ആനന്ദ തീർത്ഥൻ




ആനന്ദ തീർത്ഥൻ
ആനന്ദ തീർത്ഥൻ കേരളത്തിന്റെ സാമൂഹിക നവോത്ഥാന അയിത്തോച്ചാടന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആധ്യാത്മിക നേതാവുംസ്വാതന്ത്ര്യസമരസേനാനിയുമായിരുന്നു സ്വാമി ആനന്ദതീർഥ. 1905 ജനവരി രണ്ടിന് തലശ്ശേരിയിലെ സമ്പന്നമായ ഗൗഡസാരസ്വത ബ്രാഹ്മണ കുടുംബത്തിലായിരുന്നു സ്വാമിയുടെ ജനനം 1934 ജനുവരി 12ന് ഗാന്ധിജി ആശ്രമം സന്ദർശിക്കുകയും ആശ്രമവളപ്പിൽ ഒരു മാവിൻതൈ നടുകയും ചെയ്തു. ആ മാവ് വളർന്നു പന്തലിച്ച് ഗാന്ധി മാവ് എന്ന പേരിൽ പയ്യന്നൂരിന്റെ സാംസ്കാരിക ചിഹ്നമായി ഇന്നും ആശ്രമവളപ്പിലുണ്ട്

 ആനന്ദ തീർത്ഥൻ ജനിച്ചവർഷം?
  1905 ജനുവരി 2 .

 1931 ൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്?
 ആനന്ദ തീർത്ഥൻ

 ദൈവം സർവ വ്യാപിയാണ് ഞാൻ ദൈവത്തെ അന്വേഷിച്ചു ഒരിക്കലും അമ്പലത്തിൽ പോകാറില്ല എന്ന് പറഞ്ഞ നവോത്ഥന നായകൻ ❓
ആനന്ദ തീർത്ഥ സ്വാമി

പയ്യന്നുരിൽ ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചതാരാണ് ❓
ആനന്ദ തീർത്ഥൻ

ആനന്ദ തീർത്ഥൻ ഗാന്ധിജിയെ സന്ദർശിച്ചവർഷം?
 1928

ആനന്ദ തീര്‍ത്ഥന്‍ രൂപീകരിച്ച സഭ ?
ജാതിനാശിനി

ആനന്ദ തീർത്ഥന്‍റെ യഥാർത്ഥ നാമം?
ആനന്ദ ഷേണായി

1930-ൽ സി.രാജഗോപാലാചാരിയോടൊപ്പം തമിഴ്നാട്ടിലെ വേദാരണ്യത്തിൽവച്ച് ഉപ്പുകുറുക്കൽ സമരത്തിൽ പങ്കെടുത്ത കേരളീയ നവോത്ഥാന നായകൻ?
ആനന്ദ തീർത്ഥൻ

ബ്രിട്ടീഷ് ഇന്ത്യയിൽ ഉപ്പ്‌നിർമാണത്തിന് ചുമത്തിയ നികുതിയിൽ പ്രതിഷേധിച്ച് മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ 1930 മാർച്ച് 12-ന് ആരംഭിച്ച അക്രമരഹിതസത്യാഗ്രഹമാണ് ഉപ്പുസത്യാഗ്രഹം എന്നറിയപ്പെടുന്നത്ഉപ്പുസത്യാഗ്രഹസമരം ആരംഭിച്ച് ഏറെ കഴിയുന്നതിനു മുമ്പുതന്നെ ഗാന്ധിയെ ബ്രിട്ടൻ അറസ്റ്റ് ചെയ്തു. എന്നാൽ ഇത് സമരം വ്യാപിപ്പിക്കാനേ ഉപകരിച്ചുള്ളൂ. രണ്ടാം വട്ടമേശസമ്മേളന ഉടമ്പടിപ്രകാരം ഗാന്ധിയെ ജയിലിൽനിന്ന്‌ വിട്ടയക്കുന്നതുവരെ ഉപ്പുസത്യാഗ്രഹ സമരം തുടർന്നു. കേരളവും ഈ പ്രക്ഷോഭത്തിൽ ആവേശത്തോടെ പങ്കെടുത്തു കേരളത്തിലെ ആദ്യ ഉപ്പുകുറുക്കൽ സമരം നടന്നത് പയ്യന്നൂർ കടപ്പുറത്തായിരുന്നു. 1930 ഏപ്രിൽ 13-ന് കേളപ്പജിയുടെ നേതൃത്വത്തിൽ കോഴിക്കോട്ടു നിന്ന് തിരിച്ച സംഘംഏപ്രിൽ 23-ന് പയ്യന്നൂർ കടപ്പുറത്തെത്തി ഉപ്പുകുറുക്കൽസമരം ആരംഭിച്ചു. തുടർന്ന് കോഴിക്കോട്ടും വടകരയിലുമൊക്കെ ഉപ്പുസത്യഗ്രഹംനടന്നു. ജൂൺ എട്ടിന് സമസ്തകേരള ഉപ്പുദിനമായി മലബാറിന്റെ നാനാഭാഗങ്ങളിൽ കൊണ്ടാടി

ദൈവം സർവ്വവ്യാപിയാണ് ഞാൻ ദൈവത്തെ തേടി ഒരിക്കലും ക്ഷേത്രത്തിൽ പോകാറില്ല ക്ഷേത്രമാണ് അയിത്തത്തെ സംരക്ഷിക്കുന്ന ഏറ്റവും വലിയ സ്ഥാപനം ഇത് ആരുടെ വാക്കുകളാണ്?
സ്വാമി ആനന്ദ തീർത്ഥൻ

നാമകരണ വിപ്ലവം നടത്തിയത്?
ആനന്ദ തീർത്ഥൻ

അയിത്താചരണത്തെ എതിർക്കുന്നതിനായി ജാതി നാശിനിസഭ സ്ഥാപിച്ചതെന്ന് 1933

ആനന്ദ തീർത്ഥൻ ശ്രീ നാരായണ ധർമസംഘം ട്രസ്റ്റിന്റെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം
1959

ഗുരുവായൂർ ക്ഷേത്രത്തിലെ ഊട്ടുപുരയിൽ അബ്രാഹ്മണർക്ക് പ്രവേശനം ആവശ്യപ്പെട്ട് 1982-ൽ സ്വാമി സത്യാഗ്രഹം നടത്തി. അതിനുശേഷമാണ് ഊട്ടുപുരയിൽ എല്ലാ ഭക്തർക്കും പ്രവേശനവും ഭക്ഷണവും ലഭിച്ചുതുടങ്ങിയത്

ജാതിപ്പേര് അർത്ഥശൂന്യമാണ് അത് പേരിൽ നിന്നും നീക്കിയാലെ ഹൃദയം ശുദ്ധമാകൂ മനുഷ്യനെ സ്നേഹിക്കു എന്ന് പറഞ്ഞത്?
ആനന്ദ തീർത്ഥൻ
ആനന്ദ തീർത്ഥന്റെ ജന്മ സ്ഥലം എവിടെയാണ്
തലശ്ശേരി

ആനന്ദ തീർത്ഥന്റെ ജീവിതവേദാന്തം എങ്ങനെ അറിയപ്പെട്ടു
ദരിദ്ര സേവയാണ് ഈശ്വര സേവ

ശ്രീ നാരായണ ഗുരു വിന്റെ അവസാന ശിഷ്യൻ
ആനന്ദ തീർത്ഥൻ

ആനന്ദ തീർത്ഥൻ 1987 നവംബർ 21ന് പയ്യന്നൂരിൽ അന്തരിച്ചു

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ