MALAYALAM- പഴഞ്ചൊല്ലുകൾ part 1
LDC തിരുവനന്തപുരം 2013
''അരവൈദ്യൻ ആളെക്കൊല്ലി'' എന്ന ചൊല്ലിന്റെ ആശയവുമായി ബന്ധമുള്ളത്?
a) ആധി തന്നെ വ്യാധി b) അല്പജ്ഞാനം ആപത്ത്
c) അത്താഴം അരവയർ d) ഐക്യമത്യം മഹാബലം
Ans: b) അല്പജ്ഞാനം ആപത്ത്
പഴഞ്ചൊല്ലുകൾ:
ചുരുങ്ങിയ വാക്കുകളിൽ മഹത്തായ ഒരാശയം ഉൾക്കൊള്ളുന്നവ യാണ് പഴഞ്ചൊല്ലുകൾ. ജീവിതാനുഭവങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നവയാണിവ. പഴഞ്ചൊല്ലുകളുടെ കാര്യത്തിൽ മലയാള ഭാഷ സമൃദ്ധമാണ്.
മുറിവൈദ്യൻ ആളെകൊല്ലും -- അല്പജ്ഞാനം ആപത്ത്
ചൊട്ടയിലെ ശീലം ചുടല വരെ-- ചെറുപ്പത്തിലെ ശീലം മരണം വരെ
കാറ്റുള്ളപ്പോൾ പാറ്റണം -- അവസരത്തിനൊത്ത് പെരുമാറുക
അങ്കവും കാണാം താളിയും ഒടിക്കാം-- ഒരു പ്രവൃത്തികൊണ്ട് രണ്ട് കാര്യം സാധിക്കുക
പണമില്ലാത്തവൻ പിണം --ദരിദ്രനായാൽ നിസ്സാരൻ
നിത്യാഭ്യാസി ആനയെ എടുക്കും- പരിശീലനത്തിലൂടെ വിജയം നേടാനാവും
ഇഷ്ടമില്ലാത്തച്ചി തൊട്ടതെല്ലാം കുറ്റം--ഇഷ്ടമില്ലാത്തവർ ചെയ്യുന്നതിലെല്ലാം കുറ്റം കാണുക
ഉപ്പു തിന്നുന്നവൻ വെള്ളം കുടിക്കും--കർമ്മത്തിനനുസരിച്ചുള്ള ഫലം കിട്ടും
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ-- ധർമ്മസങ്കടത്തിലാവുക
നാക്ക് നന്നെങ്കിൽ നാട് അടക്കാം-- വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കുക
ചക്കിന് വെച്ചത് കൊക്കിന് കൊണ്ടു -- ലക്ഷ്യം പിഴയ്ക്കുക
തീ ഇല്ലാതെ പുകയില്ല-- കാരണമില്ലാതെ കാര്യമില്ല
പയ്യെ തിന്നാൽ പനയും തിന്നാം-- സാവധാനം ചെയ്താൽ വിജയിക്കാം
അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച-- ഒരിടത്ത് നിക്കുമ്പോൾ മറ്റൊന്നിൽ താല്പര്യം തോന്നുക
അരി എറിഞ്ഞാൽ ആയിരം കാക്ക -- ഗുണം അനുഭവിക്കാൻ ധാരാളം പേർ വരു
ഇരുന്നിട്ടേ കാലുനീട്ടാവു -- അടിസ്ഥാന പ്രവൃത്തി ഏതിനും ആവശ്യം
എലിയെ പേടിച്ച് ഇല്ലം ചുടുക-- ഒരു കാര്യം ഭയന്ന് മറ്റൊന്ന് ചെയ്യുക
കുരയ്ക്കും പട്ടി കടിക്കില്ല -- ഒരുപാട് കാര്യം പറയുന്നവർ പ്രവൃത്തി ചെയ്യില്ല
കാളപെറ്റെന്ന് കേട്ട് കയറെടുത്തു -- ചിന്തിക്കാതെ പ്രവർത്തിക്കുക
കരയുന്ന കുട്ടിക്കേ പാലുള്ളൂ-- ആവശ്യപ്പെട്ടാലെ ലഭിക്കുകയുള്ളു
കൈ നനയാതെ മീൻ പിടിക്കുക-- ബുദ്ധി മുട്ടാതെ കാര്യം നേടുക
അല്പജ്ഞാനം ആപത്ത് -- അല്പം അറിവ് വച്ച് ഒന്നും ചെയ്യരുത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ