പർവ്വതങ്ങൾ Part 1 - HIMALAYAM

പർവ്വതങ്ങൾ

ഭൂമിയുടെ ഏറ്റവും പുറമെയുള്ള പാളി ആറ് ഫലകങ്ങൾ കൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. ഇവയിൽ ഏതെങ്കിലും രണ്ടെണം ചലിക്കുകയോ, പരസ്പരം കൂട്ടിയിടിക്കുകയോ ചെയ്യുമ്പോൾ, വളരെയധികം പ്രദേശങ്ങൾ ഉയർത്തപ്പെടുന്നു ഈ പ്രദേശങ്ങളാണ് പർവ്വതങ്ങൾ ആയി രൂപം കൊള്ളുന്നു. പർവ്വതങ്ങൾ മണ്ണും പാറയും മറ്റ് അനുബന്ധവസ്തുക്കളും കൊണ്ട് നിർമ്മിക്കപ്പെട്ടവയാണ്. രൂപം കൊള്ളുന്നതിന്റെ അടിസ്ഥാനത്തിലും സ്വഭാവത്തിലും അഞ്ചായി തരംതിരിക്കുന്നു. മടക്കു പർവ്വതങ്ങൾ, ബ്ലോക്ക് പർവ്വതങ്ങൾ (ഫോൾട്ട് ബ്ലോക്ക് പർവ്വതങ്ങൾ), അർധവൃത്താകാര പർവ്വതങ്ങൾ, അഗ്നിപർവ്വതങ്ങൾ, പീഠഭൂമി പർവ്വതങ്ങൾ എന്നിവയാണ്.

പർവ്വതങ്ങളെക്കുറിച്ചുള്ള പഠനശാഖ ?
ഓറോഗ്രാഫി

ഭൂമിയിലെ ഏറ്റവും വലിയ പർവ്വതം?
എവറസ്റ്റ് പർവ്വതം , 8,848 m (29,029 ft)

സൗരയൂഥത്തിലെ ഏറ്റവും വലിയ പർവ്വതം ?
ഒളിമ്പസ് മോൺസ്

ഒളിമ്പസ് മോൺസ് സ്ഥിതി ചെയ്യുന്നതെവിടെ?
ചൊവ്വ 
 ഒളിമ്പസ് മോൺസ് ഒരു അഗ്നി പർവതമാണ് 

മടക്കു പർവ്വതങ്ങൾ 

ആയിരക്കണക്കിന് മീറ്റർ കനമുള്ള അവസാദശിലാപടലങ്ങളിൽ സമ്മർദ്ദത്തിന്റെ ഫലമായി മുകളിലോട്ടും താഴോട്ടും മടക്കുകൾ ഉണ്ടായിട്ടാണ് മടക്കുപർവ്വതങ്ങൾ രൂപം കൊള്ളുന്നത്. ഏറ്റവും സാധാരണമായി കാണപ്പെടുന്ന പർവ്വതവിഭാഗമാണ് മടക്കുപർവ്വതങ്ങൾ. ഹിമാലയം (ഏഷ്യ), ആൽ‌പ്സ് (യൂറോപ്പ്) തുടങ്ങിയവ ഉദാഹരണങ്ങളാണ്.


ഹിമാലയ പർവതം 

ഹിമാലയത്തിലെ മൂന്ന് സമാന്തര പർവ്വതനിരകൾ ഏതൊക്കെ?
ഹിമാദ്രി (Great Himalayas)

ഹിമാചൽ ( Lesser Himalaya)

സിവാലിക്

ലോകത്തിലെ ഏറ്റവും വലിയ പർവ്വത നിര ?
ഹിമാലയം 

ഏറ്റവും വലിയ മടക്കുപർവ്വതം?
ഹിമാലയം 

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മടക്കുപർവ്വതം 
ഹിമാലയം 

ഏഷ്യയുടെ വാട്ടർ ടവർ എന്നറിയപ്പെടുന്ന പർവ്വത നിര 
ഹിമാലയം 

ഹിമാലയത്തിൽ നിന്നും ഉൽഭവിക്കുന്ന പ്രധാന നദികൾ?
സിന്ധു, ഗംഗ, ബ്രഹ്മപുത്ര, യാങ്ങ്സെ

ഹിമാലയൻ പ്രദേശങ്ങളിലെ പ്രധാന മലനിരകൾ ഏവ?
കാരക്കോറം, ലഡാക്ക്, സസ്കർ,

ഹിമാലയം നിർമ്മിച്ചിരിക്കുന്ന ശിലകൾ 
അവസാദ ശിലകൾ 

ഹിമാലയത്തിൻറെ ഉത്ഭവത്തിന് കാരണമായത് ഏതൊക്കെ ഫലകങ്ങളുടെ കൂട്ടിമുട്ടലാണ്?
ഇന്തോ ആസ്ട്രേലിയൻ ഫലകവും യൂറേഷ്യൻ ഫലകവും

ഭൂകമ്പങ്ങളും‌, ഉരുൾപ്പൊട്ടലുകളും കൂടുതലായി അനുഭവപ്പെടുന്ന പർവ്വതനിര?
ട്രാൻസ് ഹിമാലയൻ മലനിരകൾ

ജമ്മുകാശ്മീരിന്റെ വടക്കും വടക്ക് കിഴക്കുമായി സ്ഥിതിചെയ്യുന്ന പർവ്വത മേഖലകൾ ?
ട്രാൻസ് ഹിമലായ

ട്രാൻസ് ഹിമലായത്തിന്റെ ഭാഗമായിട്ടുള്ള ഇന്ത്യൻ സംസ്ഥാനം?
ജമ്മൂ കാശ്മീർ

ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രമേത്?
ഡാര്‍ജിലിംഗ്

ഹിമാലയം ഇന്ത്യയുടെ എത്ര സംസ്ഥാനങ്ങളിൽ വ്യാപിച്ചിരിക്കുന്നു.
12 

ഹിമാലയത്തിൻറെ നട്ടെല്ല് എന്നറിയപ്പെടുന്ന പർവ്വത നിര 
ഹിമാദ്രി 

എവറസ്റ്റ്, കാഞ്ചൻജംഗ, നംഗ പർവ്വതം തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര? 
ഹിമാദ്രി 

പർവതങ്ങളുടെ രാജാവ് (ദയാമിർ എന്ന് പ്രാദേശിക ഭാഷയിൽ) എന്നറിയപ്പെടുന്ന പർവ്വതം ?
നംഗ പർവതം 

ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വത നിര?
ഹിമാദ്രി

ഹിമാലയത്തിലെ ഏറ്റവും വടക്കേ അറ്റത്തുള്ള പർവ്വത നിര ?
ഹിമാദ്രി 

ഹിമാലയത്തിൻറെ തെക്ക് ഭാഗത്തായി കാണപ്പെടുന്ന ഉയരം കുറഞ്ഞ പർവ്വത നിരകൾ?
സിവാലിക്ക് 

ഗംഗാ സമതലവുമായി ചേർന്നുകിടക്കുന്ന പർവ്വതനിര 
സിവാലിക്ക് 

സിവാലിക്ക് പർവ്വതനിരയിൽ കാണപ്പെടുന്ന ലംബവും നീളമേറിയതുമായ താഴ്വരകൾ 
ഡൂണുകൾ (ഏറ്റവും വലുത് ഡെറാഡൂൺ)

ഡൂൺസ് താഴ്വരയിലെ പ്രധാന വൃക്ഷം ?
സാൽ മരങ്ങൾ

ശിവൻറെ തിരുമുടി എന്നർത്ഥം വരുന്ന പർവ്വത നിര 
സിവാലിക്ക് 

ഹിമാദ്രിക്കും സിവാലിക്കിനും ഇടയിലായി കാണപ്പെടുന്ന പർവ്വത നിര? 
ഹിമാചൽ 

കാശ്മീർ, കുളു, കാൻഗ്ര എന്നീ താഴ്വരകൾ സ്ഥിതിചെയ്യുന്ന ഹിമാലയൻ നിര 
ഹിമാചൽ

ദൈവങ്ങളുടെ താഴ്വര എന്നറിയപ്പെടുന്നത് 
കുളു 

ഗ്രേറ്റ് ഹിമാലയൻ നാഷണൽ പാർക്ക്, മണികരൺ ഗെയ്സർ എന്നിവ സ്ഥിതിചെയ്യുന്ന താഴ്വര 
കുളു 

കുളു, മണാലി താഴ്വരകളിലൂടെ ഒഴുകുന്ന നദി 
ബിയാസ് 

മനുവിന്റെ വാസസ്ഥലം എന്നറിയപ്പെടുന്ന താഴ്വര 
മണാലി

പിർപാഞ്ചൽ പർവ്വത നിരക്കും ഹിമാദ്രിക്കുമിടയിൽ സ്ഥിതിചെയ്യുന്ന താഴ്വര ?
കാശ്മീർ താഴ്വര

കാശ്മീർ താഴ്വര രൂപപ്പെടുത്തുന്ന നദി 
ഝലം 

സഞ്ചാരികളുടെ സ്വർഗം എന്നറിയപ്പെടുന്ന താഴ്വര?
കാശ്മീർ താഴ്വര 

സിംല, മുസോറി, നൈനിറ്റാൾ, അൽമോറ, ഡാർജിലിംഗ് എന്നീ സുഖവാസ കേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര 
ഹിമാചൽ 

ഹിമാലയവുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾ ?
ഇന്ത്യ, ചൈന, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അഫ്ഗാനിസ്ഥാൻ 

ഹിമാചലിലെ പ്രധാന ചുരം?
റോഹ്ടാങ്ങ്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഗാന്ധി

1857 (ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം)

ബഹിരാകാശ സഞ്ചാരികൾ