്ക് ഹോം കൺവെൻഷൻ

എൻഡോസൾഫാൻ നിരോധിച്ച ആദ്യ രാജ്യം -
ഫിലിപ്പൈൻസ്


1978- ൽ ഇന്ത്യയിലെ കശുമാവിൻ തോട്ടങ്ങളിൽ എൻഡോസൾഫാൻ തളിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റി -
ദൂബെമായി കമ്മിറ്റി

ലോകത്ത് ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യം - ഇന്ത്യ

ഇന്ത്യയിൽ എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറി -
ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ് (HIL) ഏലൂർ(കൊച്ചി)

എൻഡോസൾഫാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സംസ്ഥാനങ്ങൾ -
കേരളം, കർണ്ണാടക

കശുമാവ് കൃഷിക്കാണ് കേരളത്തിൽ ഏറ്റവും കൂടുതൽ എൻഡോസൾഫാൻ ഉപയോഗിക്കുന്നത്

എൻഡോസൾഫാൻ മനുഷ്യശരീരത്തിലെ നാഡീവ്യവസ്ഥയെയും തലച്ചോറിനേയുമാണ് ബാധിക്കുന്നത്

എന്‍ഡോസള്‍ഫാന്‍ എന്ന കീടനാശിനി രോഗം വിതച്ചത് ഏത് ജില്ലയിലാണ് ?
കാസർഗോഡ്
കാസർഗോഡ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ