4.4 ഐക്യകേരളം (കേരളം അടിസ്ഥാന വിവരങ്ങൾ)



ഐക്യകേരളം: 

ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള


സമരങ്ങളും അവയ്ക്കു പശ്ചാത്തലമായി ഉണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളുമാണ് ഇന്നത്തെ കേരളത്തെ സൃഷ്ടിച്ചത്. 1949 ജൂലൈ ഒന്നിന് തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിച്ച് തിരു-കൊച്ചി സംസ്ഥാനം രൂപവത്കരിച്ചു. ടി. കെ. നാരായണ പിള്ളയായിരുന്നു ആദ്യ മുഖ്യമന്ത്രി1956 നവംബര്‍ ഒന്നിന് ഇന്നത്തെ കേരള സംസ്ഥാനം രൂപമെടുത്തു.തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ആണ് കേരളത്തിലെ ആദ്യ നിയമനിർമ്മാണ സഭയായി കണക്കാക്കുന്നത്.



ഐക്യകേരളം 

തിരുവിതാംകൂറും കൊച്ചിയും ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ സാമന്തരാജ്യങ്ങളായിരുന്നു; മലബാര്‍ ബ്രിട്ടീഷ് ഭരണത്തിന്‍കീഴിലും .സ്വാതന്ത്ര്യസമര പരിപാടികള്‍ കൂടുതല്‍ ശക്തിയോടെ ആഞ്ഞടിച്ചത് കൊച്ചിയെയും തിരുവിതാംകൂറിനെയും അപേക്ഷിച്ച് ബ്രിട്ടീഷ് ആധിപത്യത്തിലുള്ള മലബാറിലായിരുന്നു. 

1938 ഫെബ്രുവരിയില്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്ന പേരില്‍ ഒരു സംഘടന സ്ഥാപിതമായി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഒരു കേരള സംസ്ഥാനത്തിനു എന്ന പേരില്‍ ഒരു സംഘടന സ്ഥാപിതമായി. സ്റ്റേറ്റ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ഒരു കേരള സംസ്ഥാനത്തിനു രൂപംനല്‍കുക എന്നതായിരുന്നു. അല്‍പകാലത്തിനുള്ളില്‍ കൊച്ചിയില്‍ രൂപവത്കൃതമായ പ്രജാമണ്ഡലവും ഐക്യകേരളത്തെ അതിന്റെ ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചു. 

മലബാറില്‍ കേളപ്പന്റെ അധ്യക്ഷത്തില്‍ ഒരു ഐക്യകേരള കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. 

കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 1946ല്‍ തൃശൂരില്‍വച്ച് ഒരു ഐക്യകേരള സമ്മേളനം വിപുലമായി നടന്നു. കൊച്ചി മഹാരാജാവാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. ധാരാളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കുകൊണ്ടു. സമ്മേളനം ഐക്യകേരളപ്രമേയം ഐകകണ്‌ഠേന അംഗീകരിച്ചു. സ്വാതന്ത്ര്യസമര സേനാനിയും കോണ്‍ഗ്രസിന്‍െറ സമുന്നത നേതാക്കളില്‍ ഒരാളുമായ ഇ. മൊയ്തു മൗലവിയായിരുന്നു പ്രമേയാവതാരകന്‍. ഐക്യകേരള പ്രസ്ഥാനത്തെ ത്വരിതപ്പെടുത്താന്‍ 1949 ഫെബ്രുവരിയില്‍ ആലുവയിലും നവംബറില്‍ പാലക്കാട്ടും ഇതുപോലുള്ള സമ്മേളനങ്ങള്‍ നടക്കുകയുണ്ടായി. 

1947 ഓഗസ്റ്റ് 15നു ഇന്ത്യയുടെ സ്വാതന്ത്ര്യം ബ്രിട്ടന്‍ അംഗീകരിക്കുകയും അധികാരം ജനപ്രതിനിധികള്‍ക്കു കൈമാറുകയും ചെയ്തു. 1948 ഫെബ്രുവരി 2നു ആലുവയില്‍വച്ചു നടന്ന ഐക്യകേരള കണ്‍വന്‍ഷന്‍ ഐക്യകേരള പ്രസ്ഥാനത്തിന് ഒരു പുതിയ ഉണര്‍വുണ്ടാക്കി. ഇന്ത്യാ ഗവണ്‍മെന്റിന്റെ സ്റ്റേറ്റ് മിനിസ്റ്ററിയുടെ നാട്ടുരാജ്യസംയോജന നിയമമനുസരിച്ച് 1949 ജൂലയ് 1നു തിരുവിതാംകൂറും കൊച്ചിയും സംയോജിപ്പിക്കപ്പെട്ടു. അന്ന് സ്റ്റേറ്റ്‌സ് മിനിസ്റ്ററിയുടെ സെക്രട്ടറിയായിരുന്ന വി.പി. മേനോന്റെ പരിശ്രമംകൊണ്ടാണ് ആ സംയോജനം നടന്നത്. തുടര്‍ന്ന് കൊച്ചിമഹാരാജാവ് സ്ഥാനമൊഴിഞ്ഞു. തിരുവിതാംകൂര്‍ മഹാരാജാവ് രാജപ്രമുഖനായി നിയമിക്കപ്പെട്ടു. പുതിയ സംസ്ഥാനത്തിന് തിരുവിതാംകൂര്‍കൊച്ചി എന്നാണ് നാമകരണം ചെയ്തത്. വിസ്തൃതിയില്‍ കൊച്ചി വളരെ ചെറിയ ഒരു നാട്ടുരാജ്യമായതുകൊണ്ടാണ് തിരുവിതാംകൂറിനോടു സംയോജിക്കപ്പെട്ടതെങ്കിലും ഇത് കേരളസംസ്ഥാന 

ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന$സംഘടിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്‍റ് തീരുമാനിച്ചു. 1956ലെ സംസ്ഥാന പുന$സംഘടനാ നിയമപ്രകാരം തോവാള , അഗസ്തീശ്വരം, കല്‍ക്കുളം, വിളവങ്കോട് എന്നീ നാലു തെക്കന്‍ താലൂക്കുകളും ചെങ്കോട്ട താലൂക്കിന്‍െറ ഒരു ഭാഗവും തിരുവിതാംകൂര്‍-കൊച്ചിയില്‍നിന്നും വേര്‍പ്പെടുത്തി മദിരാശി സംസ്ഥാനത്തോട് ചേര്‍ത്തു. ശേഷിച്ച തിരുവിതാംകൂര്‍- കൊച്ചി സംസ്ഥാനത്തോട് മലബാര്‍ ജില്ലയും തെക്കന്‍ കനറാ ജില്ലയിലെ കാസര്‍കോട് താലൂക്കും ചേര്‍ക്കപ്പെട്ടു. അങ്ങനെ, 1956 നവംബര്‍ ഒന്നിന് ഐക്യകേരളം യാഥാര്‍ഥ്യമായി. സംസ്ഥാനത്തിന്‍െറ തലവനായി രാജപ്രമുഖനു പകരം ഗവര്‍ണര്‍ വന്നപ്പോള്‍ കേരളത്തില്‍നിന്ന് രാജവാഴ്ചയുടെ അവസാന ചിഹ്നവും അപ്രത്യക്ഷമായി.


കെ കേളപ്പന്റെ നേതൃത്വത്തിൽ ഐക്യകേരള സമ്മേളനം നടന്ന സ്ഥലം ത്രിശൂർ


മൂന്നായ് മുറിഞ്ഞുകിടക്കുമീ കേരളം ഒന്നാക്കുമെന്നായ് പ്രതിജ്ഞ ചെയ്യുന്നു നാം' എന്ന ഐക്യകേരളപ്രതിജ്ഞയുടെരചയിതാവ് ?
എന്‍.വി.കൃഷ്ണവാര്യര്‍

ഐക്യകേരളം എന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്? 
എറണാകുളത്ത് കൂടിയ നാട്ടുരാജ്യ പ്രജാസമ്മേളനം (1928)

ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ? കെ. കേളപ്പൻ. 

ഐക്യകേരള സമ്മേളനം ഉൽഘാടനം ചെയ്തത്? 
രാമവർമ്മ പരീക്ഷിത്ത് തമ്പുരാൻ.

പട്ടം താണുപിള്ളയുടെ നേതൃത്വത്തിൽ ടി .എം വർഗ്ഗീസ് ,സി കേശവൻ എന്നിവരുൾപ്പെട്ട ആദ്യത്തെ ജനകീയ മന്ത്രിസഭാ എന്നാണ് അധികാരത്തിൽ വന്നത് ? 
1948 മാർച്ച് 24 

പട്ടം താണുപിള്ളക്ക് ശേഷം മന്ത്രിസഭാ ആരുടെ നേതൃത്വത്തിൽ ആയിരുന്നു ? 
പറവൂർ ടി .കെ നാരായണപിള്ള 

കൊച്ചിയിലെ ആദ്യത്തെ ജനകീയ മന്ത്രിസഭ എന്നാണ് നിലവിൽ വന്നത് ? 
1946 സെപ്റ്റംബർ 9 

കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിമാർ അറിയപ്പെട്ടിരുന്നത് : 
പാലിയത്തച്ഛൻ 

പെരുമ്പടപ്പിൻറെ തലസ്ഥാനം ? 
മഹോദയപുരം (ആദ്യം ചിത്രകൂടം) 

കൊച്ചി രാജാവിന്റെ ഔദ്യോഗിക നാമം 
പെരുമ്പടപ്പ് മൂപ്പൻ 

കോവിലധികാരികൾ എന്ന് വിളിക്കപ്പെട്ട രാജാക്കന്മാർ 
കൊച്ചി രാജാക്കന്മാർ 

കൊച്ചിയുടെ പഴയ നാമം 
ഗോ ശ്രീ 


കൊച്ചിയിലെ അവസാനത്തെ ദിവാൻ 
സി പി കരുണാകരമേനോൻ 

കൊച്ചിയിലെ ദിവാൻ ഭരണം അവസാനിച്ചതെന്ന് 
1947 

1948 ലെ തെരെഞ്ഞെടുപ്പിൽ ആരായിരുന്നു പ്രധാനമന്ത്രി 
ഇക്കണ്ടവാര്യർ 

തിരുകൊച്ചിയിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു 
പറവൂർ ടി .കെ നാരായണൻപിള്ള 



പനമ്പിള്ളി ഗോവിന്ദമേനോൻ മന്ത്രിസഭയുടെ പതനത്തെ തുടർന്ന് കേരളത്തിൽ നിലവിൽ വന്ന ഭരണ വ്യവസ്ഥ? 
പ്രസിഡ ൻററ് ഭരണം 

ഇന്ത്യൻ സംസ്ഥാനങ്ങൾ ഭാഷ അടിസ്ഥാനത്തിൽ പുനഃസംഘടിക്ക പെട്ടതെന്ന് 
1956 നവംബർ 1 

ഐക്യ കേരളം യാഥാർഥ്യമായതെന്ന്? 
1956 നവംബർ 1 

1956 നവംബർ 1-ന് കേരളസംസ്ഥാനം നിലവിൽ വരുമ്പോൾ എത്ര ജില്ലകളാണ് ഉണ്ടായിരുന്നത്? അഞ്ചു ജില്ലകൾ 

സംസ്ഥാന രൂപവത്കരണസമയത്തെ കേരളത്തിലെ ജില്ലകൾ ഏതെല്ലാമായിരുന്നു? 
തിരുവനന്തപുരം,കൊല്ലം,കോട്ടയം, തൃശ്ശൂർ,മലബാർ 

കേരളത്തിലെ 13-ാമത്തെയും,14-ാമത്തെ യും ജില്ലകളേവ? 
പത്തനംതിട്ട (1982 നവംബർ-1), കാസർകോട്(1984 മെയ്-24) 


. തൃശ്ശൂരിൽ ഐക്യകേരള യോഗം നടന്ന വർഷം :
(A) 1950
(B) 1948 
(C) 1956
(D) 1946
1948
    2019  Ayurveda Therapist  (NCA M) -Idukki -Indian System of Medicine
Date of Test : 06/04/2019

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ