ജലം 2


സമുദ്ര ജലത്തിൽ ഏറ്റവും കൂടുതലായി അടങ്ങിയിരിക്കുന്ന സംയുക്തം
സോഡിയം ക്ലോറൈഡ് 

ഭൂമിയിൽ ഏറ്റവും ജലമുള്ള സമുദ്രം ? 
ശാന്തമഹാസമുദ്രം [Pacific Ocean ] 

സമുദ്രജലം ഭൂമിയുടെ ഉപരിതലത്തിലെ 70 ശതമാനവും സമുദ്രജലമാണ്. സമുദ്രജലത്തിലെ ജലം ശുദ്ധീകരിച്ചും കുടി വെള്ളമാക്കി മാറ്റുന്നു. ലവണാംശമില്ലാത്ത ജലമാണ് സാധാരണ ഗതിയില്‍ ശുദ്ധജലമെന്ന പേരില്‍ അറിയപ്പെടുന്നത്.

അന്താരാഷ്‌ട്ര സമുദ്ര വർഷം എന്നായിരുന്നു ? 
1998

സമുദ്രജലത്തിന്റെ സാന്ദ്രത: 1.025 gm. 

ഏതുതരം ജലമാണ് ആണവ റിയാക്ടറുകളിൽ ഉപയോഗിക്കുന്നത്? 
ഘനജലം 

ഘനജലം ((Heavy water) 
പ്രപഞ്ചത്തില് ഏറ്റവും കൂടുതല് കാണപ്പെടുന്ന മൂലകമാണ് ഹൈഡ്രജൻ . ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് ഘനജലം. ഹൈഡ്രജൻ ഓക്സിജനുമായി പ്രവര്ത്തിച്ച് ജലമുണ്ടാകുന്നതുപോലെ ഹൈഡ്രജന്റെ ഐസോടോപ്പായ ഡ്യൂട്ടീരിയം ഓക്സിജനുമായി പ്രവർത്തിച്ചുണ്ടാകുന്ന ജലമാണ് ഘനജലം. ആണവ നിലയങ്ങളില് ഇവ ഉപയോഗിക്കുന്നുണ്ട്. ആണവനിലയങ്ങളില്‍ ന്യൂട്രോണുകളുടെ ഗതി നിയന്ത്രിക്കുന്നതിനുള്ള മോഡറേറ്ററുകളായി ഘനജലം ഉപയോഗിക്കുന്നു. 

കഠിനജലം (Hard water): 
കാത്സ്യത്തിന്റെയും മഗ്നീഷ്യത്തിന്റെയും ലവണങ്ങള്‍ അടങ്ങിയിട്ടുള്ള ജലത്തെ കഠിനജലം എന്നു വിളിക്കുന്നു. മനുഷ്യന്റെ ദൈനംദിന ആവശ്യങ്ങള്‍ക്കും വ്യാവസായിക ആവശ്യത്തിനും കഠിനജലം ഉപയോഗപ്രദമല്ല. കഠിന ജലത്തില്‍ സോപ്പുപത രൂപപ്പെടുന്നില്ല. തിളപ്പിക്കുമ്പോള്‍ ഇതിന്റെ കാഠിന്യം കുറയുന്നു.

ജലത്തെ വൈദ്യുത വിശ്ലേഷണം ചെയ്താൽ ലഭിക്കുന്ന മൂലകങ്ങൾ 
ഹൈഡ്രജനും ഓക്സിജനും 

നീല സ്വർണം എന്ന വിശേഷണത്തിൽ അറിയപ്പെടുന്നത് ? 
ജലം 

ജലത്തിന്റെ മുന്ന് അവസ്ഥകൾ ഏതൊക്കെ? 
ഖരം,ദ്രാവകം,വാതകം 

ഐക്യരാഷ്ട്ര സഭ ശുദ്ധജല വർഷമായി ആചരിച്ചത്‌ ? 
2003

യു.എൻ ജീവ ജല ദശകമായി പ്രഖ്യാപിച്ചത് ഏത് ദശകം ? 
2005 - 2015

ശുദ്ധജലം ഏറ്റവും കൂടുതൽ ഉള്ള ഭൂഖണ്ഡം ? 
അമേരിക്കൻ ഭുഖണ്ഡം [45 %] 

മൺകൂജയിലെ ജലം 
പണ്ട്കേരളത്തിലെ വീടുകളില് മൺകൂജയിലാണ് ജലം സൂക്ഷിച്ചിരുന്നത്. കൂജയിലെ അതി സൂക്ഷ്മമായ സുഷിരങ്ങളില് കൂടി പുറത്തേക്കു വരുന്ന ജലകണിക ബാഷ്പീകരിക്കുകയും ഇതിനാവശ്യമായ ചൂട് കൂടയില്നിന്നു വലിച്ചെടുക്കുകയും ചെയ്യുന്നു. ഫലമോ? മണ്കൂജയും അതിനുള്ളിലെ ജലവും തണുക്കുന്നു.

മഴത്തുള്ളിയുടെ ആകൃതി, സാന്ദ്രത, വേഗം എന്നിവ അളക്കാനുള്ള ഉപകരണം ? 
ഡിസ്ഡ്രോമീറ്റർ [Disdrometer ] 

കൃത്രിമ മാർഗ്ഗത്തിലൂടെ ആദ്യം ജലം നിർമ്മിച്ചത്: 
ജോസഫ് പ്രീസ്റ്റ്ലി.



ഭൂമിയിലെ ആകെ ശുദ്ധജലം: 3%

പ്രകൃതിയിൽ ദ്രവ്യത്തിന്റെ 3 അവസ്ഥകളിലും കാണുന്ന ഏക പദാർത്ഥം: ജലം.



ജലത്തിന്റെ കൂടുതൽ സാന്ദ്രത: 4 deg.C

മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ്: 35 ലിറ്റർ.

ഘനജലം (ഡൈ ഡ്യൂട്ടീരിയം ഓക്സൈഡ്) ഉത്പാദിപ്പിക്കുന്ന പ്രക്രിയ :ഗിർഡ്ലർ സൾഫൈഡ്.

ജലത്തിന്റെ താത്കാലിക കഠിന്യത്തിന് കാരണം: കാൽസ്യം, മഗ്നീഷ്യം ബൈകാർബണേറ്റുകൾ.

ജലത്തിന്റെ സ്ഥിര കാഠിന്യത്തിന് കാരണം: കാൽസ്യം, മഗ്നീഷ്യം സൾഫേറ്റ്, ക്ലോറൈഡ്സ്.

ശുദ്ധജലത്തിലെ ഓക്സിജൻ: 89%.

ശുദ്ധ ജലത്തിൽ എത്ര ശതമാനം ഓക്സിജൻ അടങ്ങിയിരിക്കുന്നു
89 %

മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള സംയുക്തം : ജലം

പ്രമാണ ലായകം :- ജലം
സാർവിക ലായകം :- ജലം
നീല സ്വർണം (Blue Gold) :- ജലം

ഏറ്റവും കൂടിയ വിശിഷ്ട താപധാരിതയുള്ള പദാർത്ഥം ഏത്? Ans : ജലം

ജലം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജനം എന്നിവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി – ഹരിതകേരളം

ഏറ്റവും അധികം ജലം ഉൾകൊള്ളുന്ന ഇന്ത്യൻ നദി ബ്രഹ്മപുത്ര

മനുഷ്യശരീരത്തിൽ എത്ര ശതമാനം ജലം അടങ്ങിയിരിക്കുന്നു. 60%

വേരുകളിലെ ജലംഇലകളിലെത്തിക്കുന്നത്? സൈലം.

ജലം - രാസനാമം? Ans : ഡ്രൈ ഹൈഡ്രജൻ മോണോക്സൈഡ്

ജലം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന വാതക മൂലകം?
*ക്ലോറിൻ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ