exam point-9-കുണ്ടറ വിളംബരം


കുണ്ടറ വിളംബരം

പഴയ തിരുവിതാംകൂർ ‌രാജ്യതിന്റെ ദളവയായിരുന്ന (പ്രധാനമന്ത്രി) വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായി വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു. തിരുവിതാംകൂറിന്റെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥപദവിയായ ദളവാ സ്ഥാനത്തേക്ക് അതിശയിപ്പിക്കുന്ന വേഗതയിൽ എത്തിച്ചേരുകയും (1802-1809) അതേ വേഗതയിൽ അത് നിരാകരിച്ച് ജനങ്ങൾക്ക് വേണ്ടിബ്രിട്ടിഷുകാർക്കെതിരെ സമരം നയിക്കുകയും ചെയ്തു എന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ത്യാഗമായി വിവരിക്കപ്പെടുന്നത്. 1809 മകരം ഒന്നാം തീയതിയിലെ കുണ്ടറ വിളംബരത്തിന് 2016 ജനുവരിയില്‍ 207 വര്‍ഷം പൂര്‍ത്തിയാവുന്നു.

'കുണ്ടറ വിളംബരം" നടത്തിയതാര് ? 
വേലുത്തമ്പി ദളവ

വേലുത്തമ്പി ദളവ കുണ്ടറ വിളംബരം നടത്തിയതെന്ന് 
1809 ജനുവരി 11

വേലുത്തമ്പി ദളവ കുണ്ടറ വിളംബരത്തിലൂടെ ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ആഹ്വാനം ചെയ്ത ക്ഷേത്ര സന്നിധി
കുണ്ടറ ഇളമ്പള്ളൂർ ക്ഷേത്രം

കുണ്ടറ വിളംബരം' ഏതു കൊല്ലവര്ഷമാണ് നടത്തിയത് ?
984 മകരം (1809)

വേലുത്തമ്പിദളവയെ വധിക്കാൻ ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഓഫീസർ ആരാണ് 
കേണൽ ലീഗർ 

വേലുത്തമ്പിദളവ ആത്മഹത്യ ചെയ്ത വർഷം 
1809 

കുണ്ടറ വിളംബരം നടക്കുമ്പോൾ തിരുവിതാംകൂർ രാജാവ് ആരായിരുന്നു
അവിട്ടംതിരുനാൾ ബാലരാമവർമ്മ 


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ