ജലം
ലോക ജല ദിനം
മാര്‍ച്ച്22
1993 മാര്ച്ച് 22 നാണ് ഐക്യരാഷ്രസഭ ലോക ജല ദിനം ആഘോഷിച്ച് തുടങ്ങുന്നത്. 1.5 ബില്യണ് ആളുകളാണ് ജലവുമായി ബന്ധപ്പെട്ട മേഖലകളില് തൊഴിലെടുക്കുന്നത്. ലോകത്തെ പാതിയോളം മനുഷ്യര്. അതുകൊണ്ടുതന്നെ 2016 ലെ ജലദിനത്തിന്റെ മുദ്രാവാക്യം പ്രസക്തമാകുന്നു ‘അമൂല്യ ജലം, മെച്ചപ്പെട്ട തൊഴില്’ (ബെറ്റർ വാട്ടർ ബെറ്റർ ജോബ്സ്)
ജലത്തെ കുറിച്ചുള്ള പഠനം
ഹൈഡ്രോളജി
ആധുനിക ലോകത്ത് എല്ലാം പഠന വിഷയമാണല്ലോ. ജലത്തെക്കുറിച്ച് പഠിക്കാനും ശാസ്ത്ര ശാഖനിലവിലുണ്ട്. ജലത്തെക്കുറിച്ചുള്ള പഠന ശാഖയാണ് ഹൈഡ്രോളജി. ജലത്തിന്റെ ലഭ്യത, വിതരണം, ചംക്രമണം, രാസ-ഭൗതിക ഗുണങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഈശാഖയിലെ പഠനവിഷയം..
സാർവ്വിക ലായകം
ജലം
പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏറ്റവും ശുദ്ധമായ ജലം❓
മഴവെള്ളം
ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം❓
ജലം
ഖരം,ദ്രാവകം ,വാതകം എന്നീ മൂന്ന് അവസ്ഥകളിലും സ്ഥിതി ചെയ്യാൻ സാധിക്കുന്ന പദാർത്ഥം❓
ജലം
ഒരു ലിറ്റർ ജലത്തിന്റെ ഭാരം❓
1 കിലോ
ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പദാർത്ഥം❓
പൊട്ടാഷ് ആലം
ജലം ഒരു സംയുക്തമാണെന്ന് തെളിയിച്ച ശാസ്ത്രജ്ഞൻ
കാവൻഡിഷ്
ജലത്തിലെ ഹൈഡ്രജനും ഓക്സിജനും തമ്മിലുള്ള അനുപാതം❓
2:1
മൃദുജലവും കഠിനജലവും ജലത്തിന്റെ സ്വഭാവത്തെ അടിസ്ഥാനമാക്കി മൃദുജലം, കഠിന ജലം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. കാല്‍സ്യം, മഗ്നീഷ്യം ലവണങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ജലമാണ് കഠിന ജലം. ഇവയൊട്ടുമില്ലാത്ത ജലമാണ് മൃദുജലം. കഠിന ജലത്തിലെ ലവണങ്ങളെ നീക്കം ചെയ്താല്‍ മൃദുജലമായി. തീ കെടുത്താനും കൃഷി ആവശ്യങ്ങള്‍ക്കും കുടിക്കാനും മൃദുജലത്തേക്കാള്‍ അനുയോജ്യം കഠിന ജലമാണ് എന്നാല്‍ അലക്കാനും പാത്രം തേക്കാനും മൃദുല ജലമാണ് നല്ലത്
ജലത്തിന്റെ താത്ക്കാലിക കാഠിന്യത്തിനു കാരണമായ രാസ സംയുക്തങ്ങൾ❓
കാത്സ്യം ബൈ കാർബണേറ്റ്, മഗ്നീഷ്യം ബൈകാർബണേറ്റ്
ജലത്തിന്റെ താത്കാലിക കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ❓
ലൈം ചേർക്കുക , തിളപ്പിക്കുക
ജലത്തിന്റെ സ്ഥിര കാഠിന്യത്തിനു കാരണമായ രാസ വസ്തുക്കൾ❓
കാത്സ്യം , മഗ്നീഷ്യം എന്നിവയുടെ സൾഫേറ്റുകളും ക്ലോറൈഡുകളും
ജലത്തിന്റെ സ്ഥിര കാഠിന്യം ഇല്ലാതാക്കാനുള്ള മാർഗ്ഗങ്ങൾ❓
വാഷിംഗ് സോഡ ചേർക്കുക, ഡിസ്റ്റിലേഷൻ ചെയ്യുക
തിളപ്പിച്ചാൽ മാറാത്ത കാഠിന്യം? A:സ്ഥിര കാഠിന്യം
ജലകാഠിന്യം
ജലകാഠിന്യം രണ്ടു തരത്തിലുണ്ട്. സ്ഥിര കാഠിന്യവും താല്‍ക്കാലിക കാഠിന്യവും. കാല്‍സ്യം ബൈ കാര്‍ബണേറ്റ് അടങ്ങിയ, തിളപ്പിച്ചാല്‍ മാറുന്ന കാഠിന്യമാണ് താല്‍ക്കാലിക കാഠിന്യം. കാല്‍സ്യം ക്ലോറൈഡും സോഡിയം ക്ലോറൈഡും അടങ്ങിയ സോഡിയം കാര്‍ബണേറ്റ് ചേര്‍ത്താല്‍ മാറുന്ന കാഠിന്യമാണ് സ്ഥിര കാഠിന്യവും..
മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന സംയുക്തം❓
ജലം
സമുദ്ര ജലത്തിൽ നിന്നും ഉപ്പ് വേർതിരിച്ചെടുക്കുന്ന പ്രക്രിയ❓
ബാഷ്പീകരണം
സമുദ്ര ജലത്തിൽ നിന്നും ജലം ശുദ്ധീകരിച്ചെടുക്കുന്ന പ്രക്രിയ❓
ഡിസ്റ്റിലേഷൻ
ജലം അൽക്ക്ഹോൾ എന്നിവയുടെ മിശ്രിതത്തിൽ നിന്നും ജലം വേർതിരിച്ചെടുക്കുന്ന പ്രക്രിയ
ഡിസ്റ്റിലേഷൻ ( സ്വേദനം )
സ്വേദനം എന്നാൽ ഒരു ദ്രാവകമിശ്രിതത്തിന്റെ ഘടകങ്ങളെ ബാഷ്പീകരണവും നിയന്ത്രിത സാന്ദ്രീകരനവും വഴി വേർതിരിക്കുന്നതിനുള്ള പ്രക്രിയയാണ്. ഇത്, ഒന്നുകിൽ പൂർണ്ണമായ വേർതിരിക്കലോ (എതാണ്ട് ശുദ്ധമായ ഘടകങ്ങൾ ആയിരിക്കും) അല്ലെങ്കിൽ ആ മിശ്രിതത്തിലെ ഘടകങ്ങളുടെ ഗാഢത കൂട്ടാനായി ഭാഗിക വേർതിരിക്കലോ ആകാം. ഇതിലേതു കാര്യത്തിലായാലും, മിശ്രിതത്തിന്റെ ഘടകങ്ങളുടെ ബാഷ്പമാകുന്നതിന്റെ കഴിവ് ആണിവിടെ ചൂഷണംചെയ്യുന്നത്. വ്യാവസായിക രസതന്ത്രത്തിൽ, സ്വേദനം പ്രായോഗികമായി സാർവത്രികമായ പ്രാധാന്യമുള്ള ഒരു ഘടകപ്രവർത്തനമാകുന്നു.. പക്ഷെ, അത് ഒരു രാസപ്രവർത്തനമല്ല മറിച്ച്, ഒരു ഭൗതിക വേർതിരിക്കൽ പ്രക്രിയയാകുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ